മൂന്നാമത്തെ ജീവിതം – 2 Like

തുണ്ട് കഥകള്‍  – മൂന്നാമത്തെ ജീവിതം – 2

അനിൽ വാച്ചിൽ സമയം നോക്കി. നാലര… അപ്പൊ ബസ്സ്റ്റാൻഡിന് പിന്നിലെ പരുപാടികൾക്കു ഇപ്പോളും മാറ്റമൊന്നുമില്ല. പോയി നോക്കാം തൻറെ പഴയ കൂട്ടുകാർ വല്ലവരുമുണ്ടോ എന്ന്. അനിൽ മനസ്സിൽ ഉറപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് നടന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതീക്ഷിച്ചതു പോലെ ഇരുട്ടിൻറെ മറവിൽ ഒരാൾ നിൽപ്പുണ്ടായിരുന്നു. അയാൾ വലിച്ചു കൊണ്ടിരുന്നു ബീഡി നിലത്തേക്ക് എറിഞ്ഞിട്ടു അനിലിൻറെ അടുത്തേക്ക് വന്നു. മെലിഞ്ഞു ഉണങ്ങിയ അയാൾ എന്തോ അർഥം വെച്ച് അനിലിനെ നോക്കി ചിരിച്ചു.

മോനെ എന്താ ഇവിടെ?

അയാൾ പതിയെ ചോദിച്ചു.

ഒന്നുമില്ല…

ഗൗരവം വിടാതെ അനിൽ പറഞ്ഞു.

ഈ സമയത്തു ഈ പരിസരത്തു ഒന്നുമില്ലാതെ ആരും വരില്ലാ. തുറന്നു പറഞ്ഞോ. എല്ലാം എൻറെ പക്കൽ ഉണ്ട്.

എന്തൊക്കെ ഉണ്ട്?

പെണ്ണ്… കഞ്ചാവ്… അതുമല്ല ഇനി നല്ല കുണ്ടനെയോ ഫ്ലൂട്ടിനെയോ വേണമെങ്കിൽ അതും ഉണ്ട്. ഏതാ വേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതി.

കറ തീർന്ന ഒരു കൂട്ടിക്കൊടുപ്പുകാരനാണ് എന്ന് വെളിവാക്കുന്ന മറുപടി അയാൾ നൽകി.

എന്താ നിങ്ങളുടെ പേര്?

എൻറെ മോനെ… പേരിലെന്തിരിക്കുന്നു.­ മോൻ വേണ്ട കാര്യം പറ…

എന്നാലും അറിഞ്ഞിരിക്കാലോ?

മണി…

അല്പം നീരസത്തോടെ അയാൾ പറഞ്ഞു.

ഞാൻ അനിൽ. എനിക്ക് ഇപ്പോൾ നിങ്ങൾ പറഞ്ഞത് ഒന്നും അവശ്യമില്ല. എന്നെ ഒന്ന് വെറുതെ വിട്ടാൽ മതി.

മയിര്… വെറുതെ മനുഷ്യനെ മെനക്കെടുത്താൻ…

പിറു പിറുത്തു കൊണ്ട് അയാൾ പോവാൻ തുനിഞ്ഞു.

മണി ചേട്ടാ… ഒന്ന് നിൽക്ക്…

ഹമ്… എന്താ?

അൽപം ദേഷ്യത്തോടെ അയാൾ ചോദിച്ചു.

ഇന്നാ ഇത് വെച്ചോ… നമ്മൾ വീണ്ടും കാണേണ്ടി വരും.

അനിൽ പഴ്സിൽ നിന്നും അഞ്ഞൂറ് രൂപയെടുത്തു നീട്ടി കൊണ്ട് പറഞ്ഞു.

പൈസ കണ്ടതും മണിയുടെ മുഖത്തെ ദേഷ്യം മാഞ്ഞു. പരുന്തു റാഞ്ചുന്നത് പോലെ അയാൾ അനിലിൻറെ കൈയിൽ നിന്നും പൈസ മേടിച്ചു.

മോൻ എൻറെ മൊബൈൽ നമ്പർ വെച്ചോ… എന്താവശ്യം ഉണ്ടെങ്കിലും മണിച്ചേട്ടനെ ഒന്ന് വിളിച്ചാൽ മതി. ദേ ഈ ലോക്കൽ സാധങ്ങൾ മാത്രമല്ല നല്ല കൂടിയ സാധനങ്ങളും എൻറെ കസ്റ്റഡിയിൽ ഉണ്ട് കേട്ടോ…

അനിൽ മണി ചേട്ടൻറെ തോളിൽ കൈയിട്ടു ഇരുട്ടിലൂടെ മുന്നിലോട്ടു നടക്കാൻ തുടങ്ങി.

ചേട്ടൻ എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്?
ആദ്യം സിനിമയ്ക്കും മറ്റും സൈഡ് ചെയുന്ന പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുക്കലായിരുന്നു പണി. പക്ഷെ അതിനു നിന്നാൽ ശെരിക്കും പൈസ ഒന്നും കിട്ടിലാരുന്നു. ഇപ്പൊ ഒരു രണ്ടു കൊല്ലമായി ഈ സ്റ്റാൻഡും പരിസരവും കേന്ദ്രമാക്കി ഞാൻ പരുപാടി തുടങ്ങിയിട്ട്. എന്താ ചോദിച്ചേ?

ഹേ… എനിക്ക് ഒരു സ്ത്രീയെ പറ്റി അറിയാനാണ്?

ഏതു സ്ത്രീ?

മണി സംശയത്തോടെ അനിലിൻറെ മുഖത്തേക്ക് നോക്കി.

പുള്ളിക്കാരി ഇപ്പൊ ഈ പരുപാടി ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഇവിടെ ഉണ്ടോ എന്ന് പോലും അറിയില്ല. പക്ഷെ ഒരു മൂന്ന് കൊല്ലം മുൻപു വരേ അറിയപ്പെടുന്ന ഒരു വെടിയായിരുന്നു.

മോൻ പേര് പറ. നമുക്ക് തപ്പി എടുക്കാം.

വട്ട പേര് ചന്ത റാണി എന്നായിരുന്നു. ചന്തയിലെ ചുമട്ട് തൊഴിലാളികളുടെയും ലോറിക്കാരുടെയും സ്ഥിരം കുറ്റിയായിരുന്നു. ഇടക്ക് ബസ്‌സ്റ്റാന്റിലും രാത്രി വരാറുണ്ട്.

മണി അൽപമൊന്നു ആലോചിച്ചു.

ഒരു പിടിത്തം കിട്ടുന്നില്ലലോ? അവരുടെ ശെരിക്കുമുള്ള പേര് അറിയാമോ?

ഹമ്… സ്നേഹ… സ്നേഹലത…

ശേ… ഒരു പിടിത്തവും കിട്ടുന്നില്ലലോ? ഒരു കാര്യം ചെയ്യാം. നമുക്കു ഓരോ കാലി ചായ അടിക്കാം. ഇവിടെ ഉള്ളതാണെങ്കിൽ ചായ കുടിച്ചു തീരുന്നതിനു മുൻപേ ഞാൻ കണ്ടു പിടിച്ചു തരാം.

ഹ്മ്മ് ശെരി…

അനിൽ മണിക്കൊപ്പം ബസ് സ്റ്റാൻഡിനു പുറകിലേക്ക് നടന്നു. ഇരുട്ടിൽ കാമം പങ്കിടാൻ തുനിഞ്ഞു നിൽക്കുന്ന മറ്റു രണ്ടു മൂന്നു പേരെ കണ്ടുമുട്ടിയെങ്കിലും­ മണി കൂടെ ഉള്ളതു കൊണ്ടാവും ആരും അടുത്തേക്ക് വന്നില്ല.

ചായ കടക്കു സമീപത്തെ കട തിണ്ണയിൽ ഇരുവരും ഇരുന്നു. മണി ആരൊക്കെയോയായി ഫോണിൽ സംസാരിക്കുന്നുണ്ടായി­രുന്നു. സ്‌നേഹയെന്നും ചന്ത റാണിയെന്നും ഒക്കെ മാറി മാറി പറഞ്ഞു നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

ഇനി അവസാനത്തെ ഒരാളെ കൂടെ വിളിച്ചു നോക്കാം. പുള്ളിക്കാരി വെടിയായിരുന്നു. ഇപ്പൊ റിട്ടയർ ആയി. എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടെന്നാ കേട്ടത്. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ…

ഹമ്… നോക്ക്… നോക്ക്…

മണി രണ്ടു മൂന്ന് തവണ വിളിച്ച ശേഷമാണ് അവർ ഫോൺ എടുത്തത്. മണി കാര്യങ്ങൾ വിശദമായി പറഞ്ഞു.
ഒരു ചെറിയ സംശയം…

മണി ഫോൺ കട്ട് ചെയ്തിട്ട് പറഞ്ഞു.

എന്ത് സംശയം?

ആ തള്ള പറഞ്ഞത് പഴയ ഗുഡ്സ് ട്രെയിൻ സ്റ്റേഷനു സൈഡിൽ ഒരു കോളനി ഉണ്ട്. അവിടെ ഒരു സ്ത്രീ ഉണ്ട്. അവരാകും മോൻ ഉദ്ദേശിക്കുന്ന സ്ത്രീ എന്ന്…

എങ്കിൽ നമ്മുക്ക് പോയി നോക്കാം. വാ…

പക്ഷെ മോനെ അത് അത്ര സുരക്ഷിതമായ സ്ഥലമല്ല. എല്ലാ കൊള്ളരുതായ്മകളുടെയും­ തറവാടാണ്. ഇ സമയത്തു അവിടെ ചെന്ന് കയറി കൊടുക്കുന്നത് ബുദ്ധിയല്ല. നേരം വെളുക്കട്ടെ. എൻറെ ഒരു സുഹൃത്ത് ഉണ്ട്. അവൻ വഴി അന്വേഷിച്ചിട്ടു പോരെ?

എനിക്ക് അങ്ങനെ ഭയമൊന്നും ഇല്ല. ചേട്ടൻ ഒരു ഓട്ടോ വിളിച്ചു എനിക്ക് അവിടെ പോവാനുള്ള മാർഗം ഒരുക്കി തരാമോ?

അത് ഞാൻ ചെയ്തു തരാം. പക്ഷെ വേണോ?

വേണം. ചേട്ടൻ ഓട്ടോ വിളിക്ക്…

അനിൽ ചായ കടയിലെ പൈസ കൊടുത്തു. മൊബൈലിൽ വിളിച്ചു മണി തനിക്കു പരിചയമുള്ള ഒരു ഓട്ടോക്കാരനോട് ചായക്കടയിലേക്ക് വരാൻ പറഞ്ഞു.

ആരുടെ വീട്ടിലേക്കാ ചേട്ടാ? ഓട്ടോകാരൻ വണ്ടി നിറുത്തുന്നതിനു മുൻപേ മണിയോട് ചോദിച്ചു. കൂടെ അനിലിനെ നോക്കി ഒരു കള്ള ചിരിയും.

ആരുടെയും വീട്ടിലോട്ടു അല്ല. നീ ഈ പയ്യനെ ഗുഡ്സ് കോളനി വരെ ഒന്ന് കൊണ്ട് ചെന്ന് വീട്.

ഗുഡ്സ് കോളനിയോ?

ഓട്ടോക്കാരൻറെ മുഖത്തെ ചിരി ഇല്ലാതായി.

ഹാ ഗുഡ്സ് കോളനി… ഡാ മോനെ നീ കേറിക്കോ…

മണി പറഞ്ഞു.

ചേട്ടാ കോളനിക്കു അകത്തേക്ക് വണ്ടി പോവില്ല. പുറത്തു ഇറക്കി വിടാം. അത് മതിയെങ്കിൽ മാത്രം കയറിയാൽ മതി.

ഓട്ടോകാരാൻ പറഞ്ഞു.

അതെന്താടാ അകത്തു പോയാൽ?
എൻറെ പൊന്നു ചേട്ടാ രാത്രിയാവുമ്പോൾ അവന്മാർ കോളനിക്കു അകത്തേക്ക് ഉള്ള വഴിയിൽ മുഴുവൻ മുള്ളു വേലി വലിച്ചിടും. പോലീസ് അകത്തു കടക്കാതിരിക്കാൻ… രാത്രി പരിചയം ഇല്ലാത്ത ഒരുത്തനെയും കോളനിക്കു അകത്തേക്ക് വിടില്ല. കയറാൻ ശ്രമിച്ചാൽ പിന്നെ അവനു ജീവൻ ഉണ്ടാവില്ല. അത്ര നല്ല ആളുകൾ ആണെല്ലോ അവിടെ താമസിക്കുന്നേ…

മതി പുറത്തു വിട്ടാൽ മതി.

ഓട്ടോ പതിയെ നീങ്ങി തുടങ്ങി. മെയിൻ റോഡിൽ നിന്ന് ഇടവഴികൾ മാറി മാറി എവിടെയോ എത്തി.

ഹോ എന്താ ഇവിടേ ഇത്ര നാറ്റം?

ഒരു സൈഡിൽ കാനായാണ് സാറേ… പോലീസ് പിടിക്കാൻ വന്നാൽ അവന്മാർ ഈ കാനയിൽ കൂടെ ഇറങ്ങി ഓടും. പിന്നെ അറിയാവുന്ന ഒരു പോലീസ്‌കാരനും ഈ കാന കടന്നു ഇങ്ങോട്ടു വരില്ല.

Leave a Reply

Your email address will not be published. Required fields are marked *