ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 14 1

തുണ്ട് കഥകള്‍  – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 14

“നീയേതാടാ കൊച്ചനേ…?”

ചട്ടയും മുണ്ടും ധരിച്ച നമ്മുടെ തെയ്യാമ്മ മാഡത്തിന്റെ ഒരു കൊച്ച് പതിപ്പ് കതക് തുറന്ന് വന്ന് ആദ്യം കൈപ്പടം ഒന്ന് കണ്ണുകൾക്ക് മീതേ വച്ച് നോക്കിയ ശേഷം എളിയിൽ ഇരു കൈകളും കുത്തി നിന്ന് കൊണ്ട് ചോദിച്ചു!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈകുന്നേരം അഞ്ചര കഴിഞ്ഞു. ഞാൻ കോളിംഗ് ബെല്ലിൽ വിരൽ അമർത്തിയിട്ട് സെലിൻ വന്ന് വാതിൽ തുറക്കുന്നതും പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ആണ് അമ്മച്ചി വന്ന് വാതിൽ തുറന്നത്!

“അമ്മച്ചീ ഞാൻ മറിയാമ്മടീച്ചറിന്റെ മോനാ! ലിജോ!”

“മറിയാമ്മേടെ മോനോ..? നീയെന്നാടാ കൊച്ചേയീവഴി? വാ കേറിയിരി…”

“അമ്മച്ചീ ലിറ്റിമോളൊരു പാട്ടുപുസ്തകം തന്നുവിട്ടതാ ഇവിടത്തെ സെലിനുകൊടുക്കാൻ!”

“ഓ…! അവളുമാരുരണ്ടും വല്യ പാട്ടുകാരിത്തികളാണല്ലോവല്ലേ?
ഈ പെണ്ണിതെവിടെപ്പോയി? മോളേ….? ടീ മോളേ….”

അമ്മച്ചി അകത്തേയ്ക് തിരിഞ്ഞ് ഉറക്കെ പറഞ്ഞിട്ടു വീണ്ടും എന്റെ നേരേ തിരിഞ്ഞു:

“ദാ… വരുന്നമ്മച്ചീ…!”

അകത്ത് അവളുടെ മുറിയിൽ നിന്നും ഉയരുന്ന മുരൾച്ചയ്ക് മീതേ സെലിന്റെ ശബ്ദം ഉയർന്നു….

കയറിയിരിയ്കാൻ പറഞ്ഞെങ്കിലും അമ്മച്ചി വായിൽ നാക്കിട്ടിട്ട് അൽപ്പമൊന്ന് ഒതുങ്ങിയിട്ട് വേണ്ടേ എനിയ്കൊന്ന് തിണ്ണയിലേയ്ക് കയറാൻ!
എല്ലാം കൊണ്ടും എന്റെ അമ്മച്ചിയുടെ ഒരു കൊച്ച് പതിപ്പ് തന്നെ!

“എന്റേടാ ചെറുക്കാ! ഞാനിപ്പവങ്ങനെ പള്ളീവരവുവൊന്നുവില്ല നടക്കാനൊക്കെ വല്യ പ്രയാസാ!”

അമ്മച്ചിയ്ക് പിന്നിൽ വാതിലിൽ സെലിൻ എത്തി!

കൂളി കഴിഞ്ഞ് ഹെയൾഡ്രൈയറിന് മുടി ഉണക്കിക്കൊണ്ടിരുന്ന ശബ്ദമാണ് ഉയർന്ന് കേട്ടത്!

ഒരു വെള്ള ഹാഫ് കൈ ടീഷർട്ടും നല്ല ഞൊറിവുകളുള്ള മുട്ടിന് താഴെ വരെ ഇറക്കമുള്ള ഒരു വൈലറ്റ് മിഡിയുമാണ് വേഷം!

മിഡിയുടെ അതേ വൈലറ്റിൽ ടീഷർട്ടിന്റെ മാറിൽ നൈക്ക് എന്ന് ഷൂവിൽ കാണുന്ന അതേ പോലുള്ള എഴുത്ത് മുകളിൽ അതുപോലെ ഒരു ശരി ചിഹ്നവുമായി…!

ആ മാറിലെ തൂവെള്ളയിലെ വൈലറ്റും മിഡിയുടെ വൈലറ്റും കൂടിയായപ്പോൾ അതിമനോഹരമായിരുന്നു ആ വേഷം!

യക്ഷിയുടെ പോലെ പിന്നിൽ കിടന്ന അഴകുള്ള മുടിയും കൂടിയായപ്പോൾ പൂർത്തിയായി!

അത് എന്നല്ല ഏത് വേഷവും ഇവൾക്ക് ഭംഗിയുമാണ്…!

എന്നെക്കണ്ടതും അവൾ രണ്ടുകൈയും തലയിൽ വച്ച് ഇപ്പോൾ കരയും എന്ന മട്ടിൽ എന്നെ ഒന്ന് നോക്കി!

ഇതെന്തിനാ വന്നേ എന്ന മട്ടിൽ!

“ദേ സെലിനു തരാൻ മോളൊരു ബുക്കു തന്നുവിട്ടതാ”

ഞാൻ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞ് കൊണ്ട് പുസ്തകം സെലിന് നേരേ നീട്ടി….
“ഇതവടേലൊണ്ടേ കൊടുത്തുവിടണോന്നു ഞാമ്പറഞ്ഞാരുന്നു…”

സെലിനും വലിയ പരിചയഭാവം ഒന്നും നടിയ്കാതെ പുസ്തകവും വാങ്ങി അകത്തേയ്കു തിരിഞ്ഞു!

അമ്മച്ചി ഒച്ചവെച്ചു:

“ഇങ്ങനാണോടീ മോളേ വീട്ടിലൊരാളുവന്നാ!
നീയിവന്റെ കൂടെ വല്ലോം മിണ്ടീം പറഞ്ഞുവൊക്കെ നില്ല് ഞാമ്പോയി കാപ്പിയെടുക്കട്ടെ”

അമ്മച്ചി കൊച്ചുമകളെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് തിരക്കിട്ട് അകത്തേയ്ക് നടന്നു…..

“എന്റമ്മച്ചീ സാവകാശം മതി! പതിയെ വല്ലതും കാപ്പിയ്ക് കടിയ്കാനും കൂടി ഒണ്ടാക്കീട്ട് വന്നാമതി!”

ഞാൻ അമ്മച്ചി കേൾക്കാതെ പതിയെ പറഞ്ഞതും സെലിൻ പുസ്തകം ടീപ്പോയിൽ ഇട്ടിട്ട് എന്റെ പുറത്ത് തുരുതുരാ ഇടിച്ചു!

“കർത്താവേയിതെന്നാ ഭാവിച്ചായെന്റെ മനുഷേനേ!
ഏതുബുക്കെന്തുബുക്ക് ഞാനാരോടാ ബുക്കു ചോയിച്ചേ?”

അവൾ ദേഷ്യപ്പെട്ട് പല്ലുകടിച്ച് ചോദിച്ചു!

ഞാൻ ആ നുണക്കുഴികളിൽ ഇരുകൈകളാലും കുത്തി!

“നീ കോപിച്ചാലാ മോളേ നിന്നെക്കാണാൻ ഭംഗി!
ഈ കുഴിയങ്ങ് കുഴിയും!
ഏതുബുക്കെന്നോ?അതുനല്ലകളി!

നീ ചോദിച്ചെന്നു പറഞ്ഞിട്ടാണോടീ ബുക്കേതാന്നു നീയെന്നോടു തെരക്കുന്നേ?
ഇപ്പ വാദിപ്രതിയായല്ലോ!!”
സെലിൻ വീണ്ടും തലയിൽ കൈവച്ചു!

“ന്റെ മാതാവേ! ഈ മൊതലിനെയാണല്ലോ നീയെനിക്കായി കരുതിവച്ചേ! ഇതിനുതക്ക തെറ്റെന്നാവോ ഞാഞ്ചെയ്തത്?”

“ടീ… മോളേയൊന്ന്….”

Leave a Reply

Your email address will not be published. Required fields are marked *