അത്ഭുത ബാലന്‍ വിഷ്ണു – 12 1New 

എന്തായാലും നിങ്ങൾ തീയതിയിൽ മാറ്റം വരുത്തിയേ മതിയാകൂ . ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും .

നിങ്ങൾ ആളുകളെ ക്ഷണിച്ചിട്ടുണ്ടോ?.

ഇല്ല ക്ഷണം അടുത്ത ആഴ്ച മുതൽ തുടങ്ങണം എന്നാണ് കരുതുന്നത്. എന്നാൽ നിങ്ങൾ ഒന്നുകൂടി തീരുമാനിച്ച് തീയതികൾ ഉറപ്പിക്കുക. അവരുടെ മകൾ ചോദിച്ചു പതിമൂന്നാം തീയതിക്ക് എന്താണ് ബുദ്ധിമുട്ട് ഉപ്പ പറഞ്ഞ തീയതിയല്ലേ.

നിങ്ങളെല്ലാവരും ഞാന്‍ പറഞ്ഞതിലെ ഒരു ദിവസത്തിലേക്ക് മാറ്റുക. നിങ്ങൾ ജീവിതകാലം മുഴുവൻ താമസിക്കേണ്ട ഗൃഹത്തിൽ സുഖവും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെങ്കിൽ അതിന് ഉചിതമായ സമയത്തും തീയതിയിലും ആയിരിക്കണം അവിടുത്തെ കർമ്മങ്ങൾ നടക്കേണ്ടത്. വിശ്വാസമുള്ളവർക്ക് അതിന്റേതായ രീതിയുണ്ട് വിശ്വാസ മില്ലാത്തവർക്ക് അതിന്റേതായ രീതിയും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പണി കഴിപ്പിക്കുന്ന വീട്ടിൽ താമസിക്കുന്നവർ സന്തോഷത്തോടും ഉന്മേഷത്തോടും ആരോഗ്യത്തോടും കൂടി ഇരിക്കണം എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത്.

ആട്ടെ മോളെ പേരെന്താണ്?

സോണിയ

നിന്റെ ജനനത്തീയതി ഒന്നു പറയൂ.

8/10/1994…

നിന്‍റെ കൈ ഒന്ന് കാണിച്ചേ ?

അവളുടെ കൈ എനിക്കുനേരെ നീട്ടി

മോൾ ഇപ്പോൾ പഠിക്കുന്നത്

ഡിഗ്രി ഫസ്റ്റ് ഇയർ.

നിനക്ക് ഇതിനിടെ ഒരു ആക്സിഡന്റ് നടന്നിട്ടുണ്ടല്ലോ

എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി.

അവള്‍ എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു ഇല്ല.

ഞാൻ പറഞ്ഞു രണ്ടു വർഷത്തിനിടയ്ക്ക് നിനക്കൊരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട് ആലോചിച്ചു നോക്കൂ.

കുറച്ചുകഴിഞ്ഞ് അവൾ പറഞ്ഞു ഒരു വണ്ടി തട്ടിയിട്ടുണ്ട് എനിക്ക് മുറിവുകളൊന്നും ഒന്നും പറ്റിയില്ല.

ഞാൻ മുറിവുകളോ മറ്റോ ഉണ്ടായി എന്ന് ഞാൻ പറഞ്ഞിട്ടില്ല ആക്സിഡണ്ട് ഉണ്ടായിട്ടുണ്ട്.

അത് ശരിയാണ്.

എടി അത് എപ്പോഴാണ് പറ്റിയത് റസീന അവളുടെ നേരെ തിരിഞ്ഞു. അത് കോളേജിൽ നിന്ന് വരുമ്പോൾ ബൈക്കിന്റെ ഹാൻഡിൽ തട്ടി ഞാനൊന്നു വീണിരുന്നു.

നീ ഭാഗ്യമുള്ളവളാണ് നിന്റെ എല്ലാ ദോഷങ്ങളും അതോടുകൂടി കഴിഞ്ഞിരിക്കുന്നു. പിന്നെ പഠനത്തിൽ അല്പം പിറകോട്ടാണ് അല്ലേ? അവൾ തല താഴ്ത്തി ചിരിച്ചു.

കൂട്ടുകാരാണ് ഏറ്റവും കൂടുതൽ ഉള്ളത് അവരിൽ പലരും നിന്നെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരാണ്,

ശ്രദ്ധിക്കുക അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കുക.

എല്ലാവരും എന്നെ നോക്കി. ഇതെല്ലാം കേട്ടുകൊണ്ട് പിന്നിലായി നിൽക്കുന്ന രണ്ടാമത്തവള്‍ നോക്കിനില്‍ക്കുന്നു.

ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചു. നിനക്കെന്തോ പേടി ഉണ്ടല്ലോ? എന്തുപറ്റി? ഞാൻ പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ല?

അങ്ങനെയൊന്നുമില്ല അവൾ പേടിച്ചു കൊണ്ട് പറഞ്ഞു

അവളുടെ ജനനതീയതി ചോദിച്ചു

8/10/ 2000. റസീനയാണ്‌ പറഞ്ഞത്

ആഹാ ചേച്ചിയും അനിയത്തിയും ഒരേ ഡേറ്റും മാസവും ആണല്ലോ? വർഷത്തിൽ മാത്രമുള്ള വ്യത്യാസം റസീന ഇവൾ കൃത്യസമയത്ത് തന്നെയാണല്ലോ പ്രസവിച്ചത്.

അതുകേട്ട് എല്ലാവരും ചിരിച്ചു.

ശരിയാണ് വാസു ഇവൾ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല ഡോക്ടർ പറഞ്ഞ സമയത്ത് തന്നെ ആശുപത്രിയിൽ എത്തി രണ്ട് മണിക്കൂറിനുള്ളിൽ ഇവളെ പ്രസവിച്ചു..

പ്രസവിച്ചവള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല പക്ഷെ അതുകൊണ്ട് ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ഉണ്ടല്ലോ? എല്ലാവരും എന്നെനോക്കി പറഞ്ഞത് മനസ്സിലാകാതെ എന്നാല്‍ രണ്ടുപേരുടെ മുഖത്തു അന്താളിപ്പ് ഞാന്‍ കണ്ടു.

നീ ഭാഗ്യമുള്ളവളാണ് എന്നാലും ഇച്ചിരി കുശുമ്പ് കൂടുതലാണ്. ചേച്ചിക്ക് കിട്ടുന്നത് പോലെ എനിക്കും വേണം എന്ന് ചിന്താഗതി ഉണ്ട് അല്ലേ മോളെ?

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എല്ലാവരെയും നോക്കി ചിരിച്ചു.. അത് പറഞ്ഞത് ശരിയാണ്. മഹബൂബ് പറഞ്ഞു.

മെഹബൂബ് ഇക്കായുടെ പേരക്കുട്ടിക്ക് അങ്ങയുടെ പ്രകൃതമാണ് കിട്ടിയത്.

ചിലപ്പോഴൊക്കെ നിങ്ങളെപ്പോലെ പെരുമാറും ഇല്ലേ?

അതിനു സമാധാനം പറഞ്ഞത്. സാബിറയും ആണ്. ചിലപ്പോഴെല്ല എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് വല്യാപ്പയുടെ സ്വഭാവമാണ്. ഈ സമയം മെഹബൂബും സമീറയും മുഖാമുഖം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *