വൂ….ഹു…..
താഴോട്ട് നോക്കുമ്പോൾ ബോട്ടിൻ്റെ വലിപ്പം കുറച്ച് ചെറുതായ പോലെ തോന്നി
വിശാലമായ നീല കടൽ… അവിടെ അവിടെ ആയി വലുതും ചെറുതും ആയ പാറകൾ
ഒന്നിനു പിറകെ ഒന്നായി അച്ചടക്കത്തോടെ തീരത്തേക്ക് പോകുന്ന തിരയുടെ വെള്ള വരകൾ
തിരിഞ്ഞ് നോക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു കാറ്റിൻ്റെ വേഗം
അതിനെ ഭേദിച്ച് കൊണ്ട് ബോട്ടും പാരച്യൂട്ട് മുന്നോട്ട് കുതിക്കുന്നു
നാല് പേരും ഇപ്പോള് ഉയരത്തിൽ എത്തിയിട്ടുണ്ട്
അച്ചു കാറ്റിനെ വക വെക്കാതെ
അച്ചു : അമ്മേ അമ്മേ…
ഒന്നും കാണുന്നില്ലേ….
ബിന്ദു : എ…. എന്താ
അച്ചു : ഒന്നും കാണുന്നില്ലേ
ബിന്ദു ഒന്നും മിണ്ടിയില്ല
അച്ചു : അമ്മേ.. അമ്മേ…കണ്ണ് തുറക്കൂ ഒന്ന് നോക്കിയേ
അയ്യേ… പേടിയ….
ബിന്ദു രണ്ടും കല്പിച്ചു പകുതി കണ്ണ് തുറന്നു
ബിന്ദു : അയ്യോ…… ആ…..അമ്മേ….
പേടി കൊണ്ട് അവള് വിളിച്ചു കൂവി
അപ്പു കൈ നീട്ടി അമ്മയുടെ ചുമലിൽ വച്ചു
ആദ്യം ഒരു ഞെട്ടൽ ആയിരുന്നു അവൾക്ക് ചെറിയ പ്രായത്തിലേ ഉയരം പേടിയുള്ള കുട്ടി ആയിരുന്നു ബിന്ദു
അവൻ്റെ കൈ ഒന്ന് തൊട്ടപോൾ ഒരു ചെറിയ ധൈര്യം തോന്നി
അച്ചു : അമ്മേ… ഇതൊക്കെ ലൈഫിൽ ഒരിക്കലേ പറ്റൂ…. എൻജോയ് എൻജോയ്
10 മിനിറ്റിനു ശേഷം എങ്കിലും പയ്യെ പയ്യെ അവള് കണ്ണ് മുഴുവൻ തുറന്നു
കുറെ അപ്പുറത്തേക്ക് അച്ഛനും മകളും പറന്നു പോകുന്നു….
രണ്ടു പേർക്കും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ വയ്യായിരുന്നു
കുറച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് ഭാഗത്ത് കുറെ.. വളരേ ദൂരെയായി ദൂരെ രണ്ടു മലകൾ മുഴുവൻ പച്ചപ്പ്…
വലതു ഭാഗത്ത് ഒരു ഇടത്തരം വലിപ്പം ഉള്ള ഒരു പാറകെട്ട്
മുന്നോട്ട് ചലിച്ചു കൊണ്ടിരുന്ന ബോട്ട് വലതു വശത്തേക്ക് തിരിഞ്ഞു വന്നു
കാറ്റും കടലും ആകാശവും ഒക്കെ ആയി ആകെ ഒരു ഗൂസ് ബംബ് മോമെൻ്റ് ആയിരുന്നു അവർക്ക് അത്
സാധാരണ പോകുന്ന റൂട്ട് ആയിട്ടും പാറ കെട്ടിൻ്റെ ഇടത് ഭാഗത്ത് കൂടി വലത്തോട്ട് തിരിഞ്ഞ് ബോട്ട് ഒരു 2 ഡിഗ്രി അധികം തിരിഞ്ഞു പോയി
മുകളിൽ നേരെ നോക്കി ആസ്വദിക്കുകയായിരുന്നു രണ്ട് പേരും താഴെ എന്ത് സംഭവിക്കുന്നു എന്ന് അറിഞ്ഞില്ല
രണ്ടുപേരെയും ബാന്ധിപിച്ച കയറ് പാറയുടെ ഒരു മൂലയിൽ തട്ടി മുറിഞ്ഞു
ബോട്ടിൽ ഉണ്ടായിരുന്നവർ ഉറക്കെ ശബ്ദത്തിൽ വിളിച്ചു….
ഹലോ… ഹലോ..
ബോട്ട് ഡ്രൈവറും പിറകോട്ട് തിരിഞ്ഞു കൈ കൊണ്ട് ആംഗ്യം കാട്ടി
ബിന്ദുവും അച്യുവും താഴോട്ട് ശ്രദ്ധിക്കുന്നത്തെ ഇല്ലാ
അവർ ഇപ്പോള് പാരച്യൂട്ട് ൽ കാറ്റിൻ ഒത്ത ഫ്രീ ആയിട്ട് പറക്കുന്നു
പിന്നോട്ട് നോക്കി ഇരുന്ന ബോട്ട് ഡ്രൈവർ പെട്ടെന്ന് മുന്നോട്ട് നോക്കി
കണ്ണ് മിഴിച്ചു നോക്കിയ അയാള് മുന്നിൽ ഒരു പാറ കണ്ടൂ
പെട്ടെന്ന് തന്നെ അതിൻ്റെ സ്റ്റീയറിങ് പരമാവധി വലത്തോട്ട് തിരിച്ചു
അപ്പോഴേക്കും വൈകി പോയിരുന്നു
മുൻ ഭാഗം കുറച്ച് തിരിഞ്ഞു എങ്കിലും ബോട്ട് ഒരു ചെറിയ പാറയുടെ ഒരു ഭാഗത്ത് ചെന്ന് മുട്ടി പിന്നെയും മുന്നോട്ട് കയറി മുൻ ഭാഗം ഉയർന്നു
ബോട്ടിൻ്റെ അടി ഭാഗം പൊട്ടി ദ്വാരം ഉണ്ടായി
രണ്ടു പേരും അതിൽ നിന്നും തെറിച്ചു വലതു ഭാഗത്തേക്ക് കടലിൽ വീണു
അപ്പോഴേക്കും ദൂരെ ഒരു പൊട്ട് പോലെ കാണാൻ പറ്റുന്ന തരത്തിൽ ബിന്ദുവും അച്ചുവ് ദൂരേക്ക് പറന്നു പോയി കഴിഞ്ഞിരുന്നു
പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അപ്പു തിരിഞ്ഞു നോക്കി
ബോട്ടും കാണാൻ ഇല്ല…. ആരെയും കാണാനില്ല
പിറകിൽ ഉയരത്തിൽ ഉള്ള പറ അതിന് പിന്നിലും കടൽ മുന്നിൽ ആയി ക്കുറച്ചു ദൂരെ നേരത്തെ കണ്ട മലകൾ
അച്ചു അമ്മയെ ടെന്ഷന് ആക്കണ്ഡ എന്ന് കരുതി ഒന്നും മിണ്ടിയില്ല
എവിടെയോ കണ്ട ഓർമ്മ വച്ച്
അവൻ പാരച്യൂട്ട് ൻ്റെ വശത്തുള്ള രണ്ടു കയറിൻ പിടിച്ചു പതിയെ വലിച്ചു
