തല കുനിച്ചു പല സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നു….
പിന്നെ ഞാൻ തീരുമാനം എടുത്തു സിനാനെ പൊക്കണം പൊക്കി അവന്റെ മുഖത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചപ്പോൾ കാലിൽ വീണ് കരഞ്ഞു പറ്റിപ്പോയത് ആണെടാ ക്ഷമിക്ക് ഇനി അടിക്കല്ലേ എന്നൊക്കെ… ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി ഉണ്ടായിരുന്നു… അവർ സിനാൻറെ ഫോൺ പിടിച് വാങ്ങി എനിക്ക് തന്നു.. കല്യാണ സമയത്ത് അവൻ വാങ്ങിയ ഫോൺ ആണ് പലതും അതിൽ കാണും..
അത് ഞാൻ ചെക്ക് ചെയ്തു എന്റെ കയ്യിൽ കഞ്ചാവ് കൊടുത്ത് വിട്ട കാര്യം അവൻ ആർകെങ്കിലും അയച്ച തെളിവ് ഉണ്ടെങ്കിലോ അത് നോക്കാലോ
പക്ഷെ അതിൽ കണ്ടത് വേറേ ഒന്നാണ് എന്റെ മൂത്താപ്പയുടെ മോള് സാഹിറയോട് അവൻ നടത്തിയ ചാറ്റ് അതിൽ എന്നെ സൗദിയിൽ അറെസ്റ്റ് ചെയ്തത് മുതൽ ഉള്ള ചാറ്റ് ഞാൻ കഞ്ചാവ് ആണെന്നും മറ്റും പറഞ് തുടങ്ങി അവന്റെ ഉഡായിപ്പിലൂടെ സെക്സ് വരെ എത്തിയ ചാറ്റുകൾ ഗാല്ലറി ചെക്ക് ചെയ്തപ്പോൾ…. അതിൽ അവൻ രാത്രി മതിൽ ചാടി മൂത്താപ്പയുടെ റൂമിൽ കേറി ക്യാമറ ഒളിപ്പിച്ചു അവൾ അറിയാതെ അവൻ എടുത്ത സെക്സ് വീഡിയോ ആ റൂമിൽ ഇട്ട് പല രാത്രികളിൽ അവൻ അവളെ ചെയ്ത കാര്യങ്ങൾ എല്ലാം അതിൽ ഉണ്ട്.
അവനേം കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് വന്നു….
എന്റെ അടുത്ത ബന്ധുക്കളെ ഒക്കെ വിളിച് വരുത്തി അവനെ കൊണ്ട് കാര്യം പറയിച്ചു മൂത്താപ്പയുടെ മോളുടെ കാര്യം മാത്രം ഞാൻ മറച്ചു വെച്ചു എന്റെ കൂടെ നിന്ന സുഹൃത്തുക്കളിൽ നിന്ന് പൊലും ഇനി അത് വച് ആരെങ്കിലും മുതൽ എടുത്താലോ..ആരെയും വിശ്വസിക്കാൻ ഇനി എനിക്ക് സാധിക്കില്ല
എല്ലാം പറഞ്ഞ ശേഷം മൂത്താപ്പ എല്ലാരുടേം മുന്നിൽ വച് പറഞ്ഞു..
സിനാനെ നീ പേടിക്കണ്ട നിന്റെ കവിളിൽ കാണുന്ന അടിയുടെ പാട് മതി നീ എന്തിനാ ഇങ്ങനെ പറഞ്ഞെ എന്ന് മനസ്സിലാക്കാൻ… എന്റെ നേരെ തിരിഞ്ഞ് കൊണ്ട് മൂത്താപ്പ പറഞ്ഞു ഇങ്ങനെ തല്ലിയാൽ ഞാനും സമ്മതിച്ചു പോകും ഞാനാ നിന്നെ ചതിച്ചത് എന്ന്….
ഞാൻ ആകെ തകർന്നു പോയി
എന്നെ വിശ്വസിക്കാൻ ആരും
തയ്യാറായില്ല….
സിനാൻ അന്നേരം അവന്റെ അടുത്ത അടവ് എടുത്തു എന്നെന്നേക്കുമായി അവൻ സുരക്ഷിതം ആവുന്ന ഒരു ഡയലോഗ്
എല്ലാരും വിശ്വസിക്കണം ഞാൻ സത്യം ആണ് പറയുന്നത് ഞാൻ ആണ് റിയാസിന് കഞ്ചാവ് കൊടുത്തത്…. എനിക്ക് ഈ നാട്ടിൽ ജീവിക്കണം മൂത്താപ്പ …. ടാ റിയാസേ ഞാൻ ഏറ്റെടുക്കാം ഇതിലപ്പുറം ഞാൻ എന്താടാ നിനക്ക് ചെയ്ത് തരണ്ടേ എന്ന്….
അത് എന്റെ തലയിൽ അടിച്ച അവസാനത്തെ ആണി ആയിരുന്നു…
ഞാൻ തല ഉയർത്തി തന്നെ നിന്നു ഞാൻ തെറ്റ് ചെയ്തിട്ടില്ല ആരും വിശ്വസിക്കുന്നില്ല എന്ന് കരുതി ഞാൻ എന്തിന് തല കുനിക്കണം….. പെട്ടെന്ന് ഉമ്മ വന്നു എന്റെ മുഖത്ത് അടിച്ചു ഈ കുടുംബത്തിൽ നിന്ന് നീ ഇറങ്ങി പോണം ഇപ്പോൾ… ഇവിടെ ഉള്ള മറ്റു കുട്ടികൾ നിന്നെ കണ്ട് മോശം ആവാൻ പാടില്ല
ഞാൻ ഇറങ്ങി
എല്ലാ ആയുധങ്ങളും താഴെ വച് പടിയിറങ്ങാൻ ആ വാക്കുകൾ മതിയല്ലോ….
വാടകക്ക് ഒരു വീട് എടുത്തു… പിന്നെ സ്വന്തം ആയി ബിസിനസ് ചെയ്ത് എല്ലാം നേടി കഞ്ചാവ് വിക്കുന്നവന്റെ അഭിപ്രായം വേണ്ട എന്ന് പറഞ്ഞ പള്ളിയിൽ നിന്നും പല തവണ പതിനായിരങ്ങൾ എന്നിൽ നിന്നും അവർ സംഭാവന വാങ്ങി
ഒരു ദിവസം ഞാൻ സാഹിറയെ പോയി കണ്ടു… അവന്റെ ഫോൺ എടുത്ത് അവൾക് കൊടുത്തു എന്നിട്ട് അവളോട് അതിലെ വാട്സാപ്പ് വായിക്കാനും ഗാലറി നോക്കാനും പറഞ്ഞു… കുറച്ച് കഴിഞ്ഞ് എന്റെ ഓഫീസിലേക്ക് സാഹിറ വന്നു കരഞ് കാലിൽ വീണു അവന്റെ സ്നേഹത്തിൽ ഞാൻ വീണു പോയത് ആണ് ഇക്കാക്ക ചതിക്കും എന്ന് അറിഞ്ഞില്ല….
ഇപ്പോൾ മനസ്സിലായില്ലേ മോളെ ആരോടും ഒന്നും പറയണ്ട.. ആരും വിശ്വസിക്കില്ല മോളിത് മറക്കണം എന്നിട്ട് നല്ല രീതിയിൽ ജീവിക്ക് എന്ന് പറഞ് അവളെ ആശ്വസിപ്പിച്ചു വിട്ടു…
ഇത്രയും കാലം ഞാൻ അതൊക്കെ മനസ്സിൽ കുഴിച്ചു മൂടി ഞാൻ എല്ലാം വിട്ടതാ ആർക്കു മുന്നിൽ ആണ് ഞാൻ തെളിയിക്കേണ്ടത് എന്ന് ചിന്തിച് ഞാൻ എല്ലാം മതിയാക്കി…
പക്ഷെ…നിന്നെ ചെയ്തത് എന്റെ ഹാദിയുടെ ദേഹത്തു അവൻ പൊള്ളിച്ച ആ പാട് അതിന് ഞാൻ പകരം ചോദിക്കും എല്ലാ പ്രശ്നവും ഒന്നിച്ചു ചേർത്ത് അവനെ ഞാൻ ഇല്ലാതെ ആക്കും…
