റിസോർട്ടിൽ ഇപ്പോ എന്ത് ചെയ്യാൻ, പൂളിൽ ഇറങ്ങി കിടക്കാനോ?”, അരുൺ നിരാശയോടെ പറഞ്ഞു. “അതൊക്കെ നമുക്ക് നോക്കാം, ഒരു ഫാമിലി ടൈം ആയ്ട്ട് കൂട്ടിയ മതി, നീ ഇപ്പൊ കഴിക്ക് “, അച്ഛന്റെ മറുപടി കേട്ട് അരുൺ ദേവുവിനെ നോക്കി. അവളിലും വലിയ ആവേശം ഒന്നും കണ്ടില്ല. അങ്ങനെ അവർ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, പിറ്റേന്ന് ആയിരുന്നു
റിസോർട്ടിലുള്ള സ്റ്റേ. അരുണും ദേവുവും അമ്മയും പാക്ക് ചെയ്യുന്നതിന്റെ തിരക്കിൽ ആയിരുന്നു. പെട്ടെന്ന് പുറത്ത് ഒരു ഓട്ടോ വരുന്ന ശബ്ദം കേട്ടു. മൂവരും പുറത്ത് ഇറങ്ങി നോക്കി.
നോക്കുമ്പോ അതാ അച്ഛൻ ഓട്ടോക്കാരന് പൈസയും കൊടുത്ത് ഒരു കാലിൽ പ്ലാസ്റ്ററും ഇട്ട് അകത്തേക്ക് കയറി വരുന്നു.”അയ്യോ അച്ഛാ, എന്ത് പറ്റി “, ദേവു അച്ഛനെ താങ്ങി കൊണ്ട് ചോദിച്ചു. “ഏയ്യ് ഒന്നുമില്ല, റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു പയ്യൻ വന്നിടിച്ചതാ, സ്പീഡ് കുറവായോണ്ട് ഇതിൽ ഒതുങ്ങി “”നിങ്ങളോട് പറഞ്ഞതല്ലേ, ഈ മഴയത്ത് വണ്ടി എടുത്ത് പോയാ മതി എന്ന് ഇപ്പൊ എന്തായി “, അമ്മ ഒരു ടിപ്പിക്കൽ അമ്മ സ്റ്റൈൽ ഡയലോഗ് കാച്ചി.”വരാൻ ഉള്ളത് വരും, നീ വെറുതെ ഇരി “, അച്ഛൻ പറഞ്ഞു.അച്ഛനെ അകത്തേക്ക് സോഫയിൽ പിടിച്ചു താങ്ങി അരുൺ ഇരിപ്പിച്ചു.
“ഇനിപ്പോ നാളത്തെ ട്രിപ്പ് എന്ത് ചെയ്യും “, അമ്മ ചോദിച്ചു. “ഫുൾ റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞു, അതുകൊണ്ട് എനിക്ക് പോവാൻ പറ്റില്ല, നിങ്ങൾ പൊയ്ക്കോ “, അച്ഛൻ പറഞ്ഞു. “പോവുവാണേൽ എല്ലാർക്കും പോവാം, അല്ലേൽ ക്യാൻസൽ ചെയ്തേക്ക് “, ദേവു പറഞ്ഞു. “എങ്കിൽ ശെരി, ഞാൻ അവരോടു വിളിച്ചു ചോദിക്കട്ടെ “, അച്ഛൻ അതും പറഞ് ഫോൺ എടുത്ത് വിളിച്ചു, കുറെ നേരത്തെ സംസാരത്തിനു ശേഷം കാൾ നിർത്തി. “അവർ പറയുന്നത് ക്യാൻസൽ ചെയ്യാം പക്ഷെ പൈസ തിരിച്ചു കിട്ടില്ല എന്നാ ”
“പിന്നെ എന്ത് ചെയ്യാൻ പതിനയ്യായിരം രൂപ വെറുതെ കളയാനോ?”, അമ്മ പറഞ്ഞു.”അതാ പറഞ്ഞത്, ഞാൻ ഇവിടെ നിക്കാം നിങ്ങൾ പൊയ്ക്കോ ”
“ഈ കാലും വെച് നിങ്ങൾ ഒറ്റക് നിക്കുവോ? ഞാനും നിക്കാം ഇവർ രണ്ടുപേരും പോവട്ടെ “, അമ്മ പറഞ്ഞു.”അത് നല്ല ഓപ്ഷൻ ആണ്, എടാ നിങ്ങൾക്കല്ലേ ഒരു ബ്രേക്ക് വേണ്ടത്, നിങ്ങൾ രണ്ടുപേരും പോയി അടിച്ചുപൊളിച് വാ “, അച്ഛൻ പറഞ്ഞു.”
നിങ്ങളില്ലാതെ ഞങ്ങൾ എന്ത് ചെയ്യാൻ “, ദേവു പറഞ്ഞു “ഓഹ് പിന്നെ… വല്ല ട്രിപ്പും പോയ പിന്നെ നിങ്ങൾ നിങ്ങളുടെ ലോകത്ത് അല്ലേ ഞങ്ങളെ മൈൻഡ് ചെയ്യുവോ. നിങ്ങൾ പോയി വാ”, അമ്മ കനത്തു.ദേവുവിന് എന്ത് ചെയ്യാണെമെന്ന് മനസിലായില്ല, പക്ഷെ ഇതൊക്കെ അടുത്ത് നിന്ന് കേട്ടിരുന്ന അരുണിന് തങ്ങൾക്ക് മുൻപിൽ വന്നിരിക്കുന്ന ചാൻസ് മനസിലാക്കിയിരുന്നു. പക്ഷെ അരുണിന് അത് ദേവുവിനെ ഓർമിപ്പിക്കാൻ തോന്നിയില്ല. അത് നടക്കേണ്ടത് ആണെങ്കിൽ അത് നടക്കും, ഫോഴ്സ് ചെയ്ത് ഒന്നും നടത്തേണ്ട കാര്യമല്ല അത്.”എനിക്ക് ഓകെ ആണ്”, അരുൺ പറഞ്ഞു. ദേവു അത് കേട്ട് സംശയിച്ചു.”ഏട്ടാ നമ്മൾ ഇപ്പൊ അവിടുന്ന് എന്ത് ചെയ്യാനാ?”, ദേവു ചോദിച്ചു. ”
നമ്മൾ അവിടെ രാജാവിനെ പോലെ താമസിക്കും,
കുബേരൻ സിനിമയിൽ ദിലീപ് ചെയ്ത പോലെ. നീ വരുന്നില്ലേൽ വേണ്ട, ഞാൻ റെഡിയാ”, അരുൺ പറഞ്ഞു. “മോളെ അങ്ങ് പോയേക്ക്, ഞങ്ങൾ രണ്ടുപേരും ഇവിടെ നിന്നോളും”, അച്ഛൻ പറഞ്ഞു. ദേവു താല്പര്യമില്ലാതെ അതിന് യെസ് പറഞ്ഞു. തങ്ങൾക്ക് വേണ്ട സന്ദർഭം ഒത്ത് കിട്ടിയതിൽ സന്തോഷിച്ചു അരുൺ തന്റെ റൂമിലേക്ക് നടന്നു.അങ്ങനെ ട്രിപ്പ് ദിനം വന്നെത്തി.10 മണിക്ക് അവിടെ എത്തണം.
അരുണും ദേവുവും റെഡി ആയി 6 മണിക്ക് പുറത്തിറങ്ങി. വണ്ടിയിൽ ലെഗ്ഗേജ് വെച് അച്ഛനും അമ്മയ്ക്കും യാത്ര പറഞ്ഞു. “ഇന്ന് പത്ത് മണി തൊട്ട് നാളെ പത്ത് മണി വരെയാണ് സമയം. റിസോർട്ടിൽ തന്നെ നിന്ന മതി, പുറത്ത് വന്യ മൃഗശല്യം ഉണ്ടെന്ന കേട്ടത്”, അച്ഛൻ മുന്നറിയിപ്പ് നൽകി. രണ്ടുപേരും തലയാട്ടി കേറി.അരുൺ വണ്ടിയെടുത്തു.വണ്ടിയിൽ കുറച്ചു ദൂരം പിന്നിട്ടു. ദേവുവും അരുണും പരസ്പരം ഒന്നും ഇതുവരെ മിണ്ടിയിരുന്നില്ല. നിശബ്ദധ ബേധിച്ചുകൊണ്ട് കൊണ്ട് അരുൺ സംസാരിച്ചു, “ദേവു, എന്താ ഒന്നും മിണ്ടാത്തത് “
