അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം, ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ കാർ റോഡരികിൽ ഒതുക്കി നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിനുള്ളിലെ പ്രണയാർദ്രമായ അന്തരീക്ഷത്തിൽ വെച്ച് ദേവൻ ഗീതുവിന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തു. തന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം മുഴുവൻ അവളുടെ കൂടെ ജീവിച്ചു തീർക്കണമെന്ന ആഗ്രഹം അവൻ തുറന്നു പറഞ്ഞു.
ദേവന്റെ വാക്കുകൾ കേട്ട് വികാരാധീനയായ ഗീതു അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നിമിഷം കാറിനുള്ളിൽ വെച്ച് അവർ പരസ്പരം ചുണ്ടുകൾ കോർത്ത് തീവ്രമായി ചുംബിച്ചു. ആ പ്രണയചുംബനത്തിന് മാറ്റുകൂ കൂട്ടാനെന്നോണം, കാറിന് പുറത്ത് നല്ല കനത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു. വിൻഡ്ഷീൽഡിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദവും കാറിനുള്ളിലെ അവരുടെ ശ്വാസത്തിന്റെ ചൂടും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കി.
വീണ്ടും ദിവസങ്ങൾ അങ്ങനെ സുഖമായി കടന്നുപോയി. ഒരു ദിവസം വൈകുന്നേരം ഓഫീസിലെ വലിയൊരു ഡീൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം, ദേവൻ ഗീതുവിനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു, “ഗീതു… ഇന്ന് രാത്രി നമുക്ക് പുറത്തുപോകാം. ഞാൻ നിനക്കായി ഒരു സ്പെഷ്യൽ ഡിന്നർ ഡേറ്റ് പ്ലാൻ ചെയ്തിട്ടുണ്ട്.”
അവളുടെ കൈകളിൽ ചുംബിച്ചുകൊണ്ട് അവൻ ആ ക്ഷണം നൽകിയപ്പോൾ, വരാൻ പോകുന്ന പ്രണയനിമിഷങ്ങളെ ഓർത്ത് ഗീതുവിന്റെ മനസ്സ് വീണ്ടും തുടിക്കാൻ തുടങ്ങി.
ദേവന്റെ കൂടെയുള്ള ഓരോ ദിവസവും ഗീതുവിന്റെ ജീവിതത്തിൽ പ്രണയത്തിന്റെയും ആഗ്രഹങ്ങളുടെയും പുതിയൊരു വസന്തമാണ് തുറന്നു കൊടുത്തത്. അവർക്കിടയിലെ പ്രണയനിമിഷങ്ങൾ നാൾക്കുനാൾ കൂടിക്കൂടി വന്നു.
ഫ്ലാറ്റിന്റെ നാല് ചുവരുകൾക്കുള്ളിൽ ആയിരിക്കുമ്പോൾ ഗീതുവിന്റെ വസ്ത്രധാരണ രീതിയിലും വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. ദേവന്റെ മുന്നിൽ വെറുതെ നടക്കുമ്പോൾ പോലും അവൾ ഇറുകിയ ഷോർട്സും ശരീരത്തോട് ഒട്ടിനിൽക്കുന്ന ചെറിയ ടി-ഷർട്ടുകളും ധരിക്കാൻ തുടങ്ങി. അവളുടെ മനോഹരമായ ശരീരവടിവുകൾ കൃത്യമായി പുറത്തുകാണിക്കുന്ന ആ വേഷങ്ങൾ ദേവനെ എപ്പോഴും ഒരു ലഹരിയിലാഴ്ത്തി.
ദേവനാകട്ടെ, പലപ്പോഴും അവളുടെ അരികിലേക്ക് വരാൻ വെമ്പിയെങ്കിലും, തന്റെ മനസ്സിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു നിർത്തി.
അവർ രണ്ടുപേരും പരസ്പരം മനസ്സിന്റെ നിയന്ത്രണം തെറ്റിക്കുന്ന രീതിയിലുള്ള പ്രലോഭനങ്ങളിൽ ഏർപ്പെട്ടു. ഗീതു തന്റെ വശ്യമായ നോട്ടങ്ങൾ കൊണ്ടും ചലനങ്ങൾ കൊണ്ടും ദേവനെ നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരുന്നപ്പോൾ, ദേവൻ അവളെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും കെട്ടിപ്പിടിച്ചും കഴുത്തിൽ ചുംബിച്ചും അവളുടെ ശ്വാസം വിലക്കി.
ഇനിയൊരു തവണ കൂടി തങ്ങളുടെ ജീവിതത്തിൽ ഒരു അകൽച്ച ഉണ്ടാകരുത് എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, പൂർണ്ണമായി ഒന്നാകുന്നതിന് മുൻപ് പരസ്പരം മനസ്സും ശരീരവും നന്നായി അറിഞ്ഞ്, ഈ കാത്തിരിപ്പിന്റെ ഓരോ നിമിഷവും അവർ ആഘോഷമാക്കുകയായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. കമ്പനിയുടെ പുതിയ വലിയൊരു ബിസിനസ്സ് പ്രോജക്റ്റ് വിജയകരമായി പൂർത്തിയായതിന്റെ സന്തോഷത്തിൽ ഓഫീസിലെ ജീവനക്കാർക്കായി ദേവൻ ഒരു വലിയ ഡിന്നർ പാർട്ടി ഒരുക്കി. നഗരത്തിലെ ഒരു പ്രമുഖ ലക്ഷ്വറി ഹോട്ടലിലായിരുന്നു പാർട്ടി.
അന്ന് രാത്രി പാർട്ടി ഹാളിലേക്ക് ഗീതു നടന്നു വന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ അവളിൽ ഉടക്കിനിന്നു. അതീവ സുന്ദരിയായാണ് അവൾ അന്ന് എത്തിയത്. കടും ചുവപ്പ് നിറത്തിലുള്ള ഒരു ലോങ് ഈവനിംഗ് ഗൗൺ ആയിരുന്നു അവളുടെ വേഷം.
അവളുടെ വെളുത്ത തോളുകളും കഴുത്തും തുറന്നുകാട്ടുന്ന രീതിയിലുള്ളതായിരുന്നു ആ ഡ്രസ്സ്. മുടി ഒതുക്കി കെട്ടി, കാതുകളിൽ തിളങ്ങുന്ന കമ്മലുകളും ഇട്ട്, ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക്കും പുരട്ടി അവൾ നടന്നു വരുമ്പോൾ ഒരു രാജകുമാരിയെപ്പോലെ തോന്നിപ്പിച്ചു.
