എൻ്റെ കിളിക്കൂട് – 7 1അടിപൊളി  

ഞാൻ:- അമ്മുമ്മ എന്തിയേ? കിളി:- പറമ്പിൽ എന്തൊക്കെയോ പണി ചെയ്തു നടക്കുന്നുണ്ട്. അയ്യോ, ഞാൻ എഴുന്നേറ്റ് പോകട്ടെ. കറി അടുപ്പത്ത് ഇരിക്കുകയാണ്. എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. ഞാൻ അങ്ങനെ തന്നെ കിടന്നു. അങ്ങിനെ രാത്രികളിൽ ഒരുമിച്ച് കിടന്നും സല്ലപിച്ചു ദിവസങ്ങൾ പോയി മാസങ്ങൾ ആയതറിഞ്ഞില്ല. നാല് മാസങ്ങൾ കടന്നുപോയി. അതിനിടയിൽ എൻറെ എൽ ഡി സി യുടെ സപ്ലിമെൻററി ലിസ്റ്റും, ഷോർട്ട് ലിസ്റ്റും വന്നു. 650 ആം റാങ്ക്. അങ്ങനെ ഞങ്ങൾ തമ്മിൽ അകലാൻ പറ്റാത്ത വിധത്തിൽ അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട് പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്. അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും. പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്. അമ്മൂമ്മ :- എവിടുന്നാടാ മക്കളേ……. നല്ല കൂട്ടരാണോ? പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര. അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ. കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട് പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ. അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്. അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി കിളി:- എനിക്ക് സഹിക്കാൻ വയ്യ………… ഞാൻ പോകുന്നില്ല………. എനിക്ക് പോകാൻ കഴിയില്ല……….. എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല………. എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട………… എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ. എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. അതുകൊണ്ട് അധികമൊന്നും സംസാരിക്കാൻ നിന്നില്ല ഇത്രമാത്രം പറഞ്ഞു. ഞാൻ :- ഞാനുണ്ട്……. ആർക്കും കൊടുക്കില്ല……… എൻറെ ചുണ്ട് വിതുമ്പി വന്നു. പെട്ടെന്ന് നിർത്തി പുറത്തു തലോടി. കിളി:- എനിക്ക്………. ഈ നെഞ്ചത്ത് ഒന്ന് കിടക്കണം. പ്ലീസ് ഏട്ടാ…….. ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എൻറെ മുറിയിലേക്ക് പോയി കട്ടിലിൽ ഞാൻ മലർന്നു കിടന്നു. എൻറെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് കയറി കിടന്നു………

കിളി:- ഞാൻ പോകില്ല…………. എനിക്ക്, എൻറെ ഏട്ടനെ വിട്ടു പോകാൻ പറ്റില്ല…………… ആത്മധൈര്യം വീണ്ടെടുത്ത്, സങ്കടം ഒക്കെ മാറ്റിവെച്ച് ഞാൻ :- നമ്മൾ, ഇപ്പോൾ താല്ക്കാലികസുഖം അല്ല ആലോചിക്കേണ്ടത്. മുൻപോട്ടുള്ള ജീവിതമാണ് നമുക്ക് വേണ്ടത്. നമുക്ക് ജീവിക്കാനുള്ള ചുറ്റുപാട് ആയിക്കഴിഞ്ഞാൽ എവിടെയാണേലും ഞാൻ കൊണ്ടുപോകും. അതുകൊണ്ട് മോളു ഇപ്പോൾ ഒരു സീൻ ഉണ്ടാക്കേണ്ട. ചേട്ടൻറെ കൂടെ പോവുക. ഞാൻ ഇടക്കൊക്കെ വന്നു കണ്ടു കൊള്ളാം. എന്നു പറഞ്ഞെങ്കിലും എൻറെ ചങ്ക് തകരുകയായിരുന്നു. ഇനി ഇങ്ങനെ അധികനേരം കിടന്നാൽ അവർ വരുമ്പോഴേക്കും റെഡിയായി ഇല്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് കിളിയെ ഞാൻ എഴുന്നേൽപ്പിച്ചു. ഞാൻ തന്നെ കൊണ്ടുപോയി ഡ്രസ്സ് എല്ലാം മാറ്റി നല്ല ഡ്രസ്സ് ധരിപ്പിച്ചു. കിളി വീണ്ടും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കവയ്യാതെ എൻറെ തോളിൽ തലയിട്ടു തല്ലി കരഞ്ഞു. എൻറെ ഹൃദയം വിങ്ങിപ്പൊട്ടുന്നത് പോലെ എനിക്ക് തോന്നി. എൻറെ സങ്കടം കടിച്ചു പിടിച്ചു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥ വന്നപ്പോൾ. കിളിയെ എന്നിൽ നിന്നും അടർത്തിമാറ്റി. എനിക്ക് കിളി യാത്ര പറഞ്ഞ് പോകുന്നത് കാണാൻ ശക്തി ഇല്ലാത്തതിനാലും, അവർ രണ്ടുപേരും എത്തിയ ഉടൻ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ നേരെ പടിഞ്ഞാറോട്ട് പോയി, ചെമ്മീൻ കെട്ടിൻ്റെ മാടത്തിൽ പോയിരുന്നു കരഞ്ഞു. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *