ശിവാനി : ഞാൻ ഒരു കാപ്പി വാങ്ങി വര അമ്മയ്ക്ക് വേണോ
ബിന്ദു : വേണം
കടലാസ് ഗ്ലാസിൽ നിന്നും കാപ്പിയുടെ പുക ഉയർന്നു പൊങ്ങി
Announcement:
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 16160 ഷൊർണൂർ മുതൽ ചെന്നൈ വഴി രാമേശരം വരെ പോകുന്ന ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു
അച്ചു : എ… ഇത് ഇവിടെ തന്നെ ഉണ്ടായിരുന്നോ… അമ്മേ ദാ ഇത് തന്നെയാ ട്രെയിൻ നമ്മുടെ തൊട്ട് മുന്നിൽ ഉള്ളത്
പാലക്കാട് ചുരം… വയലുകൾ… നെൽപ്പാടങ്ങൾ… പിറകിൽ മലകൾ ഡാനിഷ്പെട്ട്…..സെലം… വഴി മനോഹരമായ ട്രെയിൻ യാത്ര..
ചെന്നൈ
രാമേശ്വരം
തുടർച്ചയായ 12 മണിക്കൂർ യാത്ര
രാത്രി അവിടെ എത്തിയ അവർ ഡ്രീം പാലസ് എന്ന ഒരു ഹോട്ടലിൽ കിടന്നുറങ്ങി
പിറ്റേന്ന് ഉച്ചയ്ക്ക് 3 മണി
അച്ഛൻ : വന്നേ… വന്നേ.. ഒന്നും എടുക്കണ്ട എന്ന അവർ പറഞ്ഞേ… വാ
അവർ കടൽത്തീരത്ത് ചെന്ന് ജെട്ടിയിൽ നിന്നും ഒരു ബോട്ടിൽ കയറുന്നു…
ബോട്ട് കുറച്ച് ദൂരം സഞ്ചരിച്ച് ചെന്ന് ഒരു വലിയമൈതാനം പോലെ വിസ്തൃതിയുള്ള പാറയുടെ അരികിൽ നിർത്തി
അവിടെ കുറച്ചാളുകൾ
അതിന് അടുത്തായി രണ്ടു വേറെ ബോട്ടുകൾ നങ്കൂരം ഇട്ടിരുന്നു
പാരാ സൈയിലിങ് നൂ വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു
എല്ലാവരും ഡ്രസ് മാറി…
കാറ്റ് വന്ന് ചെവിയിൽ തട്ടിമുഖത്തു കൂടി കടന്നു പോകുന്നത് കേൾക്കാം..
ബിന്ദു ഒരു ചെറിയ മുട്ടോളം എത്തുന്ന ഒരു തരം കറുത്ത ടൈറ്റ് ട്രൗസർ… ഒരു വെളുത്ത സ്പോർട്ട്സ് വെയർ നൈക്കി ടീ ഷർട്ട്
അച്ചു തൻ്റെ മഞ്ഞ ടീ ഷർട്ടും ഒരു കറുത്ത ട്രാക്ക് പാൻ്റും
അതിനും പുറമെ എല്ലാവരുടെയും നെഞ്ചിൽ ഓറഞ്ച് നിറത്തിൽ ലൈഫ് ജാക്കറ്റ്
തൊട്ട് താഴെ നാലു ഭാഗത്ത് നിന്നും തിരകൾ വന്ന് പാറയിൽ ഇടിച് ചിന്നി ചിതറുന്ന ശബ്ദം
ബിന്ദു ഒഴികെ എല്ലാവരും ആവേശത്തിൽ ആയിരുന്നു
പാരച്യൂട്ട് ൻ്റെ ടൈ വലിച്ച് കെട്ടുമ്പോൾ
അച്ഛൻ : പേടി ഉണ്ടോ
ബിന്ദു ഒന്നും പറയാൻ പറ്റാത്ത ഒരു മൂഡിൽ ആയിരുന്നു
അവള് ഇല്ലെന്ന് തലയാട്ടി
പേടി ആണോ ആകാംക്ഷ ആണോ അതോ ത്രിൽ ആണോ എന്നറിയാൻ പറ്റാത്ത ഭാവം
ബിന്ദു മുന്നിലും തൊട്ട് പിറകിൽ അച്ചുവിൻ്റെ ചേർത്ത് ഒരു പാരച്യൂട്ട് ൽ
തൊട്ട് അപ്പുറത്തെ ബോട്ടിൽ ശിവാനി മുന്നിലും അച്ഛൻ പിറകിലും ആയി മറ്റൊരു പാരച്യൂട്ട് ലും
അവർ അത് പോലെ തന്നെ ബോട്ടിൻ്റെ പിറകിൽ നിന്നു
അച്ചു ഫുൾ ത്രില്ലിൽ ആയിരുന്നു
അച്ചു : അച്ഛാ എല്ലാം സെറ്റ് അല്ലെ
അവർ അച്ചുവിൻ്റെ നോക്കി ഒരു തംബ്സ് അപ്പ് കാണിച്ചു
രണ്ട് ബോട്ടുകൾ സ്റ്റാര്ട്ട് ആയി സമാന്തരമായി കടലിൽ മുന്നോട്ട് കുതിക്കുന്നു ഓരോ ബോട്ടിലും ഇപ്പൊ ആകെ 4 പേര്
ബോട്ടിൻ്റെ പിറകിൽ പാരച്യൂട്ട് വിടർന്നു കഴിഞ്ഞൂ
നാലു പേരും പാരച്യൂട്ട് ൽ പിടിച്ച് രണ്ട് ബോട്ടിൽ കാലൂന്നി നിൽകുന്നു
അച്ചു : അമ്മേ പേടിക്കണ്ട ഞാൻ ഇല്ലേ കൂടെ
ബിന്ദു ഒന്ന് മൂളി
രണ്ടു ബോട്ടിലും ഉണ്ടായിരുന്ന ഓരോ ആൾ വീതം അവരെ ബന്ധിച്ചിരുന്ന കയർ ചുറ്റിയ ഒരു റോളർ പതിയെ ഒരു ഗിയർ ഉപയോഗിച്ച് തിരിച്ചു
അതിൽ നിന്നും ഒരു റോസ് കയർ പതിയെ അഴിഞ്ഞു വന്നൂ
രണ്ടു പാരച്യൂട്ട് ലൂം ആയി നാല് പേരും ബോട്ടിന് പിറകിൽ പതിയെ വായുവിലേക്ക് ഉയരാൻ തുടങ്ങി അവരുടെ കാലുകൾ ഉയർന്നു പൊങ്ങി
കുറച്ച് സമയം ചെറിയ ഉയരത്തിൽ താഴ്ന്നു പറന്നു
താഴെ മുന്നിലായി കടലിൽ മുന്നോട്ട് കുതിക്കുന്ന ബോട്ട് സൈഡിൽ ആയി ശിവാനിയ്യും അച്ഛനും പാരച്യൂട്ട്ട്ടിൽ
ബോട്ട് മുന്നോട്ട് പോകും തോറും അയാള് ആ റോളർ തിരിച്ചു കൊണ്ടിരുന്നു
പിന്നെയും പിന്നെയും ഉയരങ്ങളിലേക്ക്
ബിന്ദു കണ്ണ് പൂട്ടി
അച്ചു ത്രിൽ ആയി ഒച്ച വച്ചു കൂക്കി വിളിച്ചു
