പൂക്കൾപോലെ Like

മലയാളം കമ്പികഥ – പൂക്കൾപോലെ

പെയ്‌തൊഴിത നനഞ്ഞ മണ്ണിൽ കാൽ വെച്ചപ്പോൾ ഉള്ളം ഒന്ന് പിടഞ്ഞ പോലെ ,,,
ഓർമ്മയുണ്ടോ നിങ്ങൾക്ക് എന്നെ ആദ്യമായി നിങ്ങൾക്ക് മുന്നിൽ ഞാൻ വന്നത് എന്റെ ഇക്കാക്കയുടെ മൈലാഞ്ചി കല്യാണത്തിന് ആണ് …..,
ഇന്ന് എനിക്ക് പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് ,,
നമുക്ക് ഇവിടെ വരാന്തയിൽ ഇരിക്കാം നനഞ്ഞ മണ്ണിൽ പാദങ്ങൾ അമർത്തി ..
മാവിൽ നിന്നും വീണ കുഞ്ഞു മാങ്ങകൾ കണ്ടപ്പോൾ പണ്ട് ഉറക്കം ഉണർന്ന ഉടനെ പല്ല് പോലും തേക്കാതെ മാവിൻ ചുവട്ടിലേക്ക് ഓടുന്നത് ഓർത്തു ..
മാവിൽ നിന്നും പച്ചയും പഴുത്തതും ആയ ഒത്തിരി ഇലകൾ വീണ് കിടക്കുന്നു അല്ലങ്കിലും കാറ്റിന് എന്ത് പഴുത്തതും പച്ചയും…, ചോണൻഉറുമ്പുകൾ അതും വലിച്ചു നീങ്ങുന്നുണ്ടായിരുന്നു…..,,
മുറ്റത്തു രണ്ട് സൈഡിലായി നിലകൊള്ളുന്ന റോസാപ്പൂവിനും ജമന്തിപൂവിനും നിറം കൂടിയ പോലെ മഴ പെയ്തപ്പോൾ …,
മുല്ലമണം എല്ലാത്തിൽ നിന്നും ശ്രദ്ധ തിരിച്ചു
നിറയെ മുല്ലപ്പൂക്കൾ നിലത്തു വീണ് ഉടഞ്ഞു പോയിരിക്കുന്നു മഴയിൽ ,
എന്നിട്ടും സുഗന്ധം പരത്തുന്നു അവസാന അവശേഷിപ്പും തീരും വരെ ചില മനുഷ്യരെ പോലെ ,,,.
ഞാൻ വല്ലാതെ കാട് കയറി അല്ലെ നമുക്ക് വിഷയത്തിലേക്ക് വരാം ….,
കല്യാണം അത് നന്നായി നടന്നു
ഇക്കാക്ക വളരെ സന്തോഷവാനായിരുന്നു…,
നിക്കാഹിന് ഇറങ്ങും മുമ്പ് ഇക്കാക്ക വന്ന് എല്ലാവരോടും സമ്മതം ചോദിച്ചു , ആ സമയം ഇളയുമ്മാന്റെ കണ്ണ് നിറഞ്ഞിരുന്നു ഇക്കാക്കയുടെയും ഞാൻ ഓർത്തു ഇത്രയും സന്തോഷമുള്ള കാര്യത്തിന് എന്തിനാ ഇവര് കരയുന്നത് എന്ന് ..!
അത് പോലെ ഞങ്ങൾ ഇത്തയെ കൂട്ടി കൊണ്ട് വരാൻ പോയി , ഇത്തയെ അമ്മായിമാരൊക്കെ അണിയിച്ചൊരുക്കി അവിടുന്ന് ഇറങ്ങാൻ അയപ്പോ കൂട്ടുക്കാരികളെ കെട്ടിപിടിച്ചിട്ട് ഇത്ത കരയുന്നത് കണ്ടപ്പോ
എനിക്ക് കരച്ചിൽ വന്നു…,,,
പാവം ബാപ്പയും ഉമ്മയും കൂടപ്പിറപ്പും എല്ലാം ഇത്താക്ക് ഈ കൂട്ടുക്കാരികൾ ആണ് ,,
കല്യാണത്തിന്റെ രണ്ടു കണ്ണുനീർ കണ്ടു അതിന്റെ ആഴം മനസ്സിലായില്ല…,,
വീട്ടിൽ എത്തിയ ഇത്തയെ ചുറ്റി പറ്റി തന്നെ ഞാൻ ഉണ്ടായിരുന്നത് എന്റെ സ്വന്തം ഇത്ത,,
അടുത്ത ബന്ധുക്കൾ എലാം മക്കൾക്ക് സ്കൂൾ ലീവ് ആകാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് പോയി
ഞാൻ പിറ്റേന്ന് സ്കൂളിൽ പോയില്ല ..
ഇത്ത വീട്ടിൽ വന്നപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു ..
ഇത്തയെ ഇക്കാക്ക തുടർന്ന് പഠിപ്പിച്ചു അവരുടെ ദാമ്പത്യം നന്നായി മുന്നോട്ട് പോയി..
എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുക ആയിരുന്നു ഇളയുമ്മയും ഇത്തയും ,
അമിതാഹ്ലദത്തിന് ആയുസ്സ് കുറവാണെന്ന് അറിയില്ലായിരുന്നു പത്താം ക്ലാസുക്കരിയായ എനിക്ക് അന്ന്…
എല്ലാത്തിനും തുടക്കം അന്നായിരുന്നു
എന്റെ പത്താം ക്ലാസ് എക്സാം കഴിഞ്ഞിട്ടുള്ള വെക്കേഷൻ ടൈം ,
ബാപ്പയെ സോപ്പിട്ട് ഫാമിലി ടൂർ പോകുവാൻ ഞങ്ങൾ പ്ലാൻ ഇട്ടു , ഇളയുമ്മാക്ക് വരാൻ താല്പര്യം ഇല്ല
ഈ ഇളയുമ്മ അങ്ങനെയാ വീട്ടിൽ ഒതുങ്ങി കൂടാൻ മാത്ര ഇഷ്ട്ടം
ബാപ്പ വിളിക്കാൻ ആയി വാ തുറക്കുംമ്പോയേക്കും ഇളയുമ്മ മുന്നിൽ ഉണ്ടാവും ..
ഒരു സ്ഥലത്തു അടങ്ങി ഇരിക്കില്ല കുറച്ചു നേരം പോലും ..
എന്തെങ്കിലും ജോലികൾ എടുത്തു കൊണ്ടേയിരിക്കും ,,,
ഇളയുമ്മയെ ഇക്കാക്കയും ഞാനും ഒരുപാട് നിർബദിച്ചപ്പോ ഇളയുമ്മ പച്ചക്കൊടി കാണിച്ചു….
,അങ്ങനെ ഞങ്ങൾ സന്തോഷിക്കാൻ മാത്രമായി ഒരു യാത്ര നടത്തി ഞാൻ നിലത്തൊന്നും ആയിരുന്നില്ല..,
ഞങ്ങൾ ഒരു ഹോട്ടലിൽ മുറി എടുത്തു
രണ്ട് റൂം ബുക്ക് ചെയ്തു ഒന്ന് ഇക്കാക്കും ഇത്തയ്ക്കും..
മറ്റൊരു റൂമിൽ ഞാൻ ബാപ്പ ഇളയുമ്മ രണ്ട് കട്ടിലുള്ള ആ മുറിയിൽ ഞാനും ഇളയുമ്മയും ഒന്നിൽ കിടന്നു മറ്റൊന്നിൽ ബാപ്പയും…,,
യാത്ര ക്ഷീണം എന്നെ ഉറക്കിലേക്ക് പെട്ടെന്ന് നയിച്ചു,
ഉറക്കം എപ്പോയോ ഞെട്ടിയ ഞാൻ ഇളയുമ്മയെ കെട്ടിപിടിച്ചു കിടക്കാൻ ശ്രമിച്ചു ….
ഇളയുമ്മ ഉണ്ടായിരുന്നില്ല മങ്ങിയ വെളിച്ചത്തിൽ ഞാൻ ബാപ്പയുടെ ബെഡ് നോക്കി അവിടെയും ശൂന്യം ആയിരുന്നു..
ബാൽക്കണിയിലേക്കുള്ള ഡോർ ചാരി വെച്ചിരിക്കുന്ന കണ്ടപ്പോ എന്താന്ന് നോക്കാൻ ഞാൻ പോയി ,,,
ഡോറിന് അടുത്ത് എത്തിയപ്പോ ബാപ്പയുടെ നിരാശയാർന്ന സംസാരം ഞാൻ കേൾക്കാൻ ഇടയായി..,
തെറ്റ് നമ്മുടേതാണ് സഫിയ നമ്മളായിരുന്നു അത് ചിന്തിച്ചു പെരുമാറേണ്ടിയിരുന്നത് …,
ഇങ്ങള് ഇങ്ങനെ ബേജാറാവല്ലെ ,, എന്തായാലും നടക്കേണ്ടത് നടന്നു അൻസില് നിർബന്ധച്ചപ്പോ അധികം എതിർക്കാനും കഴിഞ്ഞില്ല…,,
ഇളയുമ്മ പറഞ്ഞു.
മോള് നല്ല സന്തോഷത്തിലാണ് ഓൾ ഇതൊന്നും അറിയണ്ട . വന്ന സ്ഥിതിക്ക് നാളെ കഴിഞ്ഞു നമുക്ക് മടങ്ങാം …
ബാപ്പ പറഞ്ഞു
എനിക്ക് അത് കേട്ടപ്പോ സങ്കടമായി ഒരാഴ്ച്ചക്കുള്ള ടൂർ ഒരു ദിവസത്തേക്ക് ചുരുക്കി ഇരിക്കുന്നു ,,
എന്തിന് ?.എന്താ ഇതിന് കാരണം ,
അവിടം മുതൽ ചില കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ട് തുടങ്ങി
വീട്ടിൽ സന്തോഷത്തിന് മേലെ കരിനിഴൽ വീണ് തുടങ്ങിട്ട് കുറച്ചു മാസങ്ങൾ ആയിരുന്നു

ആ ടൂറിന് ശേഷം ആണ് അത് എന്താണെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയത് ,,,
ഇപ്പൊ എനിക്ക് എല്ലാം അറിയാം
ജീവിതം സുഖം മാത്രമല്ല നേർക്കാഴ്ചയുടെ
നേർക്കാഴ്ചയുടെ നെരിന്റെ വേദനയുണ്ട്
പറഞ്ഞറിയിക്കാൻ ആവാത്ത വാക്കുകൾ ഉണ്ട്..
മിണ്ടാൻ കൊതിച്ചിട്ടും വിധിയും മൗനവും തട്ടി മാറ്റിയ ജീവിത സന്ധർഭങ്ങൾ ഉണ്ട് ….,,
പറയാൻ വലിയൊരു കഥ ഉണ്ട് നോവിച്ചും കൊതിപ്പിച്ചും സ്നേഹത്തിൽ അലിയിച്ചും എന്റെ കഥ ..
അല്ലോഹ് ;
ആകാശം വീണ്ടും കാർമേഘം വന്ന് മൂടി
മഴ വരുന്നുണ്ട്
ഡ്രസ്സൊക്കെ ടെറസിൽ ആണ് ഇത്തിരി വെളിച്ചം വന്നപ്പോ അലക്കി ഇട്ടതാണ് ..
ഞാൻ പോയി അതൊക്കെ ഒന്ന് എടുത്തു വെക്കട്ടെ കൂട്ടുകാരെ
നന്നായിട്ട് മഴപെയ്തു ഇന്ന് പട്ടിണിയും ആയി
നിങ്ങളോട് കഥ പറഞ്ഞിരുന്നിട്ട് ഉണങ്ങാൻ ഇട്ട വിറകിന്റെ കാര്യം മറന്നു …
ടെറസിൽ വിരിച്ച അലക്കിയ തുണികൾ എടുത്തു തീരും മുമ്പ് മഴ പെയ്തു ,,,,,
ഗ്യാസ് ഒന്നും ഇല്ല
അത് കൊണ്ട് തന്നെ വിറകടുപ്പാണ് ആശ്രയം ,
ഗ്യാസ് ഒക്കെ ഉണ്ടായിരുന്നു അതൊരു കാലം…
ഇന്ന് ബാപ്പയ്ക്ക് കഞ്ഞി ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ല ,
എന്റേത് സാരമില്ല പല രാത്രിയും എന്റെ ഭക്ഷണം വായു മാത്രമാണ് ..
ബാപ്പയ്ക്ക് രാവിലെ ഉണ്ടാക്കിയ രണ്ട് ദോശ കഴിക്കാൻ കൊടുത്തു …
എനിക്ക് തിന്നാൻ ഉണ്ടോ എന്ന് ആംഗ്യഭാഷയിൽ ബാപ്പ ചോദിച്ചു ..
ഉണ്ടെന്ന് കള്ളം പറഞ്ഞു ഞാൻ.
ബാപ്പയ്ക്ക് വന്ന് നോക്കാൻ പറ്റില്ലല്ലോ ,
നിങ്ങൾ ആരെയാ നോക്കുന്നത് ?.. കൂട്ട്ക്കാരെ
ബാക്കി എല്ലാരും എവിടെ എന്നാണോ ?..
ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ..
മഴ പെയ്തത് കൊണ്ട് നല്ല തണുപ്പുണ്ട് ഈ ജനാല തുറന്ന് ഉറങ്ങുന്നത് പന്തിയല്ല..,,
ജനാല അടയ്ക്കാൻ പുറത്തേക്ക് കൈ നീട്ടിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കിതപ്പ് ഞാൻ കേട്ടു …
ആരോ ഉണ്ട് ഇന്നും..
ഇരുട്ടിന്റെ മറവിൽ ഇവനൊക്കെ
ഓർത്തപ്പോൾ ശരീരം അരിശം കൊണ്ട് എനിക്ക് അടിമുടി വിറച്ചു ……
മുത്തെ… എന്നുള്ള പതിഞ്ഞ ശബ്ദം കേട്ടപ്പോൾ കാർക്കിച്ചു തുപ്പി ജനാല ഞാൻ വലിച്ചടച്ചു ,,
അത് കഴിഞ്ഞപ്പോൾ അതാ
വാതിലിൽ തുടരെ മുട്ട് തുറന്നു നോക്കാൻ മടിച്ചു ഒരു ചുമരിന്റെ വാതിലിന്റെ പിന്നിൽ ഞാൻ ധൈര്യവതിയാണ് ,,
അത് പതിയെ നിലച്ചു ,,
ബാപ്പ ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു …
എന്ത് പറഞ്ഞാണ് ബാപ്പയെ അശ്വസിപ്പിക്കാ…. അതോന്നും ബാപ്പയുടെ നെഞ്ചിലെ നീറ്റൽ അണയ്ക്കില്ല ..
എന്റെ മുറിയിൽ വന്ന്
പായ വിരിക്കുമ്പോഴാണ്
വീണ്ടും വാതിലിന് മുട്ടൽ ഞാൻ വാതിലിന് അടുത്ത് പോയി നിന്നു ..
ഒരുപാട് പേരുടെ ശബ്ദ്ദങ്ങളും കേൾക്കാം പുറത്തു ..
തുറക്കേടി വാതില് …
അസിഫ്ക്കയുടെ ആ ഗൗരവത്തോടെ ഉള്ള വാക്ക് എന്റെ ഉള്ളം ഒന്ന് ഞെട്ടി
ഇക്കയുടെ കൂട്ടുകാരൻ ആണ് മോളെ എന്ന് വിളിച്ചിരുന്ന അസിഫ്ക്കയാണ് ഇപ്പൊ ,,
ശബ്ദം കൂടി വരുന്നു വീണ്ടും വീണ്ടും വാതിൽ തുറക്കാനുള്ള ഭീഷണി സ്വരം ഉയർന്നപ്പോൾ രണ്ടും കല്പിച്ചു ഞാൻ വാതിൽ തുറന്നു ….,
വാതിൽ തുറക്കാൻ വൈകിയത് അവനെ ഒളിപ്പിക്കാൻ ആണോ ?..
എന്നെ ആൾ കൂട്ടത്തിൽ നിന്ന് വരവേറ്റ വാക്ക് അതായിരുന്നു ,,,
അവനെ ഇങ്ങോട്ട് ഇറക്കി വിട് ,
ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,,
ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല ..
സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,,
ശാന്തമായാണ് ഞാൻ അത് പറഞ്ഞത്
പക്ഷെ അതൊന്നും അവർക്ക് ചെവി കൊണ്ടില്ല.
അവളെ പ്രസംഗം കേട്ട് നിൽക്കാതെ കയറി നോക്ക് ആരോ വിളിച്ചു പറഞ്ഞു…,,
അവർ കയറും മുമ്പ് ഉള്ളിൽ വെന്തു നീറിയ വേദനയോടെ ഞാൻ അവരോട് പറഞ്ഞു
അകത്തു നിന്ന് എന്റെ ബാപ്പയെ അല്ലാതെ മറ്റൊരു പുരുഷനെ നിങ്ങൾ കണ്ടു പിടിച്ചാൽ എന്നെ നിങ്ങൾക്ക് പോലീസിൽ ഏല്പ്പിക്കുകയോ കല്ലെറിഞ്ഞോ തല്ലിയോ കൊല്ലാം ,,
അങ്ങനെ കിട്ടിയില്ലെങ്കിൽ
ഈ വീടിന് ചുറ്റും ഇരുട്ട് പരക്കുമ്പോയേക്കും ഒളിച്ചും പാത്തും വരുന്നവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ ചൂണ്ടി കാണിച്ചു തരും ബാപ്പയുടെ മരുന്ന് എനിക്ക് ജോലി അങ്ങനെ പല ഓഫറും ഉണ്ട്..
ഈ വാതിൽ അവർക്കായി ഞാനൊന്ന് തുറന്നു കൊടുക്കാൻ….
ഈ കൂട്ടത്തിലും ഉണ്ട് ആ മാന്യമാർ ചൂണ്ടി കാണിച്ചു തന്നാൽ ശിക്ഷിക്കുമോ ?..
നിങ്ങൾക്ക് പറ്റും എന്നാണ് ഉത്തരമെങ്കിൽ ആർക്കും ഇതിനാകത്തു കയറി പരിശോധിക്കാം..
. അതും പറഞ്ഞു ഞാൻ വാതിൽ പടിയിൽ നിന്നും പുറത്തുള്ള വരാന്തയിലേക്ക് ഇറങ്ങി നിന്നു ,,,
വാ ഡാ പോവാം ..
അവളെ വാക്കിൽ ഉണ്ട് ഇപ്പൊ അകത്താരും ഇല്ലെന്ന് ,, എല്ലാരും അത് ശരി വച്ച് പിൻ തിരിഞ്ഞു പോയി അതിൽ ആരോ വിളിച്ചു പറഞ്ഞു .
നീ രക്ഷപ്പെട്ടുന്ന് കരുതണ്ട നിന്നെ ഒരിക്കൽ കൈയ്യോടെ പിടിക്കും ഞങ്ങള്…,
അതിന് മറുപടി ആയി ഞാൻ വിളിച്ചു പറഞ്ഞു ..
അത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,,
അകത്തു കയറി വാതിൽ വലിച്ചടയ്ക്കുമ്പോ
ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ ……
വീട്ടിലെ ചെല്ലകുട്ടി ആയിരുന്ന എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒന്നും പിടി കിട്ടാതെ ഇരിക്കുകയാണല്ലേ നിങ്ങൾ എനിക്കറിയാം ….,
എന്റെ ഈ സ്വഭാവ മാറ്റം എനിക്ക് നൽകിയത് ഈ സമൂഹമാണ് ..
ചിറകിനടിയിൽ വളർത്തി കൊണ്ട് വന്ന എന്നെ ഇന്ന് വിധി ഒറ്റയ്ക്ക് പൊരുതാൻ നിയമിച്ചിരിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *