ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിട്ട് അവർ പോയി.. പോകുമ്പോൾ കാറിൽ കേറുന്നതിന് മുൻപ് അനിൽ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു..
എനിക്ക് അയാളുടെ ചിരി കണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു..
അവർ പോയി കഴിഞ്ഞപ്പോൾ.. ഞാൻ പോയി ഡ്രസ്സ് മാറി വന്നപ്പോൾ അടുക്കളയിൽ ചേട്ടൻ നിൽക്കുന്ന. ഗ്ലാസ്സിൽ മദ്യം ഉണ്ട്. കയ്യിൽ വലിയൊരു കുപ്പിയും..
എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
എടി ഇത് അവര് തന്നതാ…
ഞാൻ ചേട്ടനെ ഒന്ന് സൂക്ഷിച്ചു നോക്കി..
നി ഇങ്ങനെ നോക്കുവൊന്നും വേണ്ട. നല്ല വിലയുള്ള സാധനം ആണ്..
അതും പറഞ്ഞ് കൊണ്ട് ചേട്ടൻ റൂമിലേക്ക് പോയി..
ഞാൻ എന്റെ പണിയിൽ മുഴുകി.. മോൾക്ക് പനി ആയതുകൊണ്ട് ഹോസ്പിറ്റലിൽ രാവിലെ പോയതാണ്. മോള് മുറിയിൽ കിടപ്പുണ്ട്. ഒരാൾ സ്കൂളിൽ പോയി..
ഞാൻ കുറച്ചു കഴിഞ്ഞു ചേട്ടന്റെ അടുത്ത് റൂമിൽ ചെന്നപ്പോൾ അടിച്ചു ഫിറ്റ് ആയി കിടന്നുറങ്ങുന്നു..
ഞാൻ വിളിച്ചിട്ടൊന്നും പുള്ളി എഴുന്നേറ്റില്ല. എന്തൊക്കെയോ പിച്ചും പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു..
അങ്ങനെ ഒരാഴ്ച്ച പോയി.. ചേട്ടൻ നാട്ടിലുള്ള കുറച്ചു പണിക്കാരെ കൂട്ടി. അവിടെ പണി തുടങ്ങി..
ശനിയാഴ്ച വീണ്ടും അവർ രണ്ടു പേരും വന്നു..
അന്ന് എന്നോട് അനിൽ ചേട്ടൻ ഒരുപാട് സംസാരിച്ചു..
അയാൾക്ക് ഭാര്യയും രണ്ടുകുട്ടികളും ഉണ്ട്. ഭാര്യ ടീച്ചർ ആണ്. ഇയാൾക്ക് ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്..
അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു..
നല്ല രീതിയിൽ ആണ് അയാൾ എന്നോട് സംസാരിച്ചത്. അന്ന് പണിക്കാർക്ക് ശമ്പളം കൊടുത്തിട്ട് അവർ പോയി..
ചേട്ടന് ഒരു കുപ്പിയും കൊടുത്തു.
അങ്ങനെ രണ്ടു മാസം കടന്നു പോയി.. ഇതിനിടക്ക് അവർ രണ്ടുപേരും ഒന്നിച്ചും. ചിലപ്പോൾ. അനിൽ ഒറ്റക്കും വരും..
ഒറ്റക്ക് വരുമ്പോൾ വീട്ടിൽ വരും. എന്നോട് കുറച്ചു നേരം സംസാരിച്ചിട്ട് പോകും..
മലയാളികൾ ആയ പണിക്കര് സമയത്ത് വരില്ലാത്തത് കൊണ്ട് കുറച്ചു ഹിന്ദിക്കാരെ ചേട്ടൻ അറേൻജ് ചെയ്തു.
ഇപ്പോൾ ചേട്ടൻ സൂപ്പർ വൈസർ ആയി അവരെക്കൊണ്ട് പണിയെടുപ്പിച്ച് നടക്കുന്നു. അവർക്ക് താമസിക്കാൻ ഒരു ചെറിയ വീടും പണിതുകൊടുത്തു..
ആ പറമ്പിൽ തന്നെ നല്ലൊരു വീട് ഉണ്ട്.. പക്ഷെ അത് മുതലാളി മാർക്ക് വല്ലപ്പോഴും വരുമ്പോൾ കിടക്കാൻ ഉള്ളതാണ്..
എന്നോട് ദിനേശേട്ടൻ പറഞ്ഞു..
എടി നാളെ നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്റെ കൂടെ വരണം..
ഞാൻ ചോദിച്ചു..
എന്നാ ദിനേശേട്ട കാര്യം..
എടി.. നാളെ അവിടുത്തെ വീടൊക്കെ ഒന്ന് വൃത്തി ആക്കണം..
ഞാനും ദിനേശേട്ടാനും കൂടി പിറ്റേന്ന് ആ വീട് കഴുകി ക്ളീൻ ആക്കി..
അത് കഴിഞ്ഞ് പിറ്റേന്ന് അനിലേട്ടൻ വന്നപ്പോൾ എന്നോട് പറഞ്ഞു.
അനിതെ.. ഇന്നലത്തെ പോലെ . ഇടക്ക് ആ വീട് പോയി വൃത്തി ആക്കണം കേട്ടോ.. അതിന് ഞാൻ എന്തെങ്കിലും ഒക്കെ തന്നോളം..
എനിക്ക് കുറച്ചു കാശും തന്നു..
ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു തന്നു..
പിന്നീട് ഇട ദിവസം ഞാൻ അവിടെ പോകും. വീട് വൃത്തി ആക്കും..
ഞങ്ങൾ അവിടെ ഫുഡ് ഉണ്ടാക്കും..ചായ ഉണ്ടാകും അങ്ങനെ പലതും..
ഞാൻ ടൗണിൽ പോയിട്ട് ഒരു ഓട്ടോ വിളിക്കാൻ നിൽക്കുമ്പോൾ അനിലേട്ടൻ കാറിൽ വന്നു..
എന്റെ അടുത്ത് നിർത്തീട്ട് ചോദിച്ചു..
വീട്ടിലേക്ക് ആണോ..
അതെ..
എന്നാ കേറിക്കോ..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് കേറി..
എന്താ ഇവിടെ..
എന്നോട് ചോദിച്ചു..
ഞാൻ കുറച്ചു വീട്ടിലേക്കുള്ള സാധനം വാങ്ങാൻ വന്നതാ..
ഞങ്ങൾ സംസാരിച്ചു പോരുമ്പോൾ.. എന്നോട് ചോദിച്ചു..
അനിത എന്തോരം പഠിച്ചതാ..
ഞാൻ ഡിഗ്രി കഴിഞ്ഞതാ..
ഞാൻ എന്റെ വിദ്യാഭ്യാസം പറഞ്ഞു.
ആണോ.. പിന്നെങ്ങനെ.. ദിനേശേട്ടനെ കെട്ടേണ്ടി വന്നു..
ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..
ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട് എന്റെ കല്യാണം നടത്തി. എനിക്ക് ആ പ്രായത്തിൽ കല്യാണത്തോട് താല്പര്യം ഇല്ലാരുന്നു..
എന്നെ നോക്കി അനിലേട്ടൻ ചിരിച്ചു..
