അടുത്തദിവസം അനസ്സും ആമിയും ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. അവർ എഴുന്നേറ്റ് രണ്ടുപേരും ഒരുമിച്ച് കുളിയൊക്കെ കഴിഞ്ഞ് കിച്ചണിൽ വന്ന് ബ്രേക്ക്ഫാസ്റ്റ് ഒരുമിച്ച് ഉണ്ടാക്കി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
ആനന്ദിന്റെ കോൾ ഉണ്ടായിരുന്നു അവർ സംസാരിച്ചു. പ്രൊജക്റ്റ് ലോജിനെക്കുറിച്ചും ഇന്ന് നടക്കാൻ പോകുന്ന മീറ്റിങ്ങിനെ കുറിച്ചും ആനന്ദ് അവരോട് പറഞ്ഞു. ഇന്ന് ആമിയും ഒരുമിച്ച് ഫുജൈറയിലുള്ള സ്ട്രോബറി ഫാമിലേക്ക് പോകുന്നതിനെപ്പറ്റി ആനന്ദിനോട് പറഞ്ഞു ആനന്ദ് അവർ പോകുന്നതിൽ വളരെ ഹാപ്പിയായിരുന്നു.
അതിനുശേഷം ആമി വീട്ടിലോട്ടും അനസ് വീട്ടിലോട്ടു വിളിച്ച് സംസാരിച്ചു.
ഇന്നലെ അവർക്കിടയിൽ നടന്ന കാര്യത്തെപ്പറ്റി അവർ സംസാരിച്ചതെ ഇല്ല.
ഫുജൈറയിലുള്ള സ്ട്രോബറി ഫാമിൽ പോകുന്നതിനു മുമ്പ് അനസ്സിന്റെ ഫ്ലാറ്റ് വരെ പോകണമെന്നും അവിടുന്ന് ചില സാധനങ്ങൾ എടുക്കാൻ ഉണ്ടെന്നും അനസ് പറഞ്ഞു അവർ ഒരുമിച്ച് അനസിന്റെ ഫ്ലാറ്റിലേക്ക് പോയി.
അനസിന്റെ ഫ്ലാറ്റിൽ എത്തിയ ആമി ഡോർ തുറന്നപ്പോൾ ഫ്ലാറ്റിന്റെ അകത്ത് കാഴ്ച കണ്ടു ഞെട്ടി…..
തുടരും…..
