ടീന: വാ നോക്കാം.
അതും പറഞ്ഞ് അവര് സിറ്റൗട്ടില് നിന്ന് അകത്തേക്ക് പോയി. ഫുഡ് കഴിക്കാന് സമയമായെന്ന് തോന്നുന്നു. നീ വാ അകത്തേക്ക് പോകാം എന്ന് പറഞ്ഞ് ധന്യ അകത്തേക്ക് നടന്നു.
ഒപ്പം ഞാനും. അകത്ത് ചെന്നപ്പോള് ലതയാന്റി ഫുഡ്ഡൊക്കെ ഒന്ന് എടുത്ത് വെക്കാന് സഹായിക്കാന് എന്ന് പറഞ്ഞ് ധന്യയെ അടുക്കളയിലോട്ട് വിളിച്ചു. എന്നെ അവിടെ സെറ്റിയിലിരുത്തി അവള് പോയി.
അപ്പോള് ദിവ്യ ചേട്ടാ എന്റെ ഗിഫ്റ്റ് എവിടെ എന്ന് ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. കൂടെ കൂട്ടുകാരികളും. ഉടന് തന്നെ ഞാന് ഒളിപ്പിച്ച് വച്ചിരുന്ന ഗിഫ്റ്റെടുത്ത് ദിവ്യയ്ക്ക് കൊടുത്തു.
അവള് ആ ഗിഫ്റ്റ് പാക്കയ്റ്റ് പതിയെ പൊട്ടിച്ചു. ഡാന്സിങ്ങ് സിന്ഡ്രല്ലയുടെ ഒരു ക്രിസ്റ്റല് ഡോളായിരുന്നു ഉള്ളില്.
ഗിഫ്റ്റ് കണ്ടതും ദിവ്യ വാവ്വ് സൂപ്പര് അടിപൊളി എന്നൊക്കെപ്പറഞ്ഞ് കാറിക്കൂവി. താങ്ക്യു സോ മച്ച് എന്ന് പറഞ്ഞെന്റെ കഴുത്തിന് വട്ടം കെട്ടിപ്പിടിച്ച് കവിളില് അമര്ത്തി ഉമ്മ വെച്ചു.
പെട്ടെന്നായത് കൊണ്ട് ഞാന് ഒന്ന് ഞെട്ടി. അവള് അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവള്ക്ക് സിന്ഡ്രല്ല എന്ന് പറഞ്ഞാല് ജീവനാ. അതാ കാര്യം.
ലതയാന്റി പറഞ്ഞു. ഈ സമയം ധന്യയുടെ മുഖത്തേക്ക് നോക്കിയ ഞാന് വീണ്ടും ഞെട്ടി. അവളുടെ മുഖം കടന്തല് കുത്തേറ്റത് പോലെ വീര്ത്തിരുന്നു.
ഭക്ഷണം കഴിക്കാന് വിളിച്ചപ്പോള് പിന്നെ മതി എന്ന് പറഞ്ഞ് അവള് ഒഴിഞ്ഞ് മാറി. ഭക്ഷണം കഴിച്ച ശേഷം
ഞാന് യാത്ര പറയാന് നോക്കിയപ്പോള് അവളെ കണ്ടില്ല.
അന്വേഷിച്ചപ്പോള് ബാത്ത്റൂമില് ആണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞിട്ടും അവളെ കാണാതായപ്പോള് ഞാന് മറ്റുള്ളവരോട് യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് ഞയറാഴ്ച ട്യൂഷന് പോകാന് ചെന്നപ്പോള് അവള്ക്ക് സുഖമില്ലെന്നും ഇന്ന് വരുന്നില്ലെന്നും ലതയാന്റി പറഞ്ഞു. ആകെ മൂഡോഫായി ഞാന് ട്യൂഷന് പോയി.
തിരികെ നേരെ എന്റെ വീട്ടിലേക്ക് പോന്നു. തിങ്കളാഴ്ച രാവിലെ ഞാന് ചെന്നപ്പോള് സൈക്കിള് കേടായത് കൊണ്ട് അച്ഛന്ൊപ്പം ബൈക്കില് പോയെന്ന് ആന്റി പറഞ്ഞു.
ഞാന് നേരെ ട്യൂഷന് സെന്ററിലേക്ക് വിട്ടു. ട്യൂഷന് കഴിഞ്ഞ് സ്കൂളിലേക്ക് അവള് എന്നെക്കൂട്ടാതെ ഒറ്റയ്ക്ക് പൊക്കളഞ്ഞു. ക്ലാസിലെത്തിയെങ്കിലും അവള് എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നത് കണ്ടപ്പോള് എനിക്ക് മനസ്സില് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി.
എച്ച്.ഓ.ഡിയോട് ചെന്ന് തലവേദനയാണെന്നും തീരെ വയ്യ വീട്ടില് പൊക്കോട്ടെ എന്നും ചോദിച്ച് അനുവാദം വാങ്ങി ഞാന് വീട്ടിലേക്ക് പോന്നു.
ഇടക്ക് നല്ല മഴച്ചാറ്റല് ഉണ്ടായിരുന്നത് വകവയ്ക്കാതെ നനഞ്ഞ് കുളിച്ച് ഞാന് വീട്ടി എത്തി. തല തുവര്ത്തി ഡ്രസ്സുമാറി റൂമില്ക്കയറി ഒറ്റക്കിടപ്പായിരുന്നു. ഉച്ച കഴിഞ്ഞ് എഴുന്നേറ്റപ്പോള് നല്ല തുമ്മലും ചൂടും ചുമയും.
സന്ധ്യയ്ക്ക് അച്ഛന് വന്ന് കഴിഞ്ഞ് അടുത്തൊരു ക്ലിനിക്കില് പോയി ഇഞ്ചക്ഷനും എടുത്ത് മരുന്നും വാങ്ങി പോന്നു. കുറച്ച് ദിവസം റെസ്റ്റെടുക്കാന് ഡോക്ടര് പറഞ്ഞതനുസരിച്ച് രണ്ടു മൂന്ന് ദിവസമായി കോളേജില് പോകുന്നില്ലെന്ന് വച്ചു.
അങ്ങനെ രണ്ടാം ദിവസം രാത്രി ലതയാന്റി എന്റെ വീട്ടിലേക്ക് വിളിച്ചു. കാര്യങ്ങളൊക്കെ എന്റെ ലതയാന്റിയോട് എന്റെ അമ്മ തന്നെ പറഞ്ഞു. അങ്ങനെ വെള്ളിയാഴ്ച്ച രാത്രി ധന്യ വിളിച്ചു.
ഫിസിക്സ് റെക്കോര്ഡ് ബുക്ക് കുറേ എഴുതാനുണ്ട് നാളെ വീട്ടിലേക്ക് വരാമോ എന്ന് ചോദിച്ചു. നിന്റെ പിണക്കം മാറിയോ എന്ന് മറു ചോദ്യം ചോദിക്കണം എന്ന് ഉണ്ടായിരുന്നു.
നാളെ നേരിട്ട് ചോദിക്കാം എന്ന് മനസ്സില്ക്കണ്ട് ചെല്ലാമെന്ന് പറഞ്ഞ് ഞാന് ഫോണ് വച്ചു.
അങ്ങനെ പിറ്റേന്ന് രാവിലെ ഞാന് ധന്യയുടെ വീട്ടിലെത്തി. ഡോര് ബെല് അടിച്ച് ഞാന് കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ധന്യ വന്നു കതക് തുറന്നു.
അകത്തു കയറിയ ഞാന് ആരെയും കാണാഞ്ഞപ്പോള് എല്ലാരും എവിടെപ്പോയി എന്ന്
