അല്ല റിയു അല്ലെ ഫ്രണ്ട്സ് ആണോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ദേഷ്യപ്പെട്ടെ…. അപ്പോൾ ഇത്….
ഫോൺ ഇങ് കൊണ്ട വേറേ ഒരു ഫോട്ടോ കാണിക്കാം..
അവൾ തന്നു
ഫോട്ടോ എടുത്ത് ഞാൻ അവളുടെ കയ്യിൽ ഫോൺ കൊടുത്തു….അതൊരു പത്ര വാർത്ത ആയിരുന്നു
ഉറക്കെ വായിക്ക്…
മയക്ക് മരുന്ന് കടത്തൽ സൗദിയിൽ യുവാവ് പിടിയിൽ…
ചെമ്പേരി മുക്കിൽ താമസിക്കുന്ന 24 വയസ്സുള്ള റിയാസ് ഹംസ ആണ് സൗദി പോലീസിന്റെ പിടിയിൽ ആയത്……
ഹാദി എന്നെ നോക്കി… റിയു ഇത്
അതെ എത്ര ദ്രോഹിച്ചാലും സിഗററ്റ് കൊണ്ട് പൊള്ളിച്ചാലും നീ ഇക്കാക്ക എന്ന് മാത്രം വിളിക്കുന്ന നിന്റെ സിനാൻ എനിക്ക് തന്ന സമ്മാനം….
ഹാദി ഫോൺ ഓഫ് ആക്കി എന്നെ കെട്ടിപ്പിടിച്ചു… മോനു.. അവനാണോ..
അതെ അവൻ അവന്റെ കസിന്റെ മരുന്നും കുറച്ച് അച്ചപ്പവും ആണ് നീ എന്തായാലും പോകുമ്പോൾ കൊണ്ട് പോ കസിൻ തന്നെ വന്നു വാങ്ങും എന്ന് പറഞ് തന്ന് വിടുമ്പോൾ… അവന്റെ ചതി ഞാൻ പ്രതീക്ഷിച്ചില്ല
അതും എന്റെ വീട്ടിൽ നിന്ന് ഇടക്കിടക്കെ വന്നു ഭക്ഷണം വരെ കഴിക്കുകയും എന്റെ ഉമ്മയുടെ മുന്നിൽ നല്ല മോൻ ആയി നടന്ന ഇവൻ….
ഹാദി ദേഷ്യം കൊണ്ട് വിറച്ചു എന്താ ഉണ്ടായേ പറ….
പറയാം ഹാദി നീ അറിയണം അവൻ ശരിക്കും എന്താണ് എന്ന്… അല്പം പൈസക്ക് വേണ്ടി അവൻ എന്നെ ചതിച്ചു സമ്മതിച്ചു…ഞാൻ പിടിക്കപ്പെടില്ല എന്ന അമിത ആത്മ വിശ്വാസത്തിൽ ചെയ്തു പോയി എന്ന് കരുതാം പക്ഷെ അതിനേക്കാൾ വലുത് അവൻ എനിക്ക് തന്നു…
എന്തെ..
പറയാം ഹാദി
അവിടെന്ന് അറബി പോലീസ് എന്നെ തൂക്കി എടുത്ത് കൊണ്ട് പോയി ആദ്യം ഒരു മുറിയിൽ പൂട്ടി ഇട്ടു… ആത്മഹത്യ ചെയ്യാതെ ഇരിക്കാൻ ഡ്രസ്സ് ഒക്കെ അഴിച് വാങ്ങും..
ആ ac റൂമിൽ തണുത്തു വിറച്ചു കുറേ നേരം പിന്നെ ജയിൽ…. ഈ കേസിന് വന്നു പെടുന്നവർ അനുഭവിക്കുന്നത് നിന്നോട് പറഞ്ഞ മനസ്സിലാവില്ല..
ഏതോ നാട്ടിൽ ഒരു ജയിലിൽ ഞാൻ നിലവിളിച്ചു കരഞ്ഞാൽ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന ആൾകാർക്കിടയിൽ രണ്ടര വർഷം…. എന്തോ ഭാഗ്യത്തിന് അത്രയേ കിടക്കേണ്ടി വന്നുള്ളൂ…. എന്റെ ചില സുഹൃത്തുക്കൾ പല ആൾകാർ വഴി എന്റെ അവസ്ഥ പറഞ്ഞും ഇത് വരെ ഇങ്ങനെ ഉള്ള ആളല്ല എന്ന് മനസ്സിലാക്കി രാഷ്ട്രീയ കാരെ കൊണ്ടും മത നേതാക്കളെ കൊണ്ടും പറയിപ്പിച്ചു പലരും ഇടപെട്ട് രണ്ടര വർഷത്തിന് ശേഷം ഞാൻ നാട്ടിലേക് വന്നു….വരുന്നതിന് രണ്ട് ദിവസം മുൻപ് ഉപ്പ മരണപ്പെട്ടു
പക്ഷെ എന്റെ ഉപ്പ എനിക്ക് വേണ്ടി ഒരു വിരൽ പൊലും അനക്കിയിരുന്നില്ല എന്നെ കാണാൻ പൊലും ഉപ്പാക് താല്പര്യം ഉണ്ടായില്ല
കാരണം ഇവനാണ്… എന്റെ ഉപ്പയോട് അവൻ പറഞ്ഞ വാക്ക്….റിയാസിന് പൈസക്ക് ആവശ്യം ഉണ്ടെങ്കിൽ എന്റെ വണ്ടി വിറ്റിട്ട് എങ്കിലും ഞാൻ കൊടുക്കില്ലേ എത്രയോ തവണ ഞാൻ പറഞ്ഞത് ആണ് ഈ പരുപാടി നീ നിർത്തു റിയാസേ എന്ന്….
അവൻ ഉണ്ടാക്കിയ ആ കള്ള കഥ ഒറ്റ അടിക്ക് നാട് മുഴുവൻ പരത്തി. അവൻ നാട്ടുകാരുടെ മുന്നിൽ എന്നെ തിരുത്താൻ ശ്രമിച് പരാജയപ്പെട്ട ഒരു നല്ല സുഹൃത് ആയി മാറി…
ഇതൊക്കെ ഞാൻ അറിയുന്നത് നാട്ടിൽ എത്തിയ ശേഷം ആണ്.
പക്ഷെ അപ്പോളും എന്റെ ഉപ്പയെ സത്യം പറഞ് ബോധിപ്പിക്കാൻ പറ്റാത്ത ഞാൻ…… 😭
ഉമ്മ എന്നോട് സംസാരിച്ചില്ല കള്ളും കഞ്ചാവും വിറ്റ പൈസ ഉമ്മയേം ഉപ്പയേം തീറ്റിക്കാൻ ശ്രമിച്ച നീ എന്റെ വയറ്റിൽ പിറന്നത് അല്ല നീ കാരണം ആണ് എന്റെ കെട്ടിയോൻ നെഞ്ച് പൊട്ടി മരിച്ചത്… നീ ഇനി ഈ വീട്ടിൽ കയറരുത്…..
അന്ന് ഇറങ്ങി ആ വീട്ടിൽ നിന്ന് എന്റെ സത്യം പറഞ് ബോധിപ്പിക്കാൻ എന്റെ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചു ഉമ്മ ചെവി കൊണ്ടില്ല അവന്റെ ഉറ്റ സുഹൃത്തായ സിനാനെ എനിക്ക് വിശ്വാസം ആണ് അവൻ ഒരിക്കലും ഇവനേ പറ്റി ഇല്ലാ വചനം പറയില്ലല്ലോ…അത് കൊണ്ട് സിനാന് ഒന്നും നേടാനും ഇല്ലാ….
അതോടെ നാട്ടുകാർക് ഞാൻ ഒരു കള്ളക്കടത് കാരൻ ആയി കഞ്ചാവ് വിക്കുന്നവൻ ആയി…
ഒരിക്കൽ ജുമാ നിസ്കരിക്കാൻ പോയപ്പോൾ അവിടെ ഒരു ചെറിയ തർക്കം… എല്ലാരും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു… അപ്പോൾ എന്റെ മൂത്താപ്പയുടെ മകൻ പറയുകയാ ആൾക്കാരുടെ മുന്നിൽ വച് കഞ്ചാവ് വിക്കുന്നവന്റെ അഭിപ്രായം ഇവിടെ ആവശ്യമില്ല എന്ന്…
