ദിവ്യാഭിലാഷം 7

ഇനി ഈ project കഴിയുമ്പോൾ ഞാൻ അഭിക്ക് ok അല്ല എന്ന് തോന്നുവോ. എന്തായാലും ok ആണെന്ന് പറയാം എന്ന് ദിവ്യ തീരുമാനിച്ചു.പക്ഷേ എങ്ങനെ പറയും എന്ന് ഒരു ചമ്മൽ കാരണം ദിവ്യ message അയക്കാതെ കാത്തിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ അഭിയുടെ message വന്നു.

അഭി : Heyy, ആലോചിച്ചോ ok ആണോ

ദിവ്യ : ok

അഭി : Thankyou so much. അതെ ഇത് ഒരു 3 ദിവസത്തെ ഷൂട്ടെ ഉണ്ടാവു. എനിക്ക് തന്നെ മനസിലാക്കാൻ അത് മതിയോ എന്ന് എനിക്കറിയില്ല.

ദിവ്യ : Its ok.

അഭി : അങ്ങനാണേൽ next week shoot തുടങ്ങിയാലോ

ദിവ്യ : I am ready.

അഭി : ok പ്ലാൻ ചെയ്തിട്ട് വിളിക്കാം.

 

Shoot Day 1,

ദിവ്യ ഒരു brown ചുരിദാറിൽ കാറിൽ നിന്ന് ഇറങ്ങി അഭിയുടെ അടുത്തേക്ക് എത്തി

ദിവ്യ : good morning

അഭി : good morning, you are looking so beautiful.

ദിവ്യ : oh, thankyou

അഭി : start ചെയ്യാം, പോയ്‌ costume change ചെയ്തോളു.

ദിവ്യ : ok

Costume change ചെയ്യാൻ ക്യാരവാനിലേക്ക് പോയ ദിവ്യ 10 മിനുട്ടിനുള്ളിൽ dress മാറാതെ തിരിച്ചെത്തി.

അഭി : എന്ത്പറ്റി, dress change ചെയ്യുന്നില്ലേ.

ദിവ്യ : അഭി, ഈ dress ഇടാൻ എനിക്ക് പറ്റില്ല.

അത് ഒരു ട്രാൻസ്പരന്റ് സാരീ ആയിരുന്നു. സാരിയുടെ ഇടയിൽ കൂടെ ശരീരഭാഗങ്ങൾ കാണാൻ സാധിക്കുമായിരുന്നു. തനിക്ക് comfortable ആയ dress മാത്രം ഇട്ട് അഭിനയിച്ചാൽ മതി എന്ന് പറഞ്ഞ് അഭി costume designer എ വിളിച്ച് വേറെ dress കൊടുക്കാൻ പറഞ്ഞു.

അങ്ങനെ shoot ഭംഗിയായി നടന്നു.

Shoot കഴിഞ്ഞ് രാത്രി അഭിയുടെ റൂമിന്റെ ബെൽ അടി കേട്ടു.

അഭി door തുറന്നു, ദിവ്യ ആയിരുന്നു പുറത്ത്. അഭി അകത്തേക്ക് ക്ഷെണിച്ചു. അവർ രണ്ടുപേരും മുറിയുടെ അകത്തേക്ക് കേറി. രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷത്തേക്ക് പരസ്പരം ഉടക്കി.

സെക്കണ്ടുകൾക്ക് ശേഷം divya പറഞ്ഞു : Thankyou so much Abhi, ആ dress എനിക്ക് തീരെ പറ്റില്ലായിരുന്നു.

Abhi : തനിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് തന്നെ പറയണം, അതൊക്കെ പോട്ടെ ഷൂട്ടിന്റെ തിരക്കിനിടയിൽ തന്നോട് personal ആയിട്ട് സംസാരിക്കാൻ സാധിച്ചില്ല. ഇപ്പൊ സംസാരിക്കാമോ.

ദിവ്യ : Ya sure, സംസാരിക്കാം

 

അങ്ങനെ അവർ രണ്ടുപേരും പരസ്പരം മനസ് തുറന്നു സംസാരിച്ചു.

മനസിലെ സങ്കല്പംങ്ങളെ കുറിച്ച് രണ്ടുപേരും തുറന്നു പറഞ്ഞു.

ദിവ്യ മുറിയിലേക്ക് തിരിച്ചു പോയി നന്നായി ഉറങ്ങി.

Shoot 2 ദിവസം കഴിഞ്ഞപ്പോൾ രാത്രി അഭി ദിവ്യ യുടെ ഡോറിൽ മുട്ടി.

അവർ അകത്തേക്ക് കേറി.

അഭി : shoot ഒക്കെ ok അല്ലേ

ദിവ്യ : ആഹ്ഹ് ok ആണ്.

അഭി : പിന്നെ ഇത്ര പെട്ടെന്ന് തന്നോട് പറയുമെന്ന് വിചാരിച്ചതല്ല, ഇപ്പൊ പറയണമെന്ന് തോന്നി അതുകൊണ്ട് പറയുവാ I LOVE YOU DIVYA. നമുക്ക് ഒന്ന് പ്രേമിച്ചു നോക്കിയാലോ.

ദിവ്യ : ഒന്ന് try ചെയ്തു നോക്കാം, I LOVE YOU TOO.

അഭി സന്തോഷം കൊണ്ട് ദിവ്യയെ കെട്ടിപ്പിടിച്ചു.

അഭി : sorry സന്തോഷം കൊണ്ടാണ് എന്നാ ഞാൻ പോട്ടെ.

ദിവ്യ : ok good night

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതെ അഭി കട്ടിലിൽ എഴുന്നേറ്റിരുന്നു. ദിവ്യയ്ക്ക് ഒരു മെസ്സേജ് അയച്ചു നോക്കിയാലോ എന്ന് കൊറെ ആലോചിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് തന്നെ രാത്രി വിളിക്കുന്നത് മോശമാകും എന്ന് ആലോചിച്ചു വിളിക്കാൻ മടിച്ചു.

അവസാനം മെസ്സേജ് അയക്കാൻ തീരുമാനിച്ചു, ഉറങ്ങിയോ എന്ന് ടൈപ്പ് ചെയ്ത് അയച്ചു. അയച്ചതിനു തൊട്ട് പിന്നാലെ അതിനു മറുപടി എത്തി ഇല്ല എന്ന്.

ദിവ്യ : കിടന്നിട്ട് ഉറക്കം വരുന്നില്ല.

അഭി : സന്തോഷം കൊണ്ട് അല്ലെ എനിക്കും ഉറങ്ങാൻ പറ്റുന്നില്ല.

ദിവ്യ : അത്ര ഹാപ്പി ആണോ

അഭി : പിന്നല്ല, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പിന്നെ, sorry, ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ hug ചെയ്തതിന്, പെട്ടെന്ന് അങ്ങനെ സംഭവിച്ചു പോയതാണ്.

ദിവ്യ : അതൊന്നും സാരമില്ല.

അഭി : എന്തായാലും ഉറക്കം വരുന്നില്ലല്ലോ നമുക്ക് ഒന്ന് നടക്കാൻ ഇറങ്ങിയാലോ.

Leave a Reply

Your email address will not be published. Required fields are marked *