കാറിൽ അവൾ രോഹന്റെ തോളിൽ ചാഞ്ഞിരുന്നു.
‘എടാ. അങ്ങനെ ഈ ഹോളിഡേയ്‌സ് ഉം കഴിഞ്ഞു. എന്റെ ജീവിതം ഇത്ര സുന്ദരക്കിയതിന് നിന്നോട് നന്ദിയുണ്ട്. എന്നും ഓർക്കാൻ കുറെ ഓർമ്മകൾ സമ്മാനിച്ചതിന്.’
‘ ഈ ഓർമ്മകൾ മധുരമാക്കുന്നത് നീയാണ്. ഞാൻ മരിക്കുവോളം മറക്കില്ല നിന്നെ എന്റെ ചക്കരേ..’
അവൻ അവളുടെ കവിളിൽ പിച്ചി.
അവൻ കാർ അവളുടെ വീട്ടിലേക്ക് കയറ്റിയിട്ട് ഇറങ്ങി.. ഉമ്മറത്ത് അപ്പോൾ അവളുടെ മൂത്ത മോൻ അവന്റെ അമ്മൂമ്മയുടെ മടിയിൽ ഇരുന്ന് അവനെ കണ്ട് കുഞ്ഞിക്കൈകളും കാലും ഇട്ടടിച്ച് കൊണ്ട് ചിരിച്ചു കൊണ്ട് തുള്ളിചാടുന്നുണ്ടായിരുന്നു.അവൻ ആ കുഞ്ഞിന്റെ നേർക്ക് കൈകൾ കൊണ്ട് എടുക്കാനായി നീങ്ങി.
എല്ലാം കണ്ട് നിന്ന പാർവതിയുടെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ ആ വീട്ടുപടിക്കൽ വീണു.
(അവസാനിച്ചു.)
(ഈ സെഷൻ ആണ് അവസാനിച്ചത്.. രോഹന്റെയും പാർവതിയുടെയും മീരയുടെയും കഥ തീർന്നിട്ടില്ല. അത് ഇനിയും ഞാൻ പുതിയ ഡെവലപ്പ്മെന്റ് ന് അനുസരിച്ചു കൊണ്ട് പുതിയ പേരിൽ പോസ്റ്റ് ചെയ്യുന്നതാണ്.)
സ്നേഹത്തോടെ,
റോക്കി ഭായ്….
