എൻ്റെ കിളിക്കൂട് – 8 Likeഅടിപൊളി  

പക്ഷേ അവസരം കിട്ടുന്നതെങ്ങിനെ, പണ്ടു പറഞ്ഞതുപോലെ ചെകുത്താൻ കുരിശ് കണ്ട പോലെയാണ്. വീടെത്തി, പഴയ കാര്യങ്ങളൊക്കെ ഓർത്തു. പോകുന്നതുവരെ എൻറെ മാറിൽ നിന്നും മാറാതെ കിടന്ന പെണ്ണാണ്. ഇപ്പോൾ എന്നെ കാണുന്നതും ഞാൻ അടുത്തേക്ക് ചെല്ലുന്നതും പോലും വെറുപ്പായി കാണുന്നു. ഇങ്ങനെ സംഭവിക്കാൻ എന്താണ്

കാരണം? നിസ്സാര കാര്യം മതി, ഇനി ഞാൻ അന്വേഷിച്ച് ചെന്നില്ല എന്നുള്ളതാണൊ കുറ്റം. ഈ അകൽച്ച എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം. എൻറെ അപ്പോയ്മെൻറ് ലെറ്റർ വരുന്നതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കണം. എന്നൊക്കെ ആലോചിച്ചു. പക്ഷേ പെട്ടെന്ന് എൻറെ ചിന്ത വേറൊരു വഴിക്ക് സഞ്ചരിച്ചു. ആ ഷിബുവിൻ്റെ വീട്ടിൽ ചെന്ന് ആ ചുറ്റുപാട് ഒക്കെ കണ്ടപ്പോൾ പെണ്ണിൻറെ മനസ്സ് മാറിയോ. അന്ന് കല്യാണത്തിന് പോയപ്പോൾ കുഴപ്പമില്ലാത്ത വീടൊക്കെ ആയിരുന്നു. ഇപ്പോൾ പുതുക്കിപ്പണിത എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് സംസാരിക്കണം. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അടുത്ത ദിവസം തന്നെ അവിടെ ചെല്ലാൻ പറ്റില്ല. കുറച്ചു ദിവസം കഴിയട്ടെ. എന്നാലും മനസ്സിൽ കിടന്ന് ആ വിഷമം വിങ്ങി പൊട്ടുകയാണ്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും പ്രശ്നം പറഞ്ഞു തീർക്കാമായിരുന്നു. പക്ഷേ അവിടെ അതിനുള്ള ഒരു സന്ദർഭം കിട്ടുന്നില്ല. അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. വിഷമങ്ങൾ ഉള്ളിൽ കടിച്ചുപിടിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം കിളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പ്രദീപിൻ്റെ ഭാര്യയുടെ ഇളയച്ഛൻ മരിച്ചിട്ട്, കിളിയും പ്രകാശനി ഒഴിച്ചുള്ളവർ അവിടേക്ക് പോയിരിക്കുന്നു. ഞാനവിടെ ചെന്നപ്പോൾ പ്രകാശൻ എന്നോട് ” ഇവിടെ കുറച്ചു നേരം ഇരിക്ക്. ഞാനിപ്പോൾ വരാം………. ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാനിവിടെ പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമയം പതിനൊന്നര. ഞാൻ പോയിട്ട് ഒരു മണിയോടെ ഒപ്പിച്ചു വരാം. അവർ വരുമ്പോഴേക്കും അഞ്ചു മണിയെങ്കിലും കഴിയും. എനിക്ക് കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ജോലി കിട്ടാൻ പോകുന്നതിൻ്റെ ചെലവുണ്ടട്ടോ. ഇത് പറഞ്ഞ് പ്രകാശൻ എൻറെ സൈക്കിളും ആയിപോയി. ഞാൻ കുറച്ചുനേരം വാതിൽക്കൽ ഇരുന്നു. കിളിയെ കാണാത്തതിനാൽ അകത്തേക്ക് കടന്നു. അടുക്കളയിൽ തകൃതിയായ പണിയിലാണ് കിളി. എന്നെ കണ്ടപ്പോൾ തലവെട്ടിച്ച് അവിടെ ഇരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ തോളിൽ കയറി പിടിച്ചു. എൻറെ കൈ ഒറ്റ തട്ട്. രണ്ടു കൈകൾ കൊണ്ടും ഇരു തോളുകളിലും പിടിച്ചുനിർത്തി. എൻറെ മുഖത്തേക്ക് നോക്കുന്നില്ല. കിളി:- എന്നെ വിടാൻ, ഞാൻ ഉച്ചത്തിൽ കരയും. എനിക്ക് നിങ്ങളെ വെറുപ്പാണ്. നിങ്ങൾ എൻറെ ദേഹത്ത് തൊട്ടുപോകരുത്. ഞാനത് വകവെക്കാതെ കിളിയേ പിടിച്ചുനിർത്തി. ഞാൻ:- കരയുന്നെങ്കിൽ കരഞ്ഞൊ, ആളുകൾ കൂടട്ടെ എന്നെ തല്ലി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. എനിക്കു മരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നോട് ഈ കാണിക്കുന്ന പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിലും ഭേദം മരിക്കുന്നതാണ്, അതും മോളുടെ പേരുപറഞ്ഞ് ആവുമ്പോൾ കൂടുതൽ സന്തോഷം. കിളി :- എന്നെ വിടെടാ പട്ടി, നീ എൻറെ ആരാടാ…….. എന്നെ വിട്ടില്ലെങ്കിൽ ഈ കത്തി കൊണ്ട് കുത്തും. കറിക്ക് അരിഞ്ഞോണ്ടിരുന്ന കത്തി എൻറെ നേരെ കാണിച്ചുകൊണ്ട് അലറി. ഞാൻ :- കുത്തുന്നെങ്കിൽ കുത്ത്. മരിക്കാൻ എനിക്ക് പേടിയില്ല. ഇ കൈകൊണ്ട് ആവുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ. കത്തിയെടുത്ത് എന്നെ അകറ്റാൻ വീശി. ഞാൻ മാറിയില്ല കത്തി എൻറെ കൈത്തണ്ടയിൽ കൊണ്ടു, വലതു കൈപ്പത്തിക്ക് തൊട്ടു

മുകളിലായി. അപ്പോൾ

തന്നെ രക്തം ചീറ്റി. ഞാൻ അങ്ങനെ തന്നെ നിന്നു. രക്തം ഒഴുകി താഴെവീണു. ഞാൻ അനങ്ങിയില്ല. മുറിവ് കണ്ടതായിപ്പോലും ഞാൻ നടിച്ചില്ല. പക്ഷേ ഞാൻ ഒരു വാക്കു പറഞ്ഞു. ഞാൻ:- എന്നെ വേണ്ടെങ്കിൽ വേണ്ട…….. പക്ഷേ എനിക്ക് നീ, ഒരാൾ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് എനിക്ക് ഈ മുറിവ് നിനക്കുള്ള രക്ത അഭിഷേകം ആയി ഇരിക്കട്ടെ. ഇതു പറഞ്ഞ് ഞാൻ അപ്പുറത്തേക്ക് പോയി. പോകുന്ന വഴി മുഴുവൻ ചോര ഒഴുകിക്കൊണ്ടിരുന്നു. ഞാൻ മുൻവശത്ത് പോയിരുന്നു മണ്ണിലേക്ക് കൈകാണിച്ചു. ഇപ്പോൾ രക്തം മുഴുവൻ മണ്ണിലേക്ക് ഒഴുകുകയാണ്. ഞാൻ അവിടെ വന്നിരുന്നിട്ടും കിളി വന്നില്ല. എന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്തോന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. എൻറെ കണ്ണുകൾ മേലേക്ക് മറിഞ്ഞു പോകുന്നതു പോലെയും തോന്നി. പിന്നെ സർവ്വത്ര ഇരുട്ട്. എനിക്ക് ബോധം വരുമ്പോൾ ആശുപത്രിക്കിടക്കയിൽ. പ്രകാശൻ എൻറെ അടുത്ത് ഇരിപ്പുണ്ട്. പ്രകാശൻ :- എന്തു പറ്റിയതാണ്? കിളി പറഞ്ഞത് എന്താണ് പറ്റിയത് എന്ന് കണ്ടില്ലെന്നാണ്. ഞാൻ ഓർക്കുകയായിരുന്നു. എന്തു പറ്റിയതാണ് എന്ന് കണ്ടില്ലെന്നു. അത്രയും ദ്വേഷ്യം. ഞാൻ :- ഞാനൊരു കമ്പു വെട്ടിയതാണ്. പക്ഷേ കയ്യിൽ ആണ് കൊണ്ടത്. കിളി കണ്ടില്ലായിരുന്നു. ഞാൻ വാതിൽക്കൽ പോയിരുന്നു. മുറിവ് ശ്രദ്ധിച്ചില്ല. അല്ല നീ എപ്പോൾ വന്നു. അവിടെ കിളി മാത്രമല്ലേ ഉള്ളൂ. നീ പൊയ്ക്കോ ഞാൻ ഇവിടെ കിടന്നോളാം. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോൾ സമയം എന്തായി. പ്രകാശൻ :- രാത്രി 9 മണി. ഞാൻ:- ഇത്രയും സമയം ആയോ? നീ പൊയ്ക്കോ, നാളെ നിനക്ക് പണിക്ക് പോകേണ്ടതല്ലേ. അതുമല്ല ഇത് റൂം ആണല്ലോ. ഞാൻ സ്വസ്ഥമായി ഇവിടെ കിടന്നു കൊള്ളാം. എൻറെ കൈയിലല്ലെ മുറിവ്. നടക്കുന്നതിനു കുഴപ്പമൊന്നുമില്ല. നീ വേഗം വണ്ടി വിട്. അവൻ എഴുന്നേറ്റു. “അമ്മുമ്മയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ, പറയണ്ട. ഹോസ്പിറ്റലിൽ ഫോൺ ഉണ്ടല്ലോ, വീട്ടിലെ ഫോൺ ശരിയായിട്ടുണ്ട് അവിടെ വിളിച്ച്, അജയൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയിരിക്കുകയാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞേക്ക്” അവൻ ഓക്കെ പറഞ്ഞുപോയി. കിടന്നിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല. എന്ത് അപരാധം ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത്. ഇത്രയും ക്രൂരമായി ചെയ്യണമെങ്കിൽ അത്രയ്ക്കും എന്നെ വെറുക്കുന്നു. എനിക്ക് ആലോചിച്ചിട്ട് വിഷമവും സങ്കടവും വന്നു. കിളി എന്നെ വെറുത്തു എനിക്ക് നഷ്ടമാകുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഞാൻ പതിയെ എഴുന്നേറ്റു, എൻറെ കയ്യിൽ കിട്ടിയിരുന്നു തുണി അഴിച്ചു. മരുന്നും മറ്റും കുട്ടനും വച്ചിരുന്ന ഭാഗത്തുനിന്നും അത് നീക്കം ചെയ്തു. കയ്യിന് ബലം കൊടുത്തു രക്തം വരാൻ തുടങ്ങി. വീണ്ടും ബലം കൊടുത്തു രക്തം ശക്തിയിൽ ഒഴുകാൻ തുടങ്ങി. എൻറെ മറ്റേ കയ്യിൽ കുത്തിയിരുന്ന ട്രിപ്പിന് സൂചി വലിച്ചൂരി. മുറിവിൽ കൂടി രക്തം വീണ്ടും ഒഴുകാൻ തുടങ്ങി. ഞാൻ കൈ കട്ടിലിനു താഴെ തൂക്കിയിട്ടു കിടന്നു. എനിക്ക് കിളി

Leave a Reply

Your email address will not be published. Required fields are marked *