ക്രിസ്തുമസ് ബമ്പർ – 2 30അടിപൊളി  

‘എന്താ ഇവിടെ നടക്കുന്നെ.’ പാർവതി കേറി വന്നു ചോദിച്ചു.

‘അത്.. ചേച്ചി. ഞാൻ കൊച്ചിനെ കളിപ്പിക്കുവായിരുന്നു.’

‘ഈ പോത്ത് പോലെ വളർന്നവൻ ആണോ നിന്റെ കൊച്ച്.. എങ്കി നീ കളിപ്പിച്ചു കൊണ്ടിരുന്നോ.. എന്റെ കൊച്ചിനെ താ.. ഞാൻ കുളിപ്പിക്കട്ടെ… ഓ.. കീരിയും പാമ്പും പോലെ ഇരുന്നവരാ.. ഒറ്റ രാത്രി കൊണ്ട് എന്താണാവോ സംഭവിച്ചേ ദൈവമേ..’ പാർവതി കുട്ടിയെ എടുത്ത് കൊണ്ട് പുറത്തേക്ക് പോയി.

ചമ്മൽ മാറി കുറച്ച് കഴിഞ്ഞപ്പോ രോഹൻ ചോദിച്ചു.

‘നീ എന്താ നേരത്തെ എണീറ്റോ’

‘ മ്മ്.. അമ്മ വിളിച്ചെണീപ്പിച്ചു.. പിന്നെ കുഞ്ഞന്മാരെ നോക്കി കിടന്നു.’

‘മ്മ്.. ഇന്നത്തെ പോകേണ്ട സ്ഥലങ്ങൾ ഒക്കെ പ്ലാൻ ചെയ്തോ?’

‘അതൊക്കെ യൂട്യൂബിൽ നോക്കി പോവാം.. നിങ്ങൾ രണ്ടെണ്ണം വേഗം റെഡി ആവാൻ നോക്ക്.. ഒരാള് അടിച്ച ക്ഷീണത്തിൽ എഴുന്നേറ്റിട്ട് കൂടി ഇല്ല.. മോൻ പോയി എണീപ്പിക്ക്.. ചെല്ല്.’

‘എണീക്കാൻ വയ്യ.. കുറച്ച് നേരം കൂടെ കിടക്കട്ടെ ഡീ. നീയും കിടക്ക്..’ അവൻ അവളുടെ മേലേക്ക് കൈ ഇട്ട് കെട്ടിപിടിക്കാൻ ഒരുങ്ങി.

അവൾ ഒഴിഞ്ഞു മാറി എണീറ്റു..

‘പറ്റില്ല മോനെ.. ഇന്നലെ രാത്രി എന്തായിരുന്നു ഞാൻ പറഞ്ഞപ്പോ ജാഡ.. ഇപ്പൊ ഞാൻ സമ്മതിക്കില്ല. ഞാൻ പറഞ്ഞത് കേട്ട് നടന്നാൽ വൈകുന്നേരം കിടക്കുമ്പോ നമുക്ക് എന്തെങ്കിലും വകുപ്പുണ്ടാക്കാം.’

അവൻ കമ്പിളി തട്ടി മാറ്റി എണീറ്റു. അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കൊണ്ട് പോയി.

‘ഡീ…’

‘എന്താടാ..’

‘ ഒരുമ്മ’ അവൻ അവളുടെ ചുണ്ടുകൾക്ക് നേരെ ചുണ്ടുകൾ അടുപ്പിച്ചു.അവൾ മുഖം തിരിച്ചു..

‘പോടാ പട്ടീ.. പല്ല് തേക്കാതെ അവന് കുമ്മ വേണം പോലും.’ ഞാൻ പോണു. എനിക്ക് പണി ഉണ്ട്..’

അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് പോയി. നേരെ അടുക്കളയിലേക്ക് പോയി. അവിടെ എത്തിയതും പാർവതി അവളെ സംശയത്തോടെ നോക്കി.

‘എന്താ ചേച്ചി?’ അവൾ പരുങ്ങി.

‘ ഹ് മ്മ്.. ഒന്നുമില്ല…’

രണ്ട് പേരും കണ്ണിൽ നോക്കി കിടക്കുന്നു, പുന്നാരിക്കുന്നു.. എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. പാവം അവനെ നീ എന്താ ചെയ്തേ..’

‘ മ്മ്.. ഒരു പാവം..’ മീര കൈ കൊണ്ട് തന്റെ ചുണ്ടിൽ അറിയാതെ ഉഴിഞ്ഞു.

അത് ശ്രദ്ധിച്ച പാർവതി അവളുടെ അടുത്ത് വന്നു അവളുടെ ചുണ്ടിൽ നോക്കി.

‘ഇതെങ്ങനെയാടീ പൊട്ടിയത്.. ഇന്നലെ വരെ കുഴപ്പം ഉണ്ടായില്ലല്ലോ ‘

‘സ്സ്.. അത്.. അതൊന്നുല്ല.. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോ പല്ല് കൊണ്ടതാ.. അത് മാറിക്കോളും.’

‘ മ്മ്.. ഉവ്വ ഉവ്വ.. എനിക്ക് മനസ്സിലാകുന്നുണ്ട്.. ബാക്കി ഞാൻ അവനോട് ചോദിച്ചോളാം. ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോടി രണ്ടിന്റേം.. ഇത് നിങ്ങടെ ഹണിമൂൺ ട്രിപ്പ്‌ അല്ലെന്ന് ഓർമ വേണം കേട്ടോ..’

‘അയ്യേ.. ഈ ചേച്ചി എന്തൊക്കെയാ പറയുന്നേ.. ഞങ്ങള് വെറുതെ വർത്താനം പറഞ്ഞു കമ്പനി ആയതാ. അല്ലാതെ വേറെ ഒന്നുമില്ല.. പിന്നെ എന്റെ ഭാവിഭർത്താവല്ലേ.. എനിക്ക് അവകാശം ഉണ്ട് റൂമിൽ പോവാനും സംസാരിക്കാനും ഒക്കെ.’

‘അതെ അതെ.. വർത്താനം കൂടി പോയതിന്റെ ആണ് ചുണ്ട് പൊട്ടിയേക്കുന്നെ.. ഇനി അധികം വേണ്ട.. രണ്ടും കൂടി പേരുദോഷം കേൾപ്പിക്കും.. കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം. കേട്ടോടീ.. ഇപ്പൊ പോയി മോള് ഭർത്താവിനെ എണീപ്പിച്ചു റെഡി ആക്ക്.. ഞാൻ പോയി എന്റെ ഭർത്താവിനെ റെഡി ആക്കട്ടെ.. ‘

‘ ഈ ചേച്ചിക്ക് ഒന്നും മനസ്സിലാവില്ല. തള്ളവൈബ് ആയി..’

‘പോടീ അവിടുന്ന്..’ അവൾ മീര യെ തല്ലാൻ ഓങ്ങി.. മീര റൂമിലേക്ക് ഓടി..

അങ്ങനെ എല്ലാരും ഒരുക്കങ്ങൾ കഴിഞ്ഞ് സ്ഥലങ്ങൾ കാണാനായി എല്ലാരും റെഡി ആയി ഇറങ്ങി. ആദ്യം തന്നെ ടീ ഫാക്ടറിയും പ്ലാന്റെഷനും അവർ കണ്ടു.. പിന്നീട് ബോട്ടാണിക്കൽ ഗാർഡൻ കാണാൻ പോയി അവിടെ നിന്ന് ഭക്ഷണം കഴിച്ച് പർച്ചെയ്‌സ് ഒക്കെ നടത്തി തിരികെ വില്ലയിൽ എത്തി.

 

തലേന്ന് നടന്ന കാര്യങ്ങൾ പാറുവിനോട് പറയാൻ രോഹൻ തീരുമാനിച്ചു. ഷിജു രണ്ടെണ്ണം അടിച്ച് ഉച്ചമയക്കത്തിലേക്ക് വീണപ്പോൾ രോഹൻ കുട്ടികളെ കൊണ്ട് പുറത്തേക്ക് വന്നു.ഒരാളെ രോഹനും ഒരാളെ പാർവതിയും എടുത്ത് രണ്ട് പേരും നടക്കാൻ ഇറങ്ങി.മഞ്ഞിന്റെ തണുപ്പിലും ഇളവെയിൽ കൊണ്ട് രണ്ട് പേരും പതുക്കെ കാഴ്ചകൾ കണ്ടു നടന്നു.. രാത്രി മീര വന്നത് മുതലുള്ള കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *