ചില പിന്നാമ്പുറക്കഥകൾ – 2
[ സ്പൾബർ ]
[ Previous Part ] [ www.kambi.pw ]
✍️✍️✍️…” നാത്തൂ… നാത്തൂന്റെ മുറിയിൽ നിന്ന് ആ സതി എന്തോ കട്ടെടുത്തു… “..
അടുക്കളയിലേക്ക് ഓടിവന്ന കാർത്തു ആര്യയോട് പറഞ്ഞു..
“ഉം…”…
ആര്യ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“നാത്തൂ… ഞാൻ കണ്ടതാ… അവൻ നാത്തൂന്റെ മുറിയിൽ നിന്ന് എന്തോ എടുത്തിട്ടുണ്ട്…. “..
“ ഉം…”..
അതിനും ആര്യ മൂളി..
കാർത്തൂന് ദേഷ്യം വന്നു..
“ അവനോട് ചോദിക്ക് നാത്തൂ… എന്നിട്ട് രണ്ടെണ്ണം പൊട്ടിക്ക്…”..
“ നിനക്കെന്നാടീ… വെറുതെ ആ പാവം ചെറുക്കനെ കുറ്റം പറയാ…”..
“ ഉം.. പാവം… അവൻ… ഞാൻ പറയുന്നത് സത്യമാ നാത്തൂ… അവനാ മുറിയിൽ നിന്ന് എന്തോ എടുത്ത് മടിയിൽ തിരുകുന്നത് ഞാൻ കണ്ടതാ…”..
“ ചെന്ന് നോക്ക് മോളേ… ആ കുരുത്തം കെട്ട ചെക്കൻ എന്തേലും എടുത്ത് കാണും… “..
കാർത്തു അങ്ങനെ തറപ്പിച്ച് പറഞ്ഞപ്പോ അനിതാമ്മ ഇടപെട്ടു..
“ അമ്മക്കിതെന്താ അമ്മേ… ?.. അവിടെയങ്ങിനെ അടുക്കി വെച്ചേക്കുവല്ലേ അവന് എടുത്തോണ്ട് പോവാൻ… ഈ മാസത്തെ ശമ്പളവും ഒരു രൂപ ബാക്കിയില്ലെന്നാ ദാസണ്ണൻ പറഞ്ഞത്…”..
“അതെന്തിനാ നാത്തു എന്നെ നോക്കി പറയുന്നത്…?”..
അത് കാർത്തൂനിഷ്ടമായില്ല..
“ നിന്നെ മാത്രമല്ല, പലരേയും നോക്കിപ്പറഞ്ഞതാ…”..
“അതെന്താടീ ആര്യേ… മുന വെച്ചൊരു സംസാരം… ?”..
അനിതാമ്മ മരുമകളോട് പോരിന് തയ്യാറായി..
“ഹൊ… അമ്മക്കെങ്കിലും മനസിലായല്ലോ ഞാൻ മുന വെച്ചാ സംസാരിക്കുന്നേന്ന്… ഇവിടെ ചിലർക്ക് എത്ര പറഞ്ഞിട്ടും മനസിലാവുന്നില്ല…”..
ആര്യ അർത്ഥം വെച്ച് കാർത്തൂനെ നോക്കി..
“ദേ നാത്തൂ… വെറുതെ ഓരോന്ന് പറയരുത്… കഴിഞ്ഞ മാസം അരി കൊണ്ടുവന്നതാരാ… ?..എന്റെ സത്യേട്ടനാ…
“..
“ആ… അത് ശരിയാ… ഫയർഫോഴ്സിന്റെ കലാ മേളക്ക് ബാക്കി വന്ന കുറച്ച് അരി സത്യൻ കൊണ്ടുവന്നിരുന്നു.. ഒറ്റദിവസം കൊണ്ട് അവൻ തന്നെ അത് തിന്ന് തീർക്കുകയും ചെയ്തു…”..
“അമ്മേ… ഇതൊക്കെ കേട്ടിട്ട് അമ്മക്കൊന്നും പറയാനില്ലേ… ?”..
കാർത്തു അമ്മക്ക് നേരെ തിരിഞ്ഞു..
“നീയെന്താടീ മരുമോളേ തിന്നതിന് കണക്ക് പറയുന്നോ… ?”..
“കണക്ക് പറഞ്ഞതല്ലമ്മേ… കാര്യം പറഞ്ഞതാ… “..
“എന്നാ എന്റെ മരുമോള് കഷ്ടപ്പെട്ട് കാര്യം പറയണ്ട… ഈ വീട്ടിലുള്ള എല്ലാവരേയും തീറ്റിപ്പോറ്റേണ്ടത് ദാസന്റെ കടമയാ…”..
ആര്യ അമ്മായമ്മയേയും നാത്തൂനെയും തുറിച്ച് നോക്കി കുറച്ച് നേരം നിന്നു.. പിന്നെ ഹും.എന്ന് വെച്ച് ചാടിത്തുള്ളി അടുക്കളയിൽ നിന്നിറങ്ങിപ്പോയി..
“അമ്മ പറഞ്ഞത് പിടിച്ചില്ല കൊച്ചമ്മക്ക്…”..
അമ്മ നാത്തൂനെ ചീത്ത പറഞ്ഞതിലുള്ള സന്തോഷത്തോടെ കാർത്തു പറഞ്ഞു…
“കാർത്തൂ… ഞാനൊരു കാര്യം പറഞ്ഞേക്കാം… സത്യനോട് മാസാമാസം എന്തേലും വീട്ടിലേക്ക് ചെലവാക്കാൻ പറയണം…. നിന്നെയൊക്കെ തീറ്റിപ്പോറ്റാൻ ദാസന് നേർച്ചയൊന്നുമില്ല…”..
അമ്മ പറഞ്ഞത് കേട്ട് കാർത്തു അയ്യടാന്നായി.. അവൾ പതിയെ അടുക്കളയിൽ നിന്ന് വലിഞ്ഞു..
ആര്യ നേരെ പോയത് റൂമിലേക്കാണ്..സതീഷ് ഇവിടെ നിന്ന് എന്തോ എടുത്തു എന്നാണ് കാർത്തു പറഞ്ഞത്.. അവനെ വിശ്വസിക്കാൻ കൊള്ളില്ല.. മുറിയിൽ കയറ്റാൻ കൊള്ളാത്ത ചെക്കനാണ്.. തക്കം കിട്ടിയാ അവൻ എന്തേലും അടിച്ച് മാറ്റും.. മിക്കവാറും അവൻ ദാസണ്ണന്റെ പോക്കറ്റായിരിക്കും തപ്പിയത്..
അവൾ കുറേ നോക്കിയിട്ടും മുറിയിൽ നിന്നൊന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.. അവൻ അരയിൽ തിരുകുന്നത് കണ്ടൂന്നാണ് കാർത്തു പറഞ്ഞത്.. അതെന്തായിരിക്കാം… ?..
പെട്ടെന്ന് ആര്യയുടെ മുഖമൊന്ന് വിളറി.. അവൾ സംശയത്തോടെ താഴേക്ക് നോക്കി.. ഞെട്ടലോടെ അവളത് മനസിലാക്കി.. താനഴിച്ചിട്ട നനഞ്ഞ
പാന്റി കാണാനില്ല..അവളാ മുറിയിലും ബാത്ത്റൂമിലും തിരഞ്ഞിട്ടും ആ ചുവന്ന പാന്റി കണ്ടെത്താൻ അവൾക്കായില്ല..തളർച്ചയോടെ അവൾ ബെഡിലേക്കിരുന്നു..സതി അതെടുത്തെന്ന് അവൾക്ക് വിശ്വസിക്കാനായില്ല..
ഇതിന് മുൻപ് ഒരിക്കൽ തന്റെ വേറൊരു പാന്റി കാണാതെ പോയത് ആര്യക്കോർമ്മ വന്നു..അതെടുത്തതും ഇവനായിരിക്കുമോ..?.. പെണ്ണ് കെട്ടണമെന്നും പറഞ്ഞ് ബഹളമുണ്ടാക്കി നടക്കുന്ന ചെക്കനാ.. അവൻ ഒരു പെണ്ണിന്റെ പാന്റി മോഷ്ടിച്ചു എന്നതൊന്നും വലിയ കാര്യമല്ല..പക്ഷേ തന്റെ പാന്റിയവൻ മോഷ്ടിച്ചു എന്ന് പറഞ്ഞാ അത് പ്രശ്നം തന്നെയാണ്.. അങ്ങിനെയല്ല താനും അവനുമായുള്ള ബന്ധം… തനിക്കെന്ത് പ്രശ്നമുണ്ടായാലും അവൻ മുന്നിൽ നിൽക്കും..തനിക്ക് വേണ്ടി ദാസണ്ണനോട് പോലും അവൻ പടവെട്ടും.. താനുമായി അത്ര അടുപ്പമാണ് സതിക്ക്.. അവൻ തന്റെ പാന്റിയെടുത്തെന്ന് വിശ്വസിക്കാനാവുന്നില്ല…
