മരവിച്ച് നിന്ന സെലിനെ തോളിൽ ചേർത്ത് പിടിച്ച് അവളുമായി നടന്ന് അവളുടെ മുറിയിൽ കയറിയ ഞാൻ കതകടച്ച് തഴുതിട്ടു!
അപ്പോഴും മരപ്പാവ കണക്കേ മരവിച്ച് നിൽക്കുന്ന സെലിനെ ഞാൻ കട്ടിലിലേയ്ക് പിടിച്ചിരുത്തി!
സെലിന്റെ വീട്ടിലെ വിളിപ്പേരായ ‘മോൾ’ എന്നത് തന്നെ ആയി മാറിയിരുന്നു എന്റെയും സംബോധന!
അപ്പോൾ വീട്ടിൽ ഒരു ‘മോൾ’ ഉള്ളത് “ലിറ്റിമോൾ’ ആയും മാറി!
“ടീ മോളേ… നീഞാന്തെറി പറേന്നേനെപ്പഴുവ്വഴക്കാ എന്നിട്ടു മനപ്പൂർവ്വമെന്നെക്കൊണ്ടു മറ്റേമോളേന്നു വിളിപ്പിക്കുവേം”
ഞാൻ പറഞ്ഞതും അവളെന്റെ നേരേ അതുവരെ അടക്കിവച്ച അരിശമെല്ലാം കൂടായി ചാടിക്കടിക്കാൻ വന്നു…!
പല്ലും കടിച്ച് കണ്ണുമുരുട്ടി അമർത്തിയ ശബ്ദത്തിൽ;
“എന്നാ…..???”
“പോക്രിത്തരങ്കാട്ടീട്ടെന്നാന്നോടീ മൈരേ…?”
ഞാനും അവളുടെ അടുത്തേയ്ക് മുഖം കുനിച്ച് അതേ നാണയത്തിൽ തന്നെ തിരികെയും ചീറി!
വാദി പ്രതിയായ അമ്പരപ്പിൽ സെലിൻ ചോദിച്ചു:
“എന്താ… എന്നാ അച്ചാച്ചാ? ഞാനെന്തുചെയ്തു?”
“ഇതെന്നാ കോപ്പാടീയീ ഇട്ടിരിക്കുന്നേ…?”
ഞാൻ അതേ ഗൌരവത്തിൽ ചീറിയപ്പോൾ പെട്ടന്ന് സെലിന്റെ മുഖത്ത് വലിഞ്ഞ് മുറുകി നിന്ന സംഘർഷം അയഞ്ഞു!
പരിസരം മറന്ന അവൾ അൽപ്പം ഉറക്കെ ചിരിച്ചു!
“കൊചച്ചതീം ചെയ്തേച്ചിട്ട് നിന്നു കിളിച്ചോടീ…”
ഞാൻ അതേ വീറോടെ ചീറി!
എങ്ങനെ ദേഷ്യം വരാതിരിയ്കും!
വൈകുന്നേരം കുളികഴിഞ്ഞ് ടീഷർട്ടും മിഡിയുമിട്ട് നിന്ന അവൾ ദേ ഇപ്പോൾ ചുരിദാറും ഇട്ട് നിൽക്കുന്നു!
കറുത്ത ചുരിദാറിന്റെ മുൻവശത്ത് മാത്രം കാളവണ്ടിച്ചക്രം പോലുള്ള ചെറിയ ചെറിയ സ്വർണ്ണനൂലിന്റെ ചക്രങ്ങൾ!
അതേ സ്വർണ്ണ നിറത്തിലുള്ള തുണിയുടെ പാന്റ്…!
പാന്റിന്റെ തുണികൊണ്ടുള്ള ചെറിയ പൈപ്പിംഗ് കൈകളിലും കഴുത്തിലും!
ആ തങ്കമേനിയുടെ വടിവുകൾ ആ കറുത്ത ചുരിദാർ ഒന്നുകൂടി അഴകോടെ ഉയർത്തിക്കാട്ടി!
ഞാൻ അടുത്ത് ചെന്ന് സെലിനോട് പറ്റിച്ചേർന്ന് കട്ടിലിൽ ഇരുന്ന് വലംകൈ പിന്നിലൂടെ എടുത്ത് അവളുടെ വലത് തോളിൽ വച്ച് ഇടംകൈയാൽ ആ മുഖം പിടിച്ച് എന്റെ നേരേ തിരിച്ചു!
“എന്റെ മോക്കെന്നാ അച്ചാച്ചനെ പേടിയാണോടീ മോളേ..?”
ഞാൻ അവളെ എന്റെ മാറോടുചേർത്ത് അണച്ച് പിടിച്ചു!
സെലിന്റെ നിറുകംതല എന്റെ താടിയുടെ കീഴിൽ ആയി!
ഒരു പൂച്ചക്കുട്ടിയെ പോലെ എന്റെ മാറിൽ പതുങ്ങി കിടന്ന സെലിൻ പതിയെ പറഞ്ഞു…..
“അച്ചാച്ചനെ പേടിയായിട്ടല്ലച്ചാച്ചാ!
അപ്പച്ചനോ അമ്മച്ചിയോ ഒണരുകയോ വല്ലോം ചെയ്താലോ അച്ചാച്ചനെപ്പോലാണോ ഞാൻ?
എനിയ്കൽപ്പം ബോധോം വകതിരിവും ഒക്കെ ഒള്ളതല്ലേ…!”
“കോപ്പ്….! പോടീപുല്ലേ!”
പൂച്ചപോലെ എന്റെ മാറിൽ പതുങ്ങിക്കിടന്ന് ദയനീയ ശബ്ദത്തിൽ അതു പറഞ്ഞ അവളെ ഞാൻ പിടിച്ച് ഒരു തള്ള് കൊടുത്തു!
ഇരുന്ന ഇരുപ്പിൽ കട്ടിലിലേയ്ക് വിലങ്ങനെ മലർന്ന് വീണ അവൾ കാലുകൾ രണ്ടും നിലത്ത് വച്ച് ഉള്ള ആ കിടപ്പിൽ കിടന്ന് പൊട്ടിവന്ന ചിരിയുടെ ശബ്ദമടക്കാൻ പാടുപെട്ടു!
തള്ളി മറിച്ചിട്ടപ്പോൾ പാതി നീളത്തിൽ കെട്ടിയിട്ടിരുന്ന മുടി അഴിഞ്ഞ് കട്ടിലിൽ പടർന്നു!
ഞാൻ അവളുടെ മീതേയ്ക് കമഴ്ന്നപ്പോൾ സെലിൻ എന്നെ തള്ളിമാറ്റി!
“മാറിക്കേ.. മുടി കെട്ടിവെക്കട്ടെ!”
എന്നെ മുകളിൽ നിന്നും തള്ളിമാറ്റി സെലിൻ എണീറ്റ് ഇരുന്ന് വീണ്ടും മുടി തോളൊപ്പം ഇറക്കത്തിൽ കെട്ടിവച്ചു!
സാധാരണ പെണ്ണുങ്ങൾ മുടി കെട്ടുന്നത് പോലെ ഇവൾക്ക് മുടി കെട്ടാൻ പറ്റില്ല!
അങ്ങനെ കെട്ടിയാൽ തലയിലും വലുതായിരിക്കും മുടിക്കെട്ട്…!
“എടീ മോളേ… നമ്മടവീടിന്റവിടൊള്ള വർഷേച്ചിയില്ലേ..?
ആ വിമൻസ് കോളജിലെ ടീച്ചറ്…?
ആ ചേച്ചീടെ മുടി കണ്ടിട്ടില്ലേ?
എന്തുഭംഗിയാ!
നമ്മക്കുവതുപോലെ ബോബുചെയ്യിച്ചാലോ?
ഈ പങ്കപ്പാടുവേണ്ടല്ലോ..?”
“പോ…. കൊച്ചേ…”
അരിശത്തോടെ ഇരൂകൈകളും കൊണ്ട് അവൾ എന്റെ മാറിൽ ആഞ്ഞ് തള്ളി!
ഞാൻ മലർന്നടിച്ച് കട്ടിലിൽ!
ഈ “കൊച്ച്” എന്ന പ്രയോഗം സെലിന്റെ ഏതോ വലിയ തെറിയാണ്!
കാന്താരിയുടെ മൂക്കത്തേയ്ക് കോപം അങ്ങ് വല്ലാതെ ഇരച്ച് കയറുമ്പോഴാണ് ഈ “പോ…കൊച്ച്” സംബോധന!
