പുറത്ത് നിന്ന് മഹി വിളിച്ച് പറഞ്ഞു.
ഹും..എനിക്കറിയാടാ നിന്റെ കാര്യം.. എന്നെ അടിച്ച് ചുരുട്ടാനല്ലേ… പക്ഷേ, മഹിയുടെ ശബ്ദം വളരെ സൗമ്യമായാണ് പിള്ളക്ക് തോന്നിയത്..എന്തായാലും അവനൊറ്റക്കല്ലേ ഉള്ളൂ.. നാട്ടുകാരുടെ മൊത്തം അടിയും വാങ്ങിക്കൂട്ടുന്നതിലും ഭേദം ഇവന്റെ അടി കൊള്ളുന്നതാണ്..ആശാനെപ്പോലെ നല്ല തണ്ടും തടിയുമുള്ള ഒരു കരുത്തനാണ് മഹിയും.. ഒറ്റയടിക്ക് താൻ തൂറിപ്പോകും..എന്നാലും വേണ്ടില്ല…
പിള്ള വിറച്ച് കൊണ്ടെണീറ്റ് വന്ന് വാതിൽ തുറന്നു.. കാത്തിരുന്ന മഹി അകത്തേക്ക് ഇടിച്ച് കയറി വാതിലടച്ചു.. പിള്ള പൂക്കുല പോലെ നിന്ന് വിറച്ചു.. തന്റെ അന്ത്യം സമാഗതമായെന്ന് പിളള കണക്ക് കൂട്ടി..
“താനെന്താ എന്റെ വീട്ടിൽ കാവൽപട്ടിയായി നിൽക്കാൻ പോവുന്നെന്ന് കേട്ടു… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… എൻഛനെ നീയൊക്കെക്കൂടി കൊണ്ട് നടന്ന് കൊല്ലിച്ചു… ഇനി നീയാവീട്ടിൽ കാല് കുത്തിയാ… പിള്ളേ, നിന്നെ വടിച്ചെടുക്കേണ്ടിവരും… കേട്ടോടാ മൈരേ… ഒരു ഗുണ്ട വന്നിരിക്കുന്നു…”..
പിള്ളക്ക് പ്രത്യേകിച്ചൊന്നും നോക്കാനില്ലായിരുന്നു.. അയാൾ ഒറ്റ വീഴ്ച, മഹിയുടെ കാലിലേക്ക്.. കരഞ്ഞു കൊണ്ടയാൾ തന്റെ ഇപ്പോഴത്തെ സാഹചര്യം വിശദീകരിച്ചു.. ഇവിടെ നിൽക്കാൻ പേടിച്ചിട്ടാണ് താൻ അങ്ങോട്ട് വരാൻ സമ്മിച്ചത് എന്നൊക്കെ പിളള കരച്ചിലോടെ പറഞ്ഞു..
മഹി, അയാളെ നിലത്ത് നിന്ന് പൊക്കിയെടുത്തു..
“ അതൊക്കെ തന്റെ കാര്യം… ഒരുപാട് ചെയ്ത് കൂട്ടിയതല്ലേ… അനുഭവിച്ചോ..”..
“ അങ്ങിനെ പറയരുത് മഹിമോനേ… പിള്ളച്ചേട്ടന് പോകാൻ മറ്റൊരിടമില്ലെടാ… ഞാനവിടെ നിന്നോളാം… ഒരു കാവൽപട്ടിയായിട്ട് നിന്നോളാം…”..
തേങ്ങിക്കൊണ്ട് പിളള പറഞ്ഞു..
ഒരു പുരുഷന്റെ കരച്ചിൽ കണ്ട് മഹിക്ക് മനസലിവ് തോന്നി..
“ഞങ്ങൾക്കിപ്പോ കാവലിന് ആരും വേണ്ട പിള്ളച്ചേട്ടാ… ആര് വന്നാലും നേരിടാൻ ഞാനൊറ്റക്ക് മതി… “..
“ പോര മോനേ… രണ്ട് പെൺകുട്ടികളാ അവിടെയുള്ളത്… അവരുടെ സുരക്ഷ നമുക്ക് നോക്കണ്ടേ… അഛന് ഇനിയും ശത്രുക്കൾ ധാരാളമുണ്ട്… “..
പിള്ളക്ക് എങ്ങിനെയെങ്കിലും അവിടെ കേറിപ്പറ്റണമായിരുന്നു..
“ അത് തന്നെയാ എന്റെയും പേടി… താനെത്ര പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെടോ… ?.
ആ തന്നെത്തന്നെ ഞാനെന്റെ പെങ്ങൻമാർക്ക് കാവല് നിർത്തണമല്ലേ… നടന്ന് തന്നെ… എന്ത് വിശ്വസിച്ച് നിന്നെ വീട്ടീ കേറ്റും… ?”..
അത് കേട്ട് പരമുപ്പിള്ള ഇളിഞ്ഞൊരു ചിരിചിരിച്ചു..
“ അത് മഹിമോൻ പേടിക്കണ്ട… “..
“എന്തേ… താനങ്ങ് നന്നായിപ്പോയോ…?”..
പിള്ളയുടെ കണ്ണുകൾ നിറഞ്ഞ് വരുന്നതും, ചുണ്ടുകൾ വിതുമ്പുന്നതും അൽഭുതത്തോടെ മഹി കണ്ടു..
പിന്നെ പിള്ള എല്ലാം അവനോട് പറഞ്ഞു.. തനിക്കും ആശാനും മാത്രമറിയാവുന്ന ആ വലിയ രഹസ്യം ഗദ്ഗദത്തോടെ പിള്ള മഹിയോട് പറഞ്ഞു..എല്ലാം കേട്ട് മഹിയൊരു ചിരിയോടെ നിന്നു..
“നന്നായി… കുറേ പെണ്ണുങ്ങളെയിട്ട് കഷ്ടപ്പെടുത്തിയതല്ലേ താൻ…?.. അവരുടെ ശാപമൊക്കെ ഇല്ലാതിരിക്കോ… ഇനിയേതായാലും ഒരു പെണ്ണിനും തന്നെ പേടിക്കണ്ടല്ലോ… “..
പിള്ളയുടെ തല താഴ്ന്നു..
“മഹീ… അവിടെ കുറച്ച് പറമ്പൊക്കെയില്ലേ… ?. ഞാനവിടെ എന്തേലും പണിയെടുത്ത് ജീവിച്ചോളാ…
എനിക്ക് കൂലിയൊന്നും വേണ്ട… തിന്നാനെന്തെങ്കിലും തന്നാ മതി…”..
ഇതിലേറെ താഴാൻ പരമുപ്പിള്ളയെന്ന പഴയ ഗുണ്ടക്ക് കഴിയില്ലായിരുന്നു…
“ശരി… കുറച്ച് ദിവസം താനവിടെ വന്ന് നിൽക്ക്…ഗുണ്ടയുടെ കുപ്പായമൊക്കെ അഴിച്ച് വെച്ച് അടങ്ങിയൊതുങ്ങി നിൽക്കാൻ പറ്റുമെങ്കിൽ മാത്രം വന്നാ മതി… പിന്നെ, ഞാൻ വിളിച്ചിട്ടാണ് വരുന്നതെന്ന് തൽക്കാലം ചേച്ചി അറിയണ്ട…തന്റെ പണി ഞാൻ പറയും… അത് മാത്രം ചെയ്താ മതി… എന്റെ പെങ്ങൻമാരെ പറ്റി അറിയാലോ തനിക്ക്… അവരുടെ പിന്നിൽ ഒരു നിഴൽ പോലെ താനുണ്ടാകണം… രണ്ടും ചീത്തപ്പേര് കേൾപ്പിക്കുമെന്ന് എനിക്ക് നല്ല പേടിയുണ്ട്…”..
