പതിയെ ബെഡ്ഡിൽ ടച്ച് ചെയ്ത് പിടിച്ച് സപ്പോർട്ട് കൊടുത്ത് പിന്നെയും റിലാക്സ് ആവുന്നത് വരെ വെയ്റ്റ് ചെയ്തിട്ട് ഞാൻ പതുക്കെ നടന്നു. ഒരു ക്യാമറാ സ്റ്റേബിലൈസറിൻ്റെ കൃത്യതയോടെ. പാതി തുറന്ന് കിടന്ന എൻ്റെ റൂമിൻ്റെ വാതിൽ മുഴുവനായി തുറക്കാൻ ഞാൻ എൻ്റെ കാൽ ഉപയോഗിച്ചപ്പോഴുണ്ടായ ഇളക്കത്തിൽ മീശമാധവനിൽ മയിൽപ്പീലി വയറിൽ തൊടുമ്പോൾ കാവ്യ ഇട്ടത് പോലെയൊരു ശബ്ദം അമ്മക്കുഞ്ഞ് പുറപ്പെടുവിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു. വീണ്ടും ഒരു മിനിറ്റ് സ്റ്റിൽ ആയേ പറ്റൂ. കൈ ചെറുതായി വിറയ്ക്കാൻ തുടങ്ങുന്നുണ്ട്.
ഒരു തരത്തിൽ എൻ്റെ ബെഡ്ഡിൽ കൊണ്ട് വന്ന് സോഫ്റ്റ് ആയി വച്ചിട്ട് ഞാൻ കുറച്ച് മാറി നിന്ന് വലിയൊരു ശ്വാസം എടുത്തു. ൻ്റമ്മോ……… ഹൊ..
ഉറക്കത്തിന് യാതൊരു ഭംഗവും വന്നിട്ടില്ല. എനിക്ക് വലിയ അഭിമാനം തോന്നി. ഞാൻ പുതപ്പ് അഡ്ജസ്റ്റ് ചെയ്ത് ഒരു സൈഡ് പൊതിഞ്ഞ് വച്ചു. മറ്റേ സൈഡിൽ എൻ്റെ എൻട്രിയാണ്.
ട്രോഫി എനിക്ക് കാണാവുന്നത് പോലെ, എന്നാൽ ട്രോഫിക്ക് ഉറക്കം തടസ്സമാവാത്ത രീതിയിൽ വാം ആംബിയൻ്റ് ലൈറ്റിൻ്റെ ലൂമിനോസിറ്റി സെറ്റ് ചെയ്ത് ഞാൻ അടുത്തിരുന്നു.
നെറ്റിയുടെയും മുടിയുടെയും ഇൻ്റർസെക്ഷനിൽ, ie. ഭാവിയിൽ ഒരു സിന്ദൂരരേഖയായി എനിക്ക് കുടിയിരിക്കേണ്ട സ്പോട്ടിൽ എൻ്റെ ചൂണ്ടുവിരലിൻ്റെ നഖം കൊണ്ട് ഞാൻ പതുക്കെ സ്‌ക്രാച് ചെയ്തുകൊണ്ടിരുന്നു, മുടിയും സ്കിന്നും കൂട്ടി. കിരുകിരുകിരാന്ന്… ഞാൻ ഉള്ളിൽ മൂളി..
“No place for beginners or sensitive hearts…
When sentiment is left to chance…
No place to be ending but somewhere to start…
No need to ask,
He’s a smooth operator…
Smoooooooth operator……
Smooth operator…..”
(song: Smooth Operator by sade)
പിന്നെ നഖം തൊടാതെ വിരലിൻ്റെ ടിപ് വച്ച് അവിടെത്തന്നെ small circular and oscilating rubbing. പെണ്ണൊന്നു ചെറുതായി സ്ട്രെച്ച് ചെയ്തിട്ട് പിന്നെയും ക്യാറ്റ്സിനേപോലെ കുറുകിക്കുറുകി ഒന്ന് കൂടി കംഫർട്ടബിൾ ആയി അമർന്ന് കിടന്നു.
Sooo tiny and cute. My Pokemon… My little baddie… ചെറുത് എന്ന് വച്ചാൽ സൈസ് കൊണ്ട് മാത്രമല്ല, കിടപ്പിലും ടോട്ടൽ വൈബിലും അനക്കത്തിലുമൊക്കെ കുഞ്ഞാവ. ഈ ബേബി എങ്ങനെ എന്നെ വളർത്തിയോ എന്തോ…
ആ… പിന്നെ ഒരു തരത്തിൽ പറഞ്ഞാൽ എന്നെ വളർത്തിയതിൻ്റെ പകുതിയോളം ഞാനും വളർത്തിയിട്ടുണ്ട്. 10-11 വയസ്സ് മുതൽ എല്ലാ കാര്യത്തിലും ഞാനാണ് ഗാഡിയൻ കം അഡ്വൈസർ. അത് കൊണ്ട് കൂടിയാവാം എനിക്ക് കുഞ്ഞിപ്പെണ്ണിനോട് ഒരു Fatherly affection. Nevertheless, my baby seems to have a little bit of daddy issues. പതിയെ ശരിയാക്കാം…
“നീയിന്നെൻ സ്വയംവരവധുവല്ലേ…
നീരാടാൻ നമുക്കൊരു കടലില്ലേ…”
പുറത്തേയ്ക്ക് വീണ കാൽപാദം കവർ ചെയ്യാൻ അടുത്തേയ്ക്ക് ചെന്നതാണ്.
ഇതെന്തോന്ന് മിൽക്കീ ബാറോ?
പറിച്ചങ്ങ് തിന്നാലോ… അല്ലേ വേണ്ട… പിന്നീടൊരിക്കലാവാം. കാൽ കവർ ചെയ്ത് വച്ചേച്ചു.
“DEY……”
(The voices…. not again!) (ഹൃദയം)
.
.
.
“KAMMANAATTI….”
പോടോ… (Pop-up closed)
ഞാൻ സമയം നോക്കി. വെരി നൈസ്… 5 മണി. The notorious, cold hearted time dilation. അര മണിക്കൂർ കൂടിയേ എനിക്ക് സമയം ഉള്ളൂ.
അടുത്തേയ്ക്ക് ചെരിഞ്ഞിരുന്ന് വയറിലൂടെ കെട്ടിപ്പിടിച്ച് വലിച്ച് അടുത്തേയ്ക്ക് നീക്കി കെട്ടിപ്പിടിച്ചു. താമരക്കുഞ്ഞിൻ്റെ ഞെട്ടൽ ഒരു ഷോക്ക് പോലെ ഫീൽ ചെയ്തു.
ഞെട്ടി കണ്ണ് തുറന്ന് എൻ്റെ നേരെ നോക്കിയിട്ട്…
“എടാ….!”
ഒന്നും മനസ്സിലായിട്ടില്ല. ബോധവും വന്നിട്ടില്ല.
“Mm….”
എൻ്റെ കൈയ്യിൽ പിടിച്ച് കൈയ്യിലേക്ക് തന്നെ എന്തോ സ്വപ്നം കണ്ടത് പോലെ നോക്കിയിട്ട് അൽപ്പം കൂടി ഇൻ്റെൻസ് ആയി…
“എടാ……”
“Mmmmmmmm…” (??)
“എടാ….”
ഇത്തവണ കരച്ചിലിൻ്റെ വക്കിലാണ്.. ഒന്നും മനസ്സിലായിട്ടോ ചിന്തിച്ചിട്ടോ അല്ല. പെണ്ണിൻ്റെ Raw female Amygdala is in action.
