പൂക്കൾപോലെ 1

ആ ടൂറിന് ശേഷം ആണ് അത് എന്താണെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയത് ,,,
ഇപ്പൊ എനിക്ക് എല്ലാം അറിയാം
ജീവിതം സുഖം മാത്രമല്ല നേർക്കാഴ്ചയുടെ
നേർക്കാഴ്ചയുടെ നെരിന്റെ വേദനയുണ്ട്
പറഞ്ഞറിയിക്കാൻ ആവാത്ത വാക്കുകൾ ഉണ്ട്..
മിണ്ടാൻ കൊതിച്ചിട്ടും വിധിയും മൗനവും തട്ടി മാറ്റിയ ജീവിത സന്ധർഭങ്ങൾ ഉണ്ട് ….,,
പറയാൻ വലിയൊരു കഥ ഉണ്ട് നോവിച്ചും കൊതിപ്പിച്ചും സ്നേഹത്തിൽ അലിയിച്ചും എന്റെ കഥ ..
അല്ലോഹ് ;
ആകാശം വീണ്ടും കാർമേഘം വന്ന് മൂടി
മഴ വരുന്നുണ്ട്
ഡ്രസ്സൊക്കെ ടെറസിൽ ആണ് ഇത്തിരി വെളിച്ചം വന്നപ്പോ അലക്കി ഇട്ടതാണ് ..
ഞാൻ പോയി അതൊക്കെ ഒന്ന് എടുത്തു വെക്കട്ടെ കൂട്ടുകാരെ
നന്നായിട്ട് മഴപെയ്തു ഇന്ന് പട്ടിണിയും ആയി
നിങ്ങളോട് കഥ പറഞ്ഞിരുന്നിട്ട് ഉണങ്ങാൻ ഇട്ട വിറകിന്റെ കാര്യം മറന്നു …
ടെറസിൽ വിരിച്ച അലക്കിയ തുണികൾ എടുത്തു തീരും മുമ്പ് മഴ പെയ്തു ,,,,,
ഗ്യാസ് ഒന്നും ഇല്ല
അത് കൊണ്ട് തന്നെ വിറകടുപ്പാണ് ആശ്രയം ,
ഗ്യാസ് ഒക്കെ ഉണ്ടായിരുന്നു അതൊരു കാലം…
ഇന്ന് ബാപ്പയ്ക്ക് കഞ്ഞി ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ല ,
എന്റേത് സാരമില്ല പല രാത്രിയും എന്റെ ഭക്ഷണം വായു മാത്രമാണ് ..
ബാപ്പയ്ക്ക് രാവിലെ ഉണ്ടാക്കിയ രണ്ട് ദോശ കഴിക്കാൻ കൊടുത്തു …
എനിക്ക് തിന്നാൻ ഉണ്ടോ എന്ന് ആംഗ്യഭാഷയിൽ ബാപ്പ ചോദിച്ചു ..
ഉണ്ടെന്ന് കള്ളം പറഞ്ഞു ഞാൻ.
ബാപ്പയ്ക്ക് വന്ന് നോക്കാൻ പറ്റില്ലല്ലോ ,
നിങ്ങൾ ആരെയാ നോക്കുന്നത് ?.. കൂട്ട്ക്കാരെ
ബാക്കി എല്ലാരും എവിടെ എന്നാണോ ?..
ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ..
മഴ പെയ്തത് കൊണ്ട് നല്ല തണുപ്പുണ്ട് ഈ ജനാല തുറന്ന് ഉറങ്ങുന്നത് പന്തിയല്ല..,,
ജനാല അടയ്ക്കാൻ പുറത്തേക്ക് കൈ നീട്ടിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കിതപ്പ് ഞാൻ കേട്ടു …
ആരോ ഉണ്ട് ഇന്നും..
ഇരുട്ടിന്റെ മറവിൽ ഇവനൊക്കെ
ഓർത്തപ്പോൾ ശരീരം അരിശം കൊണ്ട് എനിക്ക് അടിമുടി വിറച്ചു ……
മുത്തെ… എന്നുള്ള പതിഞ്ഞ ശബ്ദം കേട്ടപ്പോൾ കാർക്കിച്ചു തുപ്പി ജനാല ഞാൻ വലിച്ചടച്ചു ,,
അത് കഴിഞ്ഞപ്പോൾ അതാ
വാതിലിൽ തുടരെ മുട്ട് തുറന്നു നോക്കാൻ മടിച്ചു ഒരു ചുമരിന്റെ വാതിലിന്റെ പിന്നിൽ ഞാൻ ധൈര്യവതിയാണ് ,,
അത് പതിയെ നിലച്ചു ,,
ബാപ്പ ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു …
എന്ത് പറഞ്ഞാണ് ബാപ്പയെ അശ്വസിപ്പിക്കാ…. അതോന്നും ബാപ്പയുടെ നെഞ്ചിലെ നീറ്റൽ അണയ്ക്കില്ല ..
എന്റെ മുറിയിൽ വന്ന്
പായ വിരിക്കുമ്പോഴാണ്
വീണ്ടും വാതിലിന് മുട്ടൽ ഞാൻ വാതിലിന് അടുത്ത് പോയി നിന്നു ..
ഒരുപാട് പേരുടെ ശബ്ദ്ദങ്ങളും കേൾക്കാം പുറത്തു ..
തുറക്കേടി വാതില് …
അസിഫ്ക്കയുടെ ആ ഗൗരവത്തോടെ ഉള്ള വാക്ക് എന്റെ ഉള്ളം ഒന്ന് ഞെട്ടി
ഇക്കയുടെ കൂട്ടുകാരൻ ആണ് മോളെ എന്ന് വിളിച്ചിരുന്ന അസിഫ്ക്കയാണ് ഇപ്പൊ ,,
ശബ്ദം കൂടി വരുന്നു വീണ്ടും വീണ്ടും വാതിൽ തുറക്കാനുള്ള ഭീഷണി സ്വരം ഉയർന്നപ്പോൾ രണ്ടും കല്പിച്ചു ഞാൻ വാതിൽ തുറന്നു ….,
വാതിൽ തുറക്കാൻ വൈകിയത് അവനെ ഒളിപ്പിക്കാൻ ആണോ ?..
എന്നെ ആൾ കൂട്ടത്തിൽ നിന്ന് വരവേറ്റ വാക്ക് അതായിരുന്നു ,,,
അവനെ ഇങ്ങോട്ട് ഇറക്കി വിട് ,
ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,,
ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല ..
സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,,
ശാന്തമായാണ് ഞാൻ അത് പറഞ്ഞത്
പക്ഷെ അതൊന്നും അവർക്ക് ചെവി കൊണ്ടില്ല.
അവളെ പ്രസംഗം കേട്ട് നിൽക്കാതെ കയറി നോക്ക് ആരോ വിളിച്ചു പറഞ്ഞു…,,
അവർ കയറും മുമ്പ് ഉള്ളിൽ വെന്തു നീറിയ വേദനയോടെ ഞാൻ അവരോട് പറഞ്ഞു
അകത്തു നിന്ന് എന്റെ ബാപ്പയെ അല്ലാതെ മറ്റൊരു പുരുഷനെ നിങ്ങൾ കണ്ടു പിടിച്ചാൽ എന്നെ നിങ്ങൾക്ക് പോലീസിൽ ഏല്പ്പിക്കുകയോ കല്ലെറിഞ്ഞോ തല്ലിയോ കൊല്ലാം ,,
അങ്ങനെ കിട്ടിയില്ലെങ്കിൽ
ഈ വീടിന് ചുറ്റും ഇരുട്ട് പരക്കുമ്പോയേക്കും ഒളിച്ചും പാത്തും വരുന്നവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ ചൂണ്ടി കാണിച്ചു തരും ബാപ്പയുടെ മരുന്ന് എനിക്ക് ജോലി അങ്ങനെ പല ഓഫറും ഉണ്ട്..
ഈ വാതിൽ അവർക്കായി ഞാനൊന്ന് തുറന്നു കൊടുക്കാൻ….
ഈ കൂട്ടത്തിലും ഉണ്ട് ആ മാന്യമാർ ചൂണ്ടി കാണിച്ചു തന്നാൽ ശിക്ഷിക്കുമോ ?..
നിങ്ങൾക്ക് പറ്റും എന്നാണ് ഉത്തരമെങ്കിൽ ആർക്കും ഇതിനാകത്തു കയറി പരിശോധിക്കാം..
. അതും പറഞ്ഞു ഞാൻ വാതിൽ പടിയിൽ നിന്നും പുറത്തുള്ള വരാന്തയിലേക്ക് ഇറങ്ങി നിന്നു ,,,
വാ ഡാ പോവാം ..
അവളെ വാക്കിൽ ഉണ്ട് ഇപ്പൊ അകത്താരും ഇല്ലെന്ന് ,, എല്ലാരും അത് ശരി വച്ച് പിൻ തിരിഞ്ഞു പോയി അതിൽ ആരോ വിളിച്ചു പറഞ്ഞു .
നീ രക്ഷപ്പെട്ടുന്ന് കരുതണ്ട നിന്നെ ഒരിക്കൽ കൈയ്യോടെ പിടിക്കും ഞങ്ങള്…,
അതിന് മറുപടി ആയി ഞാൻ വിളിച്ചു പറഞ്ഞു ..
അത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,,
അകത്തു കയറി വാതിൽ വലിച്ചടയ്ക്കുമ്പോ
ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ ……
വീട്ടിലെ ചെല്ലകുട്ടി ആയിരുന്ന എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒന്നും പിടി കിട്ടാതെ ഇരിക്കുകയാണല്ലേ നിങ്ങൾ എനിക്കറിയാം ….,
എന്റെ ഈ സ്വഭാവ മാറ്റം എനിക്ക് നൽകിയത് ഈ സമൂഹമാണ് ..
ചിറകിനടിയിൽ വളർത്തി കൊണ്ട് വന്ന എന്നെ ഇന്ന് വിധി ഒറ്റയ്ക്ക് പൊരുതാൻ നിയമിച്ചിരിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *