മെഴുകുതിരി പോല്‍ Like

മലയാളം കമ്പികഥ – മെഴുകുതിരി പോല്‍

‘ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?’

‘ ദാ ഇറങ്ങുവാ … വിനു പോയോ അച്ഛാ ?’

‘ അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?’

” കഴിഞ്ഞച്ഛാ…അമ്മെ ഞാന്‍ റെഡി “

” ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം … ഉച്ചക്ക് ചോറുണ്ടോണം .. . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്” ദേവകി ബാഗുമെടുത്ത്‌ വരാന്തയില്‍ പഴയ ചെരുപ്പ് മാറ്റി പുതിയതിട്ടുകൊണ്ട് പറഞ്ഞു

‘ അമ്മെ ..ഒന്ന് വരുന്നുണ്ടോ ..ഒന്‍പതിന്റെ ഗീത പോയാ പിന്നെ വഴക്ക് കേട്ട് ഇന്നത്തെ ദിവസം പോക്കാ …അമ്മേനെ പോലെ സര്‍ക്കരുധ്യോഗം ഒന്നുമല്ല ന്റെത് ” മായ വേഗം നടന്നു കൊണ്ട് പറഞ്ഞു ..

മായ പട്ടണത്തില്‍ ഒരു ജൂവലറിയില്‍ കണക്ക് എഴുത്താണ് ….ദേവകി അവിടെ നിന്ന് പാസഞ്ചറില്‍ രണ്ടു സ്റ്റോപ്പ്‌ കൂടി കഴിയണം … എന്നിട്ടും എന്നും ഒന്‍പതിന് തന്റെ കൂടെ ഇറങ്ങുന്ന അമ്മയെ അവളാവശ്യത്തിനു കളിയാക്കാറുണ്ട് … അല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയെ കുറിച്ച് നമ്മളെല്ലാവരും കളിയാക്കാറുണ്ടല്ലോ..

ഓടിപ്പിടിച്ചു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് വന്നിരുന്നു , മോളെ തനിക്കു മുന്‍പേ കയറ്റി തിങ്ങി ഞെരുങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും അവളെ വലയം ചെയ്തു നിന്നു ദേവകി .

” ചേച്ചിയെ … നിങ്ങളിന്നും ഒട്ടി നിന്നാണോ പോണേ ..എന്‍റെ ചേച്ചി ഒന്ന് നീങ്ങി നില്ല് ..ചേച്ചീടെ മോളെ ആരും പിടിച്ചോണ്ട് പോകില്ല “

ദേവകി ഒന്നും മിണ്ടിയില്ല .
” ഈയമ്മ …മനുഷ്യനെ രാവിലെ തന്നെ നാണം കെടുത്തും ..” ഓരോ സ്റൊപ്പുകള്‍ കഴിയും തോറും തിരക്ക് കൂടി വന്നു .അതിനനുസരിച്ചു മായയെ തന്‍റെ ചിറകിനടിയിലാക്കി ദേവകി ..

സ്റ്റാന്‍ഡില്‍ വിയര്‍ത്തോട്ടിയ സാരിത്തുമ്പ്‌ കൊണ്ട് വിയര്‍പ്പുകള്‍ ഒപ്പി ഓടിയെന്നോണം നടന്നകലുന്ന അമ്മയെ മായ തെല്ലു നേരം നോക്കി നിന്നു

സരോല്ലാ … ഓഫീസിലെക്കല്ലേ പോണേ ..ഇനി പോരുന്ന വരെ ഫാനിന്‍റെ ചോട്ടില്‍ അല്ലെ ?

മായ പെട്ടന്ന് തന്നെ നടന്നു ജൂവലറിയില്‍ എത്തി . . കാഷിലിരുന്ന ബാബുവേട്ടന്‍ വട്ട ക്കണ്ണടയുടെ അടിയിലൂടെ അവളെ തുറിച്ചു നോക്കി . അയാളുടെ രൂക്ഷ നോട്ടം കണ്ടു മായ വാച്ചിലേക്ക് നോക്കി . 10.05 .ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല. എന്നിട്ടും അഞ്ചു മിനുട്ട് ലേറ്റ് അയതിനാണ് ഈ നോട്ടം… അമ്മയെ പോലെ വല്ല സര്‍ക്കരുധ്യോഗം കിട്ടിയാ മതിയാരുന്നു

ഡബിള്‍ ഡ്യൂട്ടിയാണവള്‍ക്ക്. കണക്കും എഴുതണം ..പിന്നെ തിരക്കുള്ള സമയങ്ങളില്‍ വരുന്ന കസ്റമേര്‍സിനെ ചിരിച്ചു കാണിച്ചു അവര്‍ക്ക് വേണ്ടുന്ന ആഭരണങ്ങള്‍ ഉള്ളയിടത്തെക്ക് കൊണ്ട് പോകണം . മൂന്നു നിലകളിലായാണ് ജൂവലറി . അല്‍പം സൌന്ദര്യം ഉള്ളത് കൊണ്ട് കിട്ടിയ എക്സ്ട്രാ ജോലി .. ശമ്പളവും കൂടുതല്‍ കിട്ടും ഇട്ടു കൊണ്ട് വന്ന വേഷം മാറ്റി സാരിയുടുക്കാന്‍ വേണ്ടി മായ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. വിലകൂടിയ സാരിയും , പുതിയ ഫാഷന്‍ ആഭരണങ്ങളും അവിടെ വെച്ച് ധരിക്കും .. പോകുമ്പോള്‍ ഊരി വെക്കുകയും ചെയ്യും

കോളേജില്‍ എത്തിയ വിനു പതിവ് വായിനോട്ടമെല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് കയറാന്‍ ഒരുങ്ങവേ ആണ് മുഹമ്മദ്‌ അവനെ വിളിച്ചത്

‘ അല്‍ഫാം… ഷേക്ക്‌ ..പിന്നൊരു സിനിമ … ലാസ്റ്റ് ഒരു ബിയര്‍ ..എങ്ങനാ ?”

“ടൌണില്‍ ഞാനില്ലട… ചേച്ചീടെ കഴുകന്‍ കണ്ണുകള്‍ എങ്ങേനെയെലും കണ്ടു പിടിക്കും ..ഇന്നാളത്തെ അനുഭവം കണ്ടില്ലായിരുന്നോ ?’

” നീ വാടാ ..വന്നു വണ്ടിയെടുക്ക് ” ഒന്ന് സംശയിച്ചിട്ട് വിനു മുഹമ്മദിന്‍റെ പുറകെ നടന്നു
” ഇവിടെ ആണേല്‍ അല്ലെ പ്രശ്നമുള്ളൂ … നമുക്ക് മെട്രോ സിറ്റി പിടിച്ചെക്കാം .. കുഴപ്പമില്ലല്ലോ “

വിനു ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി , മുഹമ്മദ്‌ കൂട്ടുകാരെ മൊബൈലില്‍ വിളിച്ചു കോളെജിലേക്ക് വരണ്ടായെന്നു നിര്‍ദ്ദേശം നല്‍കി …

അവര്‍ സിറ്റിയില്‍ എത്തിയപ്പോള്‍ മറ്റു രണ്ടു പേരും അവിടെ എത്തിയിരുന്നു. നാലു പേര്‍ തമ്മില്‍ രഹസ്യങ്ങളില്ല .. അവര്‍ക്കുള്ളില്‍ നിന്ന് യാതൊന്നും പുറത്തു പോകുകയുമില്ല … മുഹമ്മദ്‌ ഇടക്കൊക്കെ ബിയര്‍ അടിക്കും .. ആരും അറിയാതിരിക്കാന്‍ ആണ് ഇവിടെ എത്തുക ..

Leave a Reply

Your email address will not be published. Required fields are marked *