“I love you dee Ammakkallikkunjippenne”
എന്നെഴുതി.
പക്ഷെ എഴുതിക്കഴിഞ്ഞാണ് ശ്രദ്ധിക്കുന്നത്. ഈ ടൈപ്പ് പരിപാടികൾക്ക് മലയാളം ആണ് നല്ലത്. അക്ഷരങ്ങൾ ബ്രേക്ക് ആവുന്നില്ലല്ലോ. തന്നെയുമല്ല അക്ഷരങ്ങൾ കേർവിയും ആണ്.
അത് കൊണ്ട്, ആദ്യം എഴുതിയത് കുറേ നേരം കൊണ്ട് നാക്ക് വച്ച് മായ്ച്ച് കളഞ്ഞിട്ട് “എൻ്റെ മാത്രം അമ്മക്കുഞ്ഞിപ്പെണ്ണിനെ ഞാൻ എൻ്റെ ജീവനേക്കാളും സ്നേഹിക്കുന്നു” എന്നെഴുതി.
ഞാൻ വാ തിരിച്ചെടുത്തപ്പോൾ ഒരു ‘POP’ sound. വൈൻ ബോട്ടിൽ തുറക്കുന്നത് പോലെ.
ഈ അര മുക്കാൽ മണിക്കൂർ കൊണ്ട് മിനിമം ഒരു 400 ഉമ്മയെങ്കിലും ഞാൻ വച്ചിട്ടുണ്ട്.
സമയം പോയത് കൊണ്ട് മാത്രം മുഖം മാറ്റി നോക്കിയപ്പോൾ എൻ്റെ അമ്മക്കുഞ്ഞിൻ്റെ വയറിലെ സ്കിൻ നനഞ്ഞ് കുതിർന്നിരിയ്ക്കുന്നു. ഗുലാബ് ജാമൂൺ പോലെ. കടിച്ച് തിന്നാലോ… വേണ്ട….
“DEY…. KAMNAATTI…”
(Pop up blocked for the day due to time constraints)
ഞാൻ കൈ കൊണ്ട് ആ നനവെല്ലാം കുഞ്ഞ് വയറിൽ മുഴുവൻ സ്പ്രെഡ് ചെയ്തു. രണ്ട് സൈഡിലും താഴെ വരെ. സർഫസ് ഏരിയ കൂടുമ്പോൾ ഇവാപ്പൊറേഷൻ കൂടുകയും അത് വഴി പെട്ടെന്ന് ഉണങ്ങുകയും ചെയ്യുമല്ലോ എന്നോർത്താണ്.
ചുരിദാർ നേരെ വച്ചുകൊടുത്ത് ഞാൻ അടുത്ത് കിടന്ന് കെട്ടിപ്പിടിച്ചു. നീണ്ട ശ്വാസമെടുത്ത് തളർന്ന് കിടക്കുന്നതല്ലാതെ ഒരു എക്സ്പ്രെഷനും ഇല്ല.
“അമ്മക്കുഞ്ഞേ…”
No response.
“അമ്മക്കുഞ്ഞേ…….”
“Mmmmmm….”
“കും അല്ല. എന്തോ….”
“എന്തോ…”
“പട്ടിക്കുഞ്ഞേ….”
……………
“വിളിച്ചത് കേട്ടില്ലേ?”
“ഇല്ല….”
(സാരമില്ല. വഴിയേ എടുത്തോളാട്ട്രി.. കള്ളി…) (മനസ്സിൽ…)
“അമ്മപ്പൊന്നേ….”
“എന്തോ….”
(ഇങ്ങനെ കൊഞ്ചിച്ച് ” എന്തോ” കേൾക്കുന്നത് എനിക്കൊരു ഹരം ആണ്. പക്ഷെ വായനക്കാരനെ ബോറടിപ്പിക്കാതിരിക്കാൻ വിളിയുടെ എണ്ണം യാഥാർത്ഥ്യത്തിൻ്റെ 1-5% ആയി കുറച്ചിട്ടുണ്ട്.)
“അമ്മക്കുഞ്ഞേ….”
(രാധികേ…. 🧔🏻♀️)
“എന്തോ….”
“ഇങ്ങോട്ടൊന്നുമില്ലേ?” (പട്ടിക്കുഞ്ഞെന്ന് വിളിച്ചിട്ട് വിളി കേൾക്കാത്തത് കൊണ്ട് വെറുതെയൊന്ന് വിരട്ടാൻ ചോദിച്ചതാണ്.)
പെട്ടെന്ന്, പേടിച്ച പേടമാൻ മിഴിയോടെ എൻ്റെ മാൻകുഞ്ഞ് എന്നെ നോക്കി. ഹൈഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും എൻ്റെ ചിരി സ്വൽപ്പം ലീക്ക് ആയി.
“ഉമ്മയില്ലേ എന്ന്….”
(അച്ചൻ ഉദ്ദേശിച്ചത് മറ്റേതല്ലേ?)
ഒരു വലിയ ദീർഘനിശ്വാസം. എന്നിട്ട് അടുത്തേയ്ക്ക് ഒട്ടിക്കിടന്ന് ഞങ്ങളുടെ ആദ്യരാത്രിയിലെപ്പോലെ തലയുടെ സൈഡിൽ പിടിച്ച് മുഖത്ത് മുഴുവൻ കുറേ ഉമ്മ.
അത് കിട്ടുമ്പോൾ ഞാൻ സ്വർഗ്ഗത്തിലാണ്… ഞാൻ പിന്നെയും തേൻ കുടിച്ച് 5 മിനിറ്റ് കിടന്നു. എൻ്റെ നെഞ്ചിൽ ചൂടുള്ള ഒരു ചെറിയ പഞ്ഞിക്കൂന പോലെ എന്തോ ഞെങ്ങിയിരിക്കുന്നത് പോലെ… ഞാൻ പതുക്കെ……..
“പൊന്നേ… ചോറ് വയ്ക്കണം. എണീക്കട്ടെ.”
“(Fuck. Thallachi ne sab kuch barbaad kar diya..) ഇന്ന് പോവണ്ട….”
“പോവാതെ പറ്റില്ലല്ലോ…”
“എങ്കിൽ കുറച്ച് ലേറ്റായിട്ട് പോയാ മതി.”
“പിന്നെ…”
എൻ്റെ കൈ പിടിച്ച് മാറ്റി എണീറ്റു. അതെനിക്കത്ര രസിച്ചില്ല. എവിടെ വരെ പോവൂന്ന് നോക്കാല്ലോ…
അലമ്പിക്കിടന്ന മുടി കെട്ടിക്കൊണ്ട് നിൽക്കുമ്പോൾ ഞാനെൻ്റെ ഫോൺ എടുത്തു.
പോയി വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. പാസ്‌വേഡ് ആണ്.
“ഇതെങ്ങനെയാ?”
“ബൈക്കിൻ്റെ നമ്പർ.”
“ആവുന്നില്ല….”
“നോക്കിയും കണ്ടും ഒക്കെ ചെയ്…”
“നീയിങ്ങ് വന്നെ…”
“ഞാൻ വരില്ല. എനിക്ക് വയ്യ…”
“4136 അല്ലേ?”
“yes.”
.
.
.
.
“ആവുന്നില്ല. 6 മണി കഴിഞ്ഞു. നീയിങ്ങ് വന്നേ..”
ഞാൻ ചെന്ന് 4136 ഡയൽ ചെയ്തു. “Wrong password.”
“SHIT.”
“എന്താ?”
“BFGMiner Windows32-ൽ കയറി Metasploit Cookies നെ Jailbreak ചെയ്തതാ.”
“പെട്ടെന്ന് ശരിയാക്ക്. ഫോണും പുറത്താ….”
“കുറച്ച് സമയം എടുക്കും.”
“എത്ര?”
“അര മണിക്കൂർ…”
“അര മണിക്കൂറോ!!!”
“ചിലപ്പൊ അതിനു മുൻപ് ശരിയാവും. Friday അല്ലേ.”
“എനിക്കിന്ന് ലേറ്റ് ആവാൻ പറ്റില്ലെന്നേ.”
“എന്ന് പറഞ്ഞാ ഞാൻ എന്ത് ചെയ്യാനാ? കണ്ണും കാണാതെ പാസ്വേഡ് അടിച്ച് തെറ്റിച്ച് സാധനം കേടാക്കിയതും പോര….”
