ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന്
Aashakku Onnu Anpukku Onnu | Author : Stone Cold
അമ്മേ… അച്ഛൻ ഇന്നലെ വന്നിരുന്നോ…? നിന്നോട് അല്ലേടാ പറഞ്ഞേ അച്ഛൻ എറണാകുളത്തുന്നു വന്നില്ലന്ന് പോയി പല്ല് തേച്ചു വാ നിന്നെ കുളിപ്പിച്ചിട്ട് വേണം എനിക്ക് കുളിക്കാൻ…
അടുക്കള പണി ചെയ്തു കൊണ്ടിരുന്ന രേഷ്മ പല്ല് തേക്കുന്ന ബ്രൂഷും പിടിച്ചു തന്റെ മുന്നിൽ രണ്ടാമതും വന്നു ചോദിച്ച കൊണ്ട് അല്പം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി…
എന്താടി രാവിലെ തന്നേ ഒച്ച… തൊട്ട് മുകളിലെ വീട്ടിൽ നിന്ന് കേട്ട ചോദ്യത്തിന് ഉത്തരം പറയാൻ ആയി രേഷ്മ പുറത്തേക്ക് ഇറങ്ങി…
ഓ.. രാവിലെ തന്നെ ചെറുക്കൻ മനുഷ്യനെ കൊണ്ട് പണി ചെയ്യാൻ സമ്മതിക്കില്ല ഇന്നിപ്പോ രണ്ടാം തവണയാ അച്ഛൻ വന്നോ അമ്മേ… അച്ഛൻ വന്നോ അമ്മേ എന്ന് ചോദിച്ചു കൊണ്ട് എന്റെ പുറകെ വരുന്നത്… ആയാൾക്ക് ഇടയ്ക്ക് ഒന്ന് ചെറുക്കനെ കാണാൻ എങ്കിലും വന്നാൽ എന്താ എന്ന് ചോദിച്ചാൽ… നൂറു കൂട്ടം തിരക്കാ.. രേഷ്മ പുറത്തേക്ക് ഇറങ്ങി തൊട്ട് മുകളിൽ താമസിക്കുന്ന തന്നേ നോക്കി നിക്കുന്ന മദ്യവയസ്ക ആയ സ്ത്രീയോട് ആയി പറഞ്ഞു…
ഇന്ന് ഹരി വിളിച്ചില്ല അല്ലെ..? അവർ ചുണ്ടിൽ ചെറു ചിരിയോടെ രേഷ്മയെ നോക്കി ചോദിച്ചപ്പോ അല്പം പരിഭവം കലർന്ന ഭാവത്തിൽ രേഷ്മ മുഖം താഴ്ത്തി ഇല്ലാ വിളിച്ചില്ല എന്ന് പതിയെ പറഞ്ഞു..
മ്മ്മ്.. നീ കുഞ്ഞിനോട് അതികം ദേഷ്യം കാണിക്കാതെ അവനെ ഇങ്ങു കയറ്റി വിട്… മോനെ.. കണ്ണാ.. ഇങ്ങു കേറി വാ അമ്മുമ്മ മോനെ കിളിപ്പിക്കാ.. എന്ന് കേട്ടതും അപ്പു മോൻ വേഗം മുകളിലേക്ക് ഓടി പോയി..
വല്ലാത്ത നിരാശയിൽ മുഖം തിരിച്ചു രേഷ്മ അടുക്കള വഴി വീടിനുള്ളിൽ കയറി പോകുന്നത് ഓമന നോക്കി നിന്നു..
പണ്ടൊക്കെ ഈ ദിവസം എന്തായിരുന്നു അവളുടെ സന്തോഷം.. അല്ലേലും സ്വന്തം പിറന്നാൾ ദിവസം ആർക്കാ സന്തോഷം ഇല്ലാതെ ഉള്ളത്.. സാദ ഒരു വീട്ടമ്മ ആയ തനിക്കു സ്നേഹം നിറച്ചു ചാലിച്ച അവൾക്ക് ഇഷ്ടം ഉള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ മാത്രം ആയിരുന്നു പറ്റിയിരിന്നതു.. എന്നാൽ അവളുടെ അച്ഛനും ചേട്ടനും മത്സരിച്ചു അവൾക്ക് ഇഷ്ടം ഉള്ളത് ഒക്കെ അന്നേ ദിവസം വാങ്ങി കൊടുത്തിരുന്നു..
പിന്നെ അവളുടെ ജീവിതത്തിലേക്ക് അവൾ തന്നെ തിരഞ്ഞെടുത്ത ഹരി വന്നു കയറിയപ്പോ ഞങ്ങളുടെ ഒക്കെ പിറന്നാൾ സമ്മാനം രണ്ടാം തരം ആയി പോയിരിന്നു..
ഇന്നിപ്പോ വർഷം മൂന്നു നാലു കഴിഞ്ഞു അവളുടെ ഇന്നേ ദിവസം ഉള്ള സന്തോഷം മുഖത്തു നിന്നു മാഞ്ഞിട്ട് ഇപ്പൊ കൂടി താൻ കണ്ടത് ആണല്ലോ.. ചിലപ്പോ രാത്രി മുഴുവൻ പഴയാ ഓർമ്മകൾ ഓർത്തു ഇരുന്നു കാണും അല്ലെങ്കിൽ രാത്രി മുഴുവൻ കരഞ്ഞു കാണും..
ഓമന കുറച്ചു മിനുട്ടുകൾ കൊണ്ട് മകളുടെ ജീവിതം തന്റെ ജീവിതവും ആയിട്ട് ഒരു തരതമ്യ പെടുത്തി നോക്കിയിട്ട് കൊച്ചു മോനെ കുളിപ്പിച്ച് ഒരുക്കാൻ ഉള്ള കാര്യങ്ങളിൽ കടക്കാൻ ഒരുങ്ങുമ്പോ ആണ്.. അപ്പു കുട്ടൻ ഓമനയുടെ ഫോണും കൊണ്ട് അവളുടെ അടുത്തേക്ക് വരുന്നത്..
എന്തോ ദേഷ്യത്തിൽ രേഷ്മയുടെ ഭർത്താവ് ഹരി എറിഞ്ഞു അല്പം സ്ക്രീൻ തകർന്ന ഫോണിൽ അവൻ എന്തോ നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ആരോ വിളിച്ച മിസ്സ്ഡ് കാൾ കണ്ടത്.. തന്നേ അപ്പു ആരാ വിളിച്ചത് എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഓമന ഫോൺ കയ്യിൽ വാങ്ങി നോക്കി..
ഇങ്ങു താ ഞാൻ നോക്കി പറയാം എന്ന് പറഞ്ഞു അപ്പു അമ്മുമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. അമ്മേ ഇത് ഹർഷൻ മാമൻ വിളിച്ചതാ.. എന്ന് പറഞ്ഞു അപ്പു പിന്നെയും ഫോണിൽ കളിച്ചു കൊണ്ടിരുന്നു..
ഹർഷൻ… മകന്റെ കൂട്ടുകാരൻ ഇപ്പോളത്തെ അന്നദത്താവ്.. ഓമന തന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം കൂടി നിമിഷങ്ങൾ കൊണ്ട് കവർ ചെയ്തു അപ്പൂട്ടനെ കുളിപ്പിക്കാൻ ബാത്‌റൂമിൽ കയറ്റി..
തല കുളിപ്പിക്കാതെ കയ്യും കാലും നനഞ്ഞ തുണി കൊണ്ട് തുടച്ചു എടുത്തു തോർത്ത് ഉടുപ്പിച്ചു നിർത്തി ഓമന അപ്പുന്റെ ഡ്രസ്സ് എടുക്കാൻ രേഷ്മയുടെ വീട്ടിലേക്ക് ഇറങ്ങി ചെന്നപ്പോ ആരും ഉള്ളതായി തോന്നിയില്ല..
