അതുൽ ചിലപ്പോഴൊക്കെ അവിചാരിതമായി അവളുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയാൻ തുടങ്ങി. “ചിത്രയ്ക്ക് ഈ നിറം നല്ല ഭംഗിയായിരിക്കും,” അല്ലെങ്കിൽ “ഇങ്ങനെയൊരു ഡ്രസ്സ് ചിത്ര ഇട്ടുനോക്കിയിട്ടുണ്ടോ?” എന്നൊക്കെ അവൻ പറയുമ്പോൾ അവൾക്ക് പുതിയ ആശയങ്ങൾ ലഭിച്ചു.
അവന്റെ വസ്ത്രധാരണരീതി, അവന്റെ ഹെയർസ്റ്റൈൽ – എല്ലാം അവളും ശ്രദ്ധിച്ചു തുടങ്ങി. ഇൻസ്റ്റഗ്രാമിൽ അവൾ കൂടുതൽ സജീവമായി. അതുലിന്റെ നിർദ്ദേശങ്ങൾ അവളുടെ വാർഡ്രോബിൽ മാറ്റങ്ങൾ വരുത്തി.
ഇതുവരെ നിറഞ്ഞുനിന്നിരുന്ന ചുരിദാറുകൾ മാറി , പഴയ ജീൻസും ടീഷർട്ടുകളും അപ്രത്യക്ഷമായി. അതിനു പകരം, പുതിയ നിറങ്ങളിലുള്ള, കൂടുതൽ ആകർഷകമായ വസ്ത്രങ്ങൾ സ്ഥാനം പിടിച്ചു. മുടി കെട്ടുന്നതിലും മേക്കപ്പ് ചെയ്യുന്നതിലുമെല്ലാം അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
കണ്ണാടിയിൽ നോക്കി സ്വയം അണിഞ്ഞൊരുങ്ങുമ്പോൾ അവൾക്ക് പുതിയൊരു ആത്മവിശ്വാസം തോന്നി. അതുലിന് ഇഷ്ടപ്പെടുന്ന രീതിയിൽ ആകാൻ അവൾ കൊതിച്ചു. അവന്റെ മുന്നിൽ ഏറ്റവും ഭംഗിയായി എത്താൻ അവൾ കൊതിച്ചു.
ഓരോ ദിവസവും അതുലിന്റെ മെസ്സേജുകൾക്കായി അവൾ കാത്തിരുന്നു. അവന്റെ ഓരോ വാക്കും അവൾക്ക് സന്തോഷം നൽകി. ഈ മാറ്റങ്ങൾ എവിടെയെത്തുമെന്ന് അവൾക്കറിയില്ലായിരുന്നെങ്കിലും, ഈ പുതിയ സന്തോഷത്തിൽ അവൾ മതിമറന്നു. അവളുടെ ജീവിതം ഒരു പുതിയ താളത്തിലേക്ക് മാറിയിരുന്നു.
എന്നാൽ, ഈ സന്തോഷത്തിനിടയിലും ചിത്രയുടെ മനസ്സിൽ ഒരു കല്ലുകടിയുണ്ടായിരുന്നു. അവൾ ഗോകുലുമായി ഒരു ബന്ധത്തിലായിരുന്നു. അവൻ നല്ലൊരു വ്യക്തിയായിരുന്നു, ചിത്രയെ സ്നേഹിച്ചിരുന്നു. പക്ഷേ, അതുലുമായി സംസാരിക്കുമ്പോൾ അവൾക്ക് കിട്ടുന്ന സന്തോഷം, അവന്റെ ഓരോ വാക്കിലും അവൾ അനുഭവിക്കുന്ന ആവേശം – ഇതൊന്നും ഗോകുകുമായുള്ള ബന്ധത്തിൽ അവൾക്ക് ലഭിച്ചിരുന്നില്ല. അതുലിന്റെ സാമീപ്യം അവളെ കൂടുതൽ ആകർഷിച്ചു.
ഗോകുലിനോടുള്ള അവളുടെ സ്നേഹം പതിയെ ഒരു മരവിപ്പിലേക്ക് വഴുതി വീഴുകയായിരുന്നു. എങ്കിലും, ആ ബന്ധം അവസാനിപ്പിക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല. ഒരേ സമയം രണ്ട് വള്ളങ്ങളിൽ കാൽ വെച്ച് യാത്ര ചെയ്യുന്ന ഒരാളുടെ മാനസിക സംഘർഷം ചിത്ര അനുഭവിച്ചു.
ഇതേ സമയം , ഫവാസും സന്ദീപും അതുലിന്റെ ഈ നിക്കങ്ങൾ വീക്ഷിച്ചുകൊണ്ട് ഇരുന്നു. അവന്റെ പല കാമുകിമാരെ പോലെ , അവൻ എങ്ങനെ എങ്കിലും ചിത്രയേയും അവന്റെ വരുതിയിൽ എത്തിക്കും എന്നു അവർക്ക് അറിയാമായിരുന്നു.
അതുൽ കഴിഞ്ഞാൽ പിന്നെ അവരുടെ അവസരം ഒരു ദിവസം വരുമെന്ന് അറിയാവുന്ന അവർ ക്ഷമയോടെ കാത്തിരുന്നു . അങ്ങനെ മുൻപും പലരും ഇവരുടെ ഇരകൾ ആയിട്ടും ഉണ്ട്.
തുടരും…
