ചോദിച്ചു. അവരൊക്കെ ഒരു കല്യാണത്തിന് പോയി എന്ന് അവള് താല്പര്യമില്ലാത്ത പോലെ പറഞ്ഞു.
നീ എന്താ പോകാഞ്ഞത് എന്ന് ഞാന് ചോദിച്ചപ്പോള് തോന്നിയില്ല എന്ന് മാത്രം അവര് മറുപടി പറഞ്ഞു. അങ്ങനെ ഞങ്ങള് നിശബ്ദതയെ കൂട്ട് പിടിച്ച് കൊണ്ട് അവളുടെ മുറിയിലേക്ക് പോയി.
മുറിയില് എത്തിയപ്പോള് ഞാന് അവളോട് എന്തിനായിരുന്നു നീ എന്നോട് പിണങ്ങിയത് എന്ന് ചോദിച്ചു. അവള് ചോദ്യം കേള്ക്കാത്ത ഭാവത്തില് റെക്കോര്ഡും മറ്റും എടുക്കുവാന് തുടങ്ങി.
എനിക്കത് കണ്ട് ദേഷ്യം വന്നു. ഞാന് അവളുടെ കൈയില് പിടിച്ച് ചോദ്യം ആവര്ത്തിച്ചു.
ഞാന്: ധന്യേ നീ ചോദിച്ചത് കേട്ടില്ലെ എന്തിനായിരുന്നു നീ എന്നോട് പിണങ്ങിയത് എന്ന്.
ഒരു കാമുകിയോടെന്ന പോലെ ആയിരുന്നു അപ്പോള് എന്റെ ഭാവം. അവള് എന്റെ ഭാവ വ്യത്യാസം കണ്ടിട്ടാകണം ഒന്ന് പരുങ്ങി. പിന്നെ പതിയെ പറഞ്ഞു.
ധന്യ: എനിക്ക് ഇഷ്ടമുണ്ടായിട്ട്.
ഞാന്: എന്തിഷ്ടമുണ്ടായിട്ട്?
ധന്യ: ഞാന് ഇഷ്ടപ്പെടുന്നയാളെ മറ്റൊരു പെണ്ണ് ഉമ്മ വയ്ക്കുന്നത് അതും എന്റെ അനിയത്തിയാണെങ്കില് പോലും, ഉമ്മ വയ്ക്കുന്നതും കണ്ട് ഞാന് പിന്നെ ചുമ്മാതിരിക്കണോ?
അവള്ക്കൊരാളെ ഇഷ്ടമാണെന്ന് കേട്ടപ്പൊ ഞാനൊന്ന് ഞെട്ടി. എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാന് ചോദിച്ചു.
ഞാന്: അതിന് നീയാരെയാ ഇഷ്ടപ്പെടുന്നത്? അങ്ങനെ ഒരാളെപ്പറ്റി നീയിതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലൊ?
എന്നാലും അതാരായിരിക്കുമെന്ന് ഞാന് തലപുകക്കുന്ന സമയം
ധന്യ: അങ്ങനെ ഒരാളുണ്ട്. നിന്നോടല്ലാതെ അയാളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല.
അവളുടെ അനിയത്തി ആരെയോ ഉമ്മ വച്ചതിന് ഇവളെന്നോട് പിണങ്ങന്നത് എന്തിനാ എന്നായിരുന്നു എന്റെ സംശയം ഈ സമയം. അപ്പോഴാണ് ബെര്ത്ത് ഡേ ഫങ്ഷന് ഞാന് കൊടുത്ത ഗിഫ്റ്റ് കണ്ട് ദിവ്യ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച കാര്യം എന്റെ മനസിലേക്ക് വന്നത്.
ങ്ങേ…! അപ്പൊ അത് ഞാനാണോ? എന്റെ മനസ്സിലൂടെ ഒരു മിന്നല് പിണര് പാഞ്ഞു. പെട്ടന്ന് ഞാന് ധന്യയെ നോക്കി. അവള് ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു…
ധന്യ: എന്താ ആളെ മനസ്സിലായൊ?
ഞാന്: എ.. എടി നിനക്ക് എപ്പൊ തോന്നിത്തുടങ്ങി എന്നോടിങ്ങനൊരിഷ്ടം?
അവള് ഒരു പുഞ്ചിരിയോടെ
ധന്യ: അതൊക്കെ പറയാം. നീയിത് പറ. നിനക്കെന്നെ
ഇഷ്ടമാണൊ?
ഞാന്: എടി… അത്…
നൂറ് വട്ടം ഇഷ്ടമാണെന്ന് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നട്ട് കൂടി അവളോട് ഇഷ്ടമാണെന്ന് എങ്ങനെ പറയുമെന്നറിയാതെ ഞാന് വിക്കി. അവളുടെ മുഖത്തെ പുഞ്ചിരി മങ്ങുന്നത് ഞാന് കണ്ടു.
ധന്യ: എന്താടാ? എന്താണേലും നീ പറഞ്ഞോടാ.
അവള് തന്ന ആ ധര്യത്തിന്റെ പുറത്തും തുറന്ന് പറയാത്തതിന്റെ പേരില് അവളെ നഷ്ടപ്പെടുത്താന് വയ്യാത്തത് കൊണ്ടും അവളുടെ കൈകള് എന്റെ കൈകള്ക്കുള്ളിലാക്കി ഞാന് പതിയെ അവളുടെ ചെവിക്കരികില് എന്റെ ചുണ്ടുകള് എത്തിച്ച് പറഞ്ഞു.
എനിക്കിഷ്ടമാ നിന്നെ. ഐ ലൗ യു. ലൗ യൂ സോ മച്ച്.
പറഞ്ഞു തീരാത്ത താമസം അവളെന്നെ ചുറ്റിവരിഞ്ഞ് കെട്ടിപ്പിടിച്ചു.
ധന്യ: സോറീടാ… നിന്നോട് പിണങ്ങിയതിന്… നിന്റെ മനസ്സ് വിഷമിപ്പിച്ചതിന്… എല്ലാത്തിനും സോറി.
ഞാന്: പോട്ടെ സാരമില്ലെടി. നീയത് വിട്. പ്രശനം തീര്ന്നു. പിണക്കവും മാറി. പിന്നെന്താ?
ധന്യ: ഇല്ല. എനിക്ക് കുറച്ച് നേരം നിന്റെ നെഞ്ചില് തല വെച്ച് ഇങ്ങനെ നില്ക്കണം.
തുടരും…
