നഷ്ടപ്പെടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പായി. വീണ്ടും ഇരുട്ട്, ആരൊക്കെയോ ഓടി വരുന്നതും ഒച്ച വെക്കുന്നതും കേട്ടു. താഴേക്ക് താഴേക്ക് ഞാൻ പതിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ.
പിന്നെ ശൂന്യം. കണ്ണുതുറന്നു നോക്കുമ്പോൾ, ചുറ്റിനും ആൾക്കാർ. പ്രകാശനുണ്ട്, അമ്മുമ്മ, ചിറ്റപ്പൻ, അങ്ങനെ കുറച്ചു പേർ എന്നെ ചുറ്റും കൂടി നിൽക്കുന്നു. പ്രകാശൻ :- നീ എന്തിനാ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്. എന്നിട്ട് ഈ കെട്ടൊക്കെ അഴിച്ചത് എന്തിന്? നിൻറെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല. നീ എന്തിനാണ് കെട്ട് അഴിച്ചത്? ഞാൻ:- എൻറെ കയ്യിൽ ചോര കണ്ടപ്പോൾ അഴിച്ചു നോക്കിയതാ. കൈയിലൂടെ ചോര ഒഴുകുന്നു. അപ്പോൾ എന്താണെന്നറിയാൻ അഴിച്ചു നോക്കിയതാണ്. പിന്നെ എനിക്കൊന്നും ഓർമ്മയില്ല. അമ്മൂമ്മ :- എന്തിനാണ് കമ്പ് വെട്ടാൻ പോയത്? ഞാൻ ഒന്നും പറയാൻ നിന്നില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. ഈ ഭദ്രകാളി എന്താണ് ഇവിടെ? എന്നാലോചിച്ച് അപ്പോഴേക്കും അമ്മൂമ്മ:- എനിക്കൊരു കൂട്ടിന് വേണ്ടി കൊണ്ട് വന്ന് നിർത്തിയതാണ്. രണ്ടു ദിവസം ഞാൻ ഒറ്റക്കായിരുന്നു. അതുകൊണ്ട് പ്രകാശൻ കൊണ്ടുവന്നു നിർത്തിയതാണ്. ഇനി നിന്നെ കൈയൊക്കെ റെഡിയായിട്ട് വിടാം എന്ന് പറഞ്ഞു. ദൈവമേ എന്നെ കുത്തിക്കൊല്ലാൻ കൊണ്ടുവന്നതാണൊ? ഏതായാലും ഈ കൈ കൊണ്ട് ചാകാൻ ആണ് വിധി. ഈ കൈ കൊണ്ട് ആവുമ്പോൾ സന്തോഷത്തോടെ മരിക്കുകയും ചെയ്യാം. ഞാൻ എൻറെ മുറിയിലേക്ക് കയറാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു ” നീ ആ ബാത്റൂം ഉള്ള മുറിയിൽ കിടന്നാൽ മതി, ബാതൃമിൽ പോകാൻ സൗകര്യം അതാണല്ലോ ” ഞാൻ:- എൻറെ കാലിന് കുഴപ്പമൊന്നുമില്ല. അമ്മൂമ്മ:- അതല്ല, എഴുന്നേറ്റ് അധികം നടക്കുമ്പോൾ ചിലപ്പോൾ തലകറങ്ങിയാലോ അതുകൊണ്ട് നീ അവിടെ കിടന്നാൽ മതി. അമ്മയോട് മറുത്തൊന്നും പറയാതെ ഞാൻ അവിടെ പോയി കിടന്നു. കഴിക്ക് രാത്രിയായപ്പോൾ വേദന തുടങ്ങി. സ്റ്റിച്ച് ഇട്ട ഭഗത്ത് നല്ല വിങ്ങൽ. ആദ്യ ദിവസം തന്നെ ഡ്രസ്സ് ചെയ്ത കോട്ടൻ ഒക്കെ വലിച്ചു പറിച്ചു കളഞ്ഞു കയ്യിന് ബലം കൊടുത്തു ചോര മുഴുവൻ കളയാൻ ശ്രമിച്ചത് അല്ലേ. സ്റ്റിച്ച് ഒക്കെ അന്ന് വലിഞ്ഞു പൊട്ടാറായതാണ്. ഈ രണ്ടു ദിവസം സഡേഷൻ തന്നതുകൊണ്ട്, വേദന അറിഞ്ഞില്ല. രാത്രിയിൽ എനിക്ക് വേദനകൊണ്ട് ഒന്നും കഴിക്കാൻ തോന്നിയില്ല. അമ്മൂമ്മ :- നീ ഇങ്ങനെ കഴിക്കാതെ കിടന്നാൽ, മരുന്നൊക്കെ കഴിക്കണ്ടേ. അതുകൊണ്ട് വന്ന് ഭക്ഷണം കഴിക്കു. ഞാൻ വേദനയുടെ കാര്യം പറയാൻ നിന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് തിരുത്തി എഴുന്നേറ്റു. ഭദ്രകാളിയാണ് ഭക്ഷണം കൊണ്ടുവന്നു വെച്ചത്. കിടക്കാൻ നേരം അമ്മൂമ്മ ഭദ്രകാളിയോട് പറയുന്നത് കേട്ടു. അമ്മുമ്മ :- മോളെ, ഇന്ന് ഈ ഹാളിലോ മുറിയുടെ വാതിൽക്കലൊ പായ വിരിച്ചു കിടക്ക്. അവന് എന്തെങ്കിലും ആവശ്യം വന്നാൽ…… നമ്മുടെ മുറിയിൽ വരണ്ടേ. തല കറങ്ങാൻ വീണാൽ അറിയില്ല. ഇതുകേട്ട് സാധാരണരീതിയി ഞാൻ:- എനിക്ക് കുഴപ്പമൊന്നുമില്ല. ബാത്റൂം ഈ മുറിയിൽ തന്നെയല്ലേ. അതും പ്രശ്നമില്ല. പിന്നെ ഈ മൊസൈക് തറയിൽ കിടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട. അമ്മുമ്മ :- മോൾക്ക് ഇ തറയിൽ കിടക്കുന്നതിനു ബുദ്ധിമുട്ടുണ്ടോ? എൻറെ കാലിന് വയ്യാത്തതുകൊണ്ട, അല്ലെങ്കിൽ ഞാൻ കിടന്നേനെ.
ഉറങ്ങിയാൽ ഒട്ടും ബോധമില്ലാത്ത ഈ ആൾ വന്നു കിടന്നാൽ എൻറെ കാര്യം തഥൈവ. ഭദ്രകാളി ഒന്നും മിണ്ടുന്നില്ല. എന്നെ നോക്കുന്നു പോലുമില്ല. ഇങ്ങനെ ഒരാൾ ഇവിടെ കിടന്നിട്ട് എന്ത് കാര്യം. അതുമല്ല കഴിഞ്ഞ ദിവസമാണ് കത്തി വീശി എൻറെ കൈ മുറിച്ചത്. ചോര മുഴുവൻ ഒലിച്ചു പോയിട്ടും കല്ലുപോലെ നിന്നു. അങ്ങനെ ഒരാൾ ഇവിടെ കിടന്നാൽ എൻറെ നെഞ്ചത്ത് കത്തി കുത്തി കയറ്റില്ലെന്ന് എന്താണ് ഉറപ്പ്. അമ്മയോട് ഈ വക കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ശ്രമിച്ചപ്പോൾ അമ്മൂമ്മ :- വാതിൽ അടക്കേണ്ട തുറന്നു കിടക്കട്ടെ, മോള് ഈ വാതിൽക്കൽ കിടന്നൊ. ഞാൻ :- വേണ്ട ആ സെറ്റിയിൽ കിടന്നാൽ മതി. എനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞില്ലേ. അമ്മുമ്മ :- ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. അതെ കൊച്ച് ഈ വാതിൽക്കൽ കിടന്നോളും. ഇല്ല മോളെ? ഞാൻ ഇവിടെ വന്നിട്ട് ഭദ്രകാളിയുടെ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. ഇപ്പോഴും അതുതന്നെ മിണ്ടുന്നില്ല. എന്നോട് ദേഷ്യം ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഈ ഭദ്രകാളി താഴെ കിടക്കുന്നതിൽ വിഷമം ഉണ്ടായിരുന്നു. കയ്യിൽ സ്റ്റിച്ച് ചെയ്ത ഭാഗം വിങ്ങുകയാണ്. ഇന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറഞ്ഞ മരുന്നുകൾ ഒക്കെ എടുത്തു കഴിച്ചു. വേദന കുറയുന്നെങ്കിൽ കുറയട്ടെ. നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്തായാലും കൊള്ളാം. ആൾ പായ് എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു കിടന്നു. അടുക്കളയിലെ ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. കുറച്ചുകഴിഞ്ഞ് അമ്മുമ്മയുടെ മുറിയിൽ നിന്നും പതിവ് ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ ദിവസവും ശബ്ദം കൂടിക്കൂടി വരുന്നത് പോലെ തോന്നുന്നു. ആളും ഉറങ്ങിയെന്നു തോന്നുന്നു. ഈ ഭദ്രകാളി എത്ര സുന്ദരമായാണ് കിടന്നുറങ്ങുന്നത്. പക്ഷേ എനിക്ക് കൈയുടെ വേദനയേക്കാൾ കൂടുതൽ മനസ്സിലെ വേദന കൊണ്ട് ഉറക്കം വന്നില്ല. ഒരു നാല് ദിവസത്തെ പോക്ക് കൊണ്ട് ഇങ്ങനെ സംഭവിച്ചെങ്കിൽ……. അവൻറെ കയ്യിൽ ഒരുപാട് പൈസ ഉണ്ട്. അവനെ റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും പിന്നെ എന്തൊക്കെയോ പരിപാടി ഉണ്ട്. രണ്ട് കാർ രണ്ട് ബൈക്ക്, കയ്യിലും കഴുത്തിലും ചങ്ങലയുടെ വലിപ്പമുള്ള സ്വർണ്ണ ചെയിൻ. അവരെ കൊണ്ടുപോയതും കൊണ്ടുവന്ന ആക്കിയതും അവൻറെ വണ്ടിയിലാണ് തോന്നുന്നു. ഇതൊക്കെ കണ്ടാൽ ഏതു പെണ്ണാണ് മയങ്ങി വീഴാത്തത്. നമ്മളിവിടെ ഒരു സൈക്കിളും ചവിട്ടി നടക്കുന്നു. അങ്ങനെയുള്ള എന്നെയോ, ആഡംബരത്തിൽ ജീവിക്കുന്ന അവനെയോ ഒരുവൾ സ്വീകരിക്കുക. ഏതായാലും ഒഴിഞ്ഞുമാറി കൊടുക്കുക, ഈ ഭദ്രകാളി സുഖത്തിലും സന്തോഷത്തിലും ജീവിക്കട്ടെ. അത് കാണുന്നതല്ലേ സന്തോഷം. ഇങ്ങനെ ആലോചിച്ചപ്പോൾ മനസിൻറെ ഭാരം കുറഞ്ഞു. അപ്പോൾ കയ്യിലെ വേദന കൂടി. എന്തു പറയാൻ ഉറക്കം നഷ്ടപ്പെട്ടു. കിടന്നപ്പോൾ വേദന കൂടുന്നത് പോലെ തോന്നി. അതുകൊണ്ട് ലൈറ്റിടാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ലൈറ്റ് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട ല്ലോ എന്ന് കരുതിയാണ്. ഞാൻ ചുവരിൽ ചാരിയിരുന്നു. കൈ പൊക്കി വെക്കുമ്പോൾ വേദന കുറവുണ്ട്. അങ്ങനെ കൈ ഞാൻ തലക്ക് മുകളിൽ
