ഷംന ആന്റി – 1 2അടിപൊളി  

ഷംന ആന്റി – 1

[ Zayn x ]


അക്ഷര തെറ്റുകൾ കാണും അത് മനസ്സിലാക്കി വായിക്കുക. 🙏

‘ ആദിത്യൻ ‘KSRTC

ബസ് സ്റ്റാൻഡിൽ കൂടി തിരുവനന്തപുരത്തേക്കുള്ള ബസ് നോക്കി നടക്കുകയാണ്.

തിരുവനന്തപുരത്തുള്ള അവന്റെ മൂത്ത മാമന്റെ മകളുടെ കല്യാണത്തിന് പോകുകയാണ് ആദി. എല്ലാവരും ഒന്ന് രണ്ട് ദിവസം മുമ്പേ അവിടെ ഹാജരായി കാണുമെന്ന് അവന് അറിയാമായിരുന്നു.

തനിക്കും പോകണമെന്നുണ്ടായിരുന്നെങ്കിലും തന്റെ അവസാനത്തെ എക്സാം ആയിരുന്നു ഇന്ന് രാവിലെ അതും കൂടെ കഴിഞ്ഞശേഷം ഉച്ചതിരിഞ്ഞുള്ള ബസ്സിൽ തിരുവനന്തപുരത്തേക്ക് പോകാൻ ആയിരുന്നു ആദിയുടെ പ്ലാൻ.

അങ്ങനെ തിരുവനന്തപുരം ബസ് കണ്ടു പിടിച്ച

ആദി ഒരു ഒഴിഞ്ഞ രണ്ടുപേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റിൽ കയറിയിരുന്നു.

അങ്ങനെ കുറച്ചുനേരം കൊണ്ട് തന്നെ ബസ് സ്റ്റാൻഡിൽ നിന്നും എടുത്തിരുന്നു.

അങ്ങനെ രണ്ടു മണിക്കൂർ യാത്ര കൊണ്ട് ‘ആദി ‘തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.

ബസ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയ ആദി തൊട്ടടുത്ത് തന്നെയുള്ള ഒരു ഓട്ടോ സ്റ്റാൻഡിലേക്ക് പോയി ഓട്ടോ പിടിച്ച്.

സിറ്റിയിൽ നിന്നും മാറി തന്റെ മാമന്റെ വീട്ടിലേക്ക് യാത്ര തുടർന്നു.

അങ്ങനെ ഏതാണ്ട് ഓട്ടോയിലും അരമുക്കാൽ മണിക്കൂർ യാത്രയ്ക്കുശേഷം അവൻ മാമന്റെ വീട്ടിൽ എത്തിച്ചേർന്നു.

ഒരു കല്യാണ വീടിന്റെ എല്ലാം മോഡിയും

തിരക്കുകളും അവിടെ കാണാൻ കഴിയുമായിരുന്നു.

അങ്ങനെ ആദി അവന്റെ വസ്ത്രങ്ങൾ അടങ്ങിയ ബാഗുമായി വീട്ടിലേക്ക് കയറി.

ആദ്യം തന്നെ ചെന്ന് പെട്ടത് മാമന്റെ മൂത്ത മകൾ’ സൂര്യ ചേച്ചിയുടെ’ ഭർത്താവായ ‘മനോജ് ചേട്ടന്റെ ‘മുൻപിലേക്ക് ആണ്.

ആ..’ആദി ‘ നീ വന്നോ നീയൊരു കാര്യം ചെയ്യ് ബാഗ് വെച്ചിട്ട് വാ നമുക്ക് നാളത്തേക്കുള്ള മുല്ലപ്പൂ വാങ്ങാൻ പോണം

വാ.

“അവൻ മനസ്സിൽ ചിന്തിച്ച് വന്നപ്പോൾ തന്നെ പെട്ടല്ലോ.”

യാത്ര ക്ഷീണത്തിൽ ഒന്ന് കുളിച്ച് ഫ്രഷ് ആകണം എന്ന് ഉണ്ടായിരുന്നെങ്കിലും ഒരു കല്യാണ വീട് ആയതുകൊണ്ട് തന്നെ അതിന്റേതായ തിരക്കുകൾ ഉള്ളപ്പോൾ തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ താനും ചെയ്യണമെന്ന് അവൻ ചിന്തിച്ച്.

അങ്ങനെ ഒരു ഒഴിഞ്ഞ കോണിൽ ബാഗ് കൊണ്ട് വച്ചശേഷം. അവൻ ‘മനോജ് ചേട്ടന്റെ’ കൂടെ മുല്ലപ്പൂ വാങ്ങാൻ പോയി.

നാളത്തെ കല്യാണത്തിന് വീട്ടിലുള്ള എല്ലാ സ്ത്രീ ജനങ്ങൾക്കും തലയിൽ വെക്കാൻ മുല്ലപ്പൂ ആവശ്യമായത് കൊണ്ട് തന്നെ അതിനനുസരിച്ച് മുല്ലപ്പൂ വാങ്ങി.

അങ്ങനെ പൂവുമായി വീട്ടിലെത്തിയ ആദിയോട് നീ ഇത് ‘സൂര്യയുടെ’ കൈയിലേക്ക് കൊടുത്തേക്ക് അതും പറഞ്ഞ് വേറെ എന്തോ ആവശ്യത്തിന് ‘മനോജ് ചേട്ടൻ’ പോയി.

അങ്ങനെ ‘ആദി ‘ആ മുല്ലപ്പൂ അടങ്ങിയ വലിയ കവറുമായി ‘ആര്യ ചേച്ചിയെ’ അന്വേഷിച്ചു നടന്നു.

അങ്ങനെ അടുക്കളപ്പുറത്ത് ചെന്ന് ആദി മാമിയോട് ‘ സൂര്യ ചേച്ചിയെ’ അന്വേഷിച്ചപ്പോൾ മുകളിൽ ഉണ്ടെന്ന് പറഞ്ഞു അങ്ങനെ അവൻ പൂവുമായി മുകളിലേക്ക് പോയി.

മുകളിലേക്ക് ചെന്ന് ആദി അവിടെ രണ്ട് സ്ത്രീകളോട് സംസാരിച്ചു നിൽക്കുന്ന ‘സൂര്യ ചേച്ചിയെ ‘അവൻ കണ്ടു.

“ചേച്ചി..”

“തിരിഞ്ഞു നോക്കിയ ആര്യ”

എടാ ആദി നീ എപ്പോൾ വന്ന് ഞാൻ കണ്ടില്ലായിരുന്നല്ലോ നിന്നെ.?.

ഓ ഞാൻ വന്നിട്ട് കുറച്ച് നേരമായി വന്നപ്പോൾ തന്നെ നിങ്ങളുടെ കെട്ടിയോൻ എനിക്ക് പണി തന്നു.

ഇത് ദാ… നാളത്തേക്കുള്ള മുല്ലപ്പൂവ് ആണ്..അവൻ ആ വലിയ കിറ്റ് സൂര്യയുടെ കൈയിലേക്ക് കൊടുത്തു.

അല്ല ആദി നിന്റെ എക്സാം അല്ലായിരുന്നോ എങ്ങനെ ഉണ്ടായിരുന്നു?.

വലിയ കുഴപ്പമില്ലായിരുന്നു

അവൻ ഒരു ഒഴിക്കൽ മട്ടിൽ പറഞ്ഞു.

അല്ല ഇനി എന്ത് കോഴ്സ് എടുക്കാൻ ആണ് നിന്റെ തീരുമാനം?.

അങ്ങനെ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല ആദ്യം റിസൾട്ട് വരട്ടെ അത് കഴിഞ്ഞിട്ട് മാർക്ക് നോക്കി തീരുമാനിക്കണം എന്തെടുക്കണമെന്ന്.

അല്ല കല്യാണപ്പെണ്ണ് എന്തിയേ ആദി “കല്യാണ പെണ്ണായ ആര്യയെ തിരക്കി”.

അവള് ദാ അവളുടെ കൂട്ടുകാരികളോട് സംസാരിച്ചു നിൽക്കുക നീ വാ.

ഇപ്പോൾ വേണ്ട എനിക്ക് ആദ്യം ഒന്ന് നല്ല രീതിയിൽ കുളിക്കണം.

Updated: November 16, 2026 — 1:59 am

Leave a Reply

Your email address will not be published. Required fields are marked *