കൂട്ടുകാരി മിസിരിയയുടെ കൂടെ ആണ് സ്കൂളിൽ പോക്കും വരവും എല്ലാം
ഡീ ഫസൽക്ക ഉണ്ട് നിന്നെ തന്നെ നോക്കുന്ന് ..
അതിന് എനിക്കെന്താ ,, മിസിരിയയുടെ ആ കണ്ടെത്തൽ എനിക്ക് ഒട്ടും രസിച്ചില്ല …
എന്നാൽ ആ കണ്ടെത്തൽ അവൾക്ക് മാത്രമല്ല ആ കവലയിൽ ഉള്ള മിക്ക ആൾക്കും ഉണ്ടായിരുന്നു
എന്നെ കാണുമ്പോ വിളിക്കാൻ തുടങ്ങും ചെക്കമ്മാർ ഫസലെ എന്ന്
ആ നേരത്തെ എന്റെ ദേഷ്യം ഉണ്ടല്ലോ ..,,
ബാപ്പയോടും ഇക്കയോടും പരാതി പറഞ്ഞാൽ അവർ ചിരിച്ചു തള്ളും മോള് അതൊന്നും ശ്രേദ്ദിക്കണ്ട എന്നൊരു ഉപദേശവും
മിസിരിയ പറയും എന്നും…
നിന്റെ ഈ ദേഷ്യം കണ്ടാൽ അറിയാം ഫസൽക്കയുമായി പ്രണയത്തിൽ ആവുമെന്ന് ,,
എനിക്ക് അങ്ങനൊരു വികാരം ഒരിക്കൽ പോലും തോന്നിയില്ല ,
ബൈക്കും കൊണ്ട് വായു ഗുളിക വാങ്ങാൻ പോവുംപോലുള്ള ഓട്ടം കണ്ടാൽ പുച്ഛം തോന്നും
പെണ്ണിന്റെ മനസ്സിൽ കയറി പറ്റാൻ പെടുന്നപ്പാട് ,,
പ്ലസ് റ്റു വരെ ഇത് തുടർന്നു പിന്നീട് ഞാൻ ഹോസ്റ്റലിലേക്ക് മാറി..
ലാസ്റ്റ് എക്സാം കഴിഞ്ഞു വീട്ടിൽ റിസൽറ്റിന് കാത്തിരുന്നപ്പോയ അറിഞ്ഞത് ഫസൽ മിസിരിയാനെ ബീവി ആക്കിയെന്ന് ….
റൂട്ട് എപ്പോ മാറി എങ്ങനെ എന്നൊന്നും അറിയില്ല ,,
ഫസൽക്കയുടെ അടുത്തുള്ള വീട്ടിലെ ഇത്ത എന്നോട് ഈയിടെ പറഞ്ഞു…
മിസിരിനെ കെട്ടിയെങ്കിലും ഫസൽ ഇന്നെ മറകൂല ട്ടാ..
എന്നെ എന്തിനാ അയാൾ ഓർത്തിരിക്കുന്നത് ?..
അതിനായാൾക്ക് ഭാര്യ ഉണ്ടല്ലോ ,,
അതിന് മിസിരി സമ്മതിക്കണ്ടേ ഒളെന്നും നിന്റെ പേരും പറഞ്ഞു ആ വീട്ടിൽ വഴക്കാ …..,
അതിന് ഞാന് അയാളെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവൾക്ക് അറിയാലോ ഇത്താ
പിന്നെ എന്തിനാ എന്റെ പേരും പറഞ്ഞിട്ട് ?.
പെണ്ണല്ലെ മോളെ അവർക്ക് തൃപ്തിപെടാത്ത എന്തെങ്കിലും ഉണ്ടങ്കിൽ ഇങ്ങനെ എന്തെങ്കിലും എടുത്ത് കുത്തി നോവിച്ചു കൊണ്ടിരിക്കും…,,
കഷ്ട്ടം എന്നല്ലാതെ എന്താ പറയ അടുത്തറിഞ്ഞ കൂട്ടുകാരി എന്നെ സംശയത്തോടെ നോക്കിയ ആദ്യ വ്യക്തി..
ഇപ്പൊ സമൂഹം ഏറ്റെടുത്തു ആ സംശയം പക്ഷെ അത്
പലരെയും വെച്ചിട്ടാണ് എന്ന് മാത്രം…,,
പടച്ചോൻ ആവശ്യത്തിൽ അധികം മൊഞ്ച് ഫസൽക്കാക്ക് കൊടുത്തിട്ടുണ്ട് ആ മൊഞ്ചിന്റെ പാതി മാറ്റി വെച്ച് നട്ടെല്ലിന് ബലം കൊടുത്തിരുന്നെങ്കിൽ സ്വന്തം ഭാര്യയുടെ ഈ സംശയരോഗം മാറ്റി ജീവിതം സന്തോഷത്തിൽ ആക്കാമായിരുന്നു ….
ഇതിൽ എന്താ കോമഡി എന്നറിയോ കൂട്ടുക്കാരെ ,,
ഞാൻ ഹോസ്റ്റലിൽ ഉണ്ടായപ്പോ ഇവർ രണ്ടും പേരും പ്രണയത്തിൽ ആയി ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്കാഹ് എന്നിട്ടാണ് ഇങ്ങനെ !!
ഞാൻ എവിടെയൊക്കെയോ എത്തി അല്ലെ പറഞ്ഞിട്ട് ,,
അന്ന് ഞങ്ങൾ ഒരു ഫാമിലി ടൂർ പോയ കാര്യം പറഞ്ഞിരുന്നില്ലെ ,
വീട്ടിൽ തിരിച്ചെത്തിയത് ഞാൻ സങ്കടത്തോടെ ആയിരുന്നു ..
ഇളയുമ്മയോട് ഞാൻ ചോദിച്ചു എന്തിനാ ഇളയുമ്മ ഈ പെട്ടെന്നുള്ള തിരിച്ചു വരവ് എന്ന് …
ഇളയുമ്മ എന്റെ ചോദ്യങ്ങളിൽ നിന്നും ഒഴുഞ്ഞു മാറി. ഉത്തരം നൽകാതെ …..,,,
വൈകതെ തന്നെ എനിക്ക് അതിന് ഉത്തരം കിട്ടി .
ഞാൻ ജോലി ചെയ്യുന്ന വീടെത്തി ,,,
ഇനി വീട്ടിൽ എത്തിട്ട്
ഒരു സന്തോഷ വാർത്ത ഉണ്ട് കൂട്ടുക്കാരെ
എന്റെ ജോലി പോയി …
കാരണം നിങ്ങൾക്ക് ഊഹിക്കാമല്ലോ ,
എനിക്ക് വിഷമമൊന്നും ഇല്ല ഈ ജോലി പോയതിന്റെ വിശദീകരണം കേട്ടപ്പോൾ
ഇന്നലെ രാത്രി ഞാൻ അവരുടെ മോനോട് ആണത്രേ പറഞ്ഞത്,
എന്റെ വീട്ടിന്ന് പിടിക്കുന്നത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,,
അതിന്റെ പിന്നാലെ ആ വീട്ടുക്കാർ ഉമ്മയും മരുമകളും മകളും ഒക്കെ മാറി മാറി എന്തൊക്കെയോ പറഞ്ഞു എന്നെ ,,,
ക്ഷമ നശിച്ച ഞാൻ തിരിച്ചും പറഞ്ഞു ..
ഇനി എന്നെ വേണ്ടാത്തത് പറയരുത് ..
ഞാൻ തെറ്റ് ചെയ്യുന്നത് ആരെങ്കിലും ഇന്ന് വരെ കണ്ടിട്ടുണ്ടോ ?
സംശയിക്കാനും ആരോപണം ഉന്നയിക്കാനും ആർക്കും സാധിക്കും ….
എന്റെ വീട്ടിൽ വന്ന് വാതിൽ മുട്ടുന്നവരെ ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോൾ
അതറിയനോ കേൾക്കാനോ താൽപര്യമില്ല ആർക്കും ..
കാരണം അവർക്കറിയാം
ആരൊക്കെയാണ് എന്ന്
ഞാൻ പറഞ്ഞാൽ
പലർക്കും പരസ്പ്പരം മുഖത്തോട് മുഖം നോക്കാൻ പോലും പറ്റില്ലെന്ന് ,,.
നിങ്ങൾക്ക് അറിയോ കൂട്ടുക്കാരെ ,,
ഇവരുടെ ഒക്കെ മുഖത്തുള്ള പരിഹാസം എനിക്ക് ജീവിക്കാനുള്ള വാശി കൂട്ടിയതെ ഉള്ളു …
നമ്മൾ ഒന്നുമല്ലന്ന് മറ്റുള്ളവർ അടിച്ചമർത്തുമ്പോൾ അന്തസായി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം.
ആർക്ക് മുന്നിലും ജയിക്കാൻ വേണ്ടിയല്ല, തൊറ്റിട്ടില്ല എന്ന് സ്വയം ആശ്വസിക്കാൻ വേണ്ടി ,,,
അല്ലെങ്കിൽ മരണത്തെ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഉണ്ടാവില്ല ഓരോ ദിവസവും ….
ബാപ്പയെ എന്തായാലും അറിയിക്കില്ല ജോലി പോയത്
എന്തിനാ പാവത്തിന്റെ ഉള്ള മനസമാധാനം കൂടി ഇല്ലാതാക്കുന്നെ ,..
നമ്മൾ നേരത്തെ പറഞ്ഞു നിർത്തിയത് ..
ടൂർ പോയി വന്നതിനെ കുറിച്ചല്ലെ ..
ഇളയുമ്മയുടെ ഒഴുഞ്ഞു മാറ്റം
ഇത്തയോട് പങ്കു വെക്കാൻ ഞാൻ ഇക്കാക്കയുടെ മുറിയിലേക്ക് നടന്നു…
വാതിൽ മുട്ടും മുമ്പേ അതിനകത്തു നിന്ന് ഇക്കാക്കയുടെ ഗൗരവത്തോടെയുള്ള സംസാരം കേട്ടു ,
വാതിൽ മുട്ടി വിളിക്കാൻ പോയ ഞാൻ കൈ പിൻവലിച്ചു
സമീറ ഇത് ഒരു സ്വർഗമാണ് അതറിഞ്ഞു നിനക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിട്ടാ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചതും സ്വന്തമാക്കിയതും… ആ നീ ഇങ്ങനെ കാണിച്ചത് വളരെ മോശയി ഇളയുമ്മ അല്ല അത് ഉമ്മ തന്നെയാ നമുക്ക്..,,
