“നിങ്ങൾ രണ്ടും ചേർന്നു സ്റ്റെപ് ഒകെ ഇട്ടലോ.. ” അവൻ ശാന്തമായി പറഞ്ഞു, പക്ഷേ അവന്റെ ശബ്ദത്തിൽ ഒരു ചെറിയ ദേഷ്യം ഒളിഞ്ഞിരുന്നു.
“അത് ഒരു പെർഫോമൻസിന്റെ ഭാഗമായിരുന്നു,ഗോകുൽ . നീ വെറുതെ അവിശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടണ്ട ” ചിത്ര ചിരിച്ചുകൊണ്ട് കാര്യം തള്ളി.
ഉം, ശെരി.. അവൻ പറഞ്ഞു.
അവനു ദേഷ്യം വന്നെന്നു തോന്നി അത്രെയും പറഞ്ഞു ആ കാൾ അവൾ അവസാനിപ്പിച്ചു. പരിപാടി കഴ്ഞ്ഞു അവൻ വന്ന കാര്യമോ നമ്പർ വാങ്ങിയ കാര്യമോ അവൾ അവനോടു പറഞ്ഞില്ല . അവൻ വീണ്ടും വഴക്കു പറയുമോന്നു എന്ന് പേടിച്ചു അവൾ അത് മനഃപൂർവം അവനോട് മറച്ചു.
അന്ന് ഉച്ചയോടെയാണ് ചിത്രയ്ക്ക് അതുലിന്റെ മറുപടി കിട്ടിയത്. അവൾ ഫോണെടുത്ത് നോക്കുമ്പോൾ അതുലിന്റെ മെസ്സേജ് കണ്ടു
ഹാഹാ . അങ്ങെനെ ഒന്നുമില്ല .ഞാൻ പറഞ്ഞത് കോളേജിന്റെ അല്ല . എന്റെ കാര്യമാണ് . യു മെയിഡ് മൈ നൈറ്റ് മെമ്മോറാബിൽ ചിത്ര …
ആ മെസ്സേജ് കണ്ടപ്പോൾ ചിത്രയുടെ ഉള്ളിൽ എന്തോ ഒരു കൊള്ളിയാൻ മിന്നി. ഒരു നിമിഷം അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു. ‘ഇവൻ ഫ്ലേർട്ട് ചെയ്യുകയാണോ?’ അവൾക്ക് എന്തു ചെയ്യണമെന്നോ എന്തു മറുപടി നൽകണമെന്നോ ഒരു നിമിഷം മനസ്സിലായില്ല. അവളുടെ കവിളിൽ ഒരു നേർത്ത ചുവപ്പ് പടർന്നു. ഒരു നിമിഷം കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിച്ച ശേഷം അവൾ മറുപടി ടൈപ്പ് ചെയ്തു.
ചിത്ര: “ഹാഹ! നിങ്ങൾ പാടുന്നത് കേട്ടാൽ ആരുടെയും രാത്രി മനോഹരമാകും അതുൽ.
മറുപടി അയച്ചതിന് ശേഷം ചിത്രയ്ക്ക് ചെറിയൊരു ചിരി വന്നു. അവൾ ഒരു തമാശ കലർത്തി മറുപടി അയച്ചു . അധികം വൈകാതെ അതുലിന്റെ മറുപടി എത്തി.
അതുൽ: “സത്യം പറയാലോ ചിത്ര, ഒരു പാട്ടുകാരൻ എന്നതിലുപരി ഒരു സാധാരണക്കാരനായ അതുലാണ് ഇത് പറയുന്നത്. ഇത്രേ ലുക്ക് ആൻഡ് കോൺഫിഡൻസ് ഉള്ള ഒരാളെ ഞാൻ ആദ്യമായി ആണ് കാണുന്നത്. ശരിക്കും ഇഷ്ടപ്പെട്ടു. കണ്ടത് ഇന്നലെ ആണെങ്കിലും, തന്റെ ആ രൂപം എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല. ഈ പാട്ടുകാരൻ എന്തായാലും സത്യം മാത്രമേ പറയൂ.”
ഈ മെസ്സേജ് കണ്ടപ്പോൾ ചിത്ര ശരിക്കും അമ്പരന്നു. അവൻ ഇത്രയും തുറന്നു പറയും എന്ന് അവൾ പ്രതീക്ഷിച്ചില്ല.പക്ഷേ അവന്റെ കോൺഫിഡൻസും തുറന്നുള്ള സംസാരവും അവൾക്കത് ഇഷ്ടപ്പെടുകയും ചെയ്തു.
അവൾ റിപ്ലൈ ഒന്നും അയച്ചില്ല . കുറച്ച കഴിഞ്ഞപ്പോൾ അതുലിന്റെ മെസ്സേജ് വീണ്ടും.
അതുൽ : ചിത്ര പാട്ട് പഠിച്ചിട്ടുണ്ടോ ?
ചിത്ര : (ചിരിച്ചുകൊണ്ട്) ഹാ, പഠിച്ചിട്ടുണ്ട്. ഒരുപാട് കാലം മുന്നേ രണ്ട് വർഷം പഠിച്ചിരുന്നു. പക്ഷേ ഇപ്പോ പാടാറില്ല.
അതുൽ : ശരിക്കും? ചിത്ര നന്നായി പാടുമായിരിക്കും, അല്ലേ?
ചിത്ര : ഏയ് ഇല്ല , ഞാൻ പാടാറില്ല .
അതുൽ : ചിത്ര പാടാറുണ്ടായിരുന്നെങ്കിൽ എന്റെ ബാൻഡിൽ ചേർന്നൂടെ? ഒരുമിച്ച് പാടാമല്ലോ.
ചിത്ര : അയ്യോ! ബാൻഡിലോ? എനിക്കിതൊന്നും പറ്റുമെന്ന് തോന്നുന്നില്ല.
അതുൽ : അതിപ്പോ അങ്ങനെ പറയല്ലേ ചിത്ര. കഴിവുണ്ടായിട്ടും ഉപയോഗിക്കാതെ വെക്കുന്നത് ശരിയല്ലല്ലോ.
ചിത്ര : അത് ശരിയാണ്, പക്ഷേ എനിക്കിപ്പോൾ അതിനൊരു ധൈര്യമില്ല.
അതുൽ : ഓക്കേ, സാരമില്ല ചിത്ര. ഞാൻ നിർബന്ധിക്കുന്നില്ല.പിന്നെ പാട്ടുകാരെ ഇഷ്ടമാണോ ?
അവൾ ചിരിച്ചു . പാട്ടുകാരെ ആർക്കാണ് ഇഷ്ടമല്ലാത്തത് അവൾ മനസ്സിൽ പറഞ്ഞു, പക്ഷെ അവൾ റിപ്ലൈ അയച്ചു.
ചിത്ര : ഏയ് അങ്ങെനെ ഒന്നും ഇല്ല .. .
അതിനൊരു സ്മൈലി അവൻ റിപ്ലൈ അയച്ചു.
അവളും ചാറ്റ് നിർത്തി.
അങ്ങെനെ ദിവസങ്ങൾ കടന്നു പോയി.
പിന്നീട് സംഭാഷണങ്ങൾ തുടർന്നു. രാത്രിയുടെ നിശബ്ദതയിൽ അവരുടെ ചാറ്റുകൾ സജീവമായി. സംഗീതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ അവർ സംസാരിച്ചു. ഗോകുലുമായി സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു തലം അതുലുമായുള്ള സംഭാഷണങ്ങൾക്ക് ഉണ്ടെന്ന് ചിത്ര പതിയെ തിരിച്ചറിഞ്ഞു. അതുലിന്റെ വാക്കുകളിൽ ഒരുതരം മാസ്മരികതയുണ്ടായിരുന്നു.
പാട്ടും യാത്രകളും പാർട്ടികളുമൊക്കെയായി തിളങ്ങുന്ന അവന്റെ ജീവിതം ചിത്രയെ ആകർഷിച്ചു. സ്വന്തം രൂപത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ചിത്രയ്ക്ക് ഇതുവരെ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. ‘എന്റെ ഉള്ളാണ് പ്രധാനം, പുറംമോടിക്ക് എന്ത് കാര്യം?’ എന്ന ചിന്താഗതിക്കാരിയായിരുന്നു അവൾ. എന്നാൽ അതുലുമായി അടുത്തിടപഴകാൻ തുടങ്ങിയതോടെ ഈ ചിന്താഗതിക്ക് മാറ്റം വന്നു.
