ഒന്നു രണ്ട് ദിവസം ഞാൻ. ഇതിനെ കുറിച്ച് നല്ലപോലെ പഠിച്ചു..
അവിടെയുള്ള കുറേ ബില്ലുകൾ ഫേക്ക് ആണെന്ന് എനിക്ക് മനസിലായി…
അങ്ങനെ ഒരു സാധനം ഇതുവരെ കമ്പനി വാങ്ങിയിട്ടില്ല.. പക്ഷെ അതിൻ്റെ ബിൽ ഒക്കെ അവിടെ ഉണ്ട് താനും..
അങ്ങനെ ഞാൻ റാഫിയോടും മഹേഷിനോടും ഇങ്ങനെ പൈസയുടെ വ്യത്യാസത്തെ കുറച്ചു സംസാരിച്ചു. പക്ഷേ അവർക്ക് അതിനെ പറ്റി ഒന്നും പറയാനില്ലായിരുന്നു…
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇതിനൊരു ഉത്തരം വേണ്ടത് എൻ്റെ ആവശ്യം ആയതുകൊണ്ട് ഞാൻ ആ ബില്ലിലെ പേരുള്ള കമ്പനിയുമായി സംസാരിച്ചു, പക്ഷെ അവർക്ക് അങ്ങനെ ഒരു ബിൽ അവിടെ നിന്ന് ഇഷ്യൂ ചെയ്തതായി അറിയില്ല അവരുടെ സീലും അതിൻ്റെ അകത്ത് വ്യക്തമല്ല…
അങ്ങനെ ഞാൻ വീണ്ടും ഓഫീസിൽ വന്നു റാഫിയും മഹേഷിനെയും എൻ്റെ ക്യാമ്പിലേക്ക് വിളിപ്പിച്ചു.. കുറച്ചു ബില്ലിൻ്റെ കോപ്പി അവരുടെ കയ്യിൽ കൊടുത്തിട്ട് ഇതിൻ്റെ ഫുൾ ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞു.. മഹേഷും റാഫിയും ഒന്ന് പരുങ്ങി… അവർ വിയർക്കാൻ തുടങ്ങി.. അവരുടെ സംസാരത്തിൽ വിറയൽ അനുഭവപ്പെട്ടു. അവർ എൻ്റെ എൻ്റെ കയ്യിൽ നിന്ന് ബിൽ വാങ്ങി ക്യാബിൻ വിട്ട് പുറത്ത് പോയി…
രണ്ട് ദിവസം കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്നും അതിനെ പറ്റി യാതൊരു തീരുമാനവും വരാത്തത് കൊണ്ട് ഞാൻ വീണ്ടും അവരെ വിളിപ്പിച്ചു…
അവരു കുറെ ന്യായങ്ങൾ നിരത്തി എൻ്റെ കൺഫ്യൂഷൻ ആക്കാൻ നോക്കി പക്ഷെ ഞാൻ യഥാർത്ഥ കമ്പനിയിൽ പോയ കാര്യം അവർ അറിയില്ലായിരുന്നു ഞാൻ അത് പറഞ്ഞപ്പോൾ അവർ വീണ്ടും പരുങ്ങാൻ തുടങ്ങി… ഞാൻ ഏത് ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ
റാഫി : സർ.. ഓഫീസ് കഴിഞ്ഞ് നമുക്ക് ഇതിനെ പറ്റി ഒന്ന് സംസാരിക്കാം.. സർ ഇത് ഇപ്പൊ റിപ്പോർട്ട് ചെയ്യരുത്..
ഞാൻ : എനിക്കതിൻ്റെ ആവിശ്യം ഇല്ല.. ഇതിൻ്റെ ഉത്തരം നിങ്ങൾ തരേണ്ടതാണ്.. അത് തന്നില്ലെങ്കിൽ എനിക്ക് റിപ്പോർട്ട് ചെയ്യുകയല്ലാതെ വേറെ വഴി ഇല്ല…
റാഫി: നമുക്കൊന്ന് സംസാരിച്ചിട്ട് സർ റിപ്പോർട്ട് ചെയ്തോളൂ…
ഞാൻ അവരോട് കൂടുതൽ ചൂടായി സംസാരിച്ചു.. അവർ ഞാൻ പറയുന്നത് കേട്ട് നിൽക്കുകയല്ലാതെ ഒന്നും മറിച്ച് പറഞ്ഞില്ല.. അവസാനം ഞാൻ ഓഫീസ് സമയം കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു അവരെ വിട്ടയച്ചു.. എനിക്ക് അവരോടു കൂടുതൽ ദേഷ്യം തോന്നി…
അങ്ങനെ ഓഫീസ് ടൈം കഴിഞ്ഞ് ഞാൻ കാറിലേക്ക് കയറാൻ നോക്കുമ്പോൾ മഹേഷിൻ്റെ വിളി പുറകിൽ നിന്ന് വന്നു..
മഹേഷ് : സർ നമുക്കൊരു ചായ കുടിക്കാം..
ഞാൻ : അതൊന്നും വേണ്ട.. എന്താ പറയാനുള്ളത് എന്ന് പറഞ്ഞത്..
റാഫി : വാ സാറേ ഒരു ചായ കുടിച്ചോണ്ട് സംസാരിക്കാം..
അവർ എൻ്റെ കൂടെ കാറിൽ കയറി. എനിക്ക് അധികം ആ സ്ഥലം പരിചയം ഇല്ലാത്തത് കൊണ്ട് അവര് പറയുന്ന വഴിയിലൂടെ പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെ ഹോട്ടലിൽ കയറി..
റാഫി: ഇതാവുമ്പോൾ കുറച്ചു സമാധാനം ഉള്ള സ്ഥലമാണ് അതാണ് ഇങ്ങോട്ട് വന്നത്..
മഹേഷും അതിനെ പിന്തുണച്ചു…
ഞങൾ ഒരു മൂലയിലെ സീറ്റിൽ പോയിരുന്നു. മഹേഷ് എല്ലാവർക്കും ഓരോ ചായയും കടിയും പറഞ്ഞു..
മഹേഷും റാഫിയും എന്തോ കാര്യമായിട്ട് പറയാനാണ് ഇവിടെ കൂട്ടി കൊണ്ട് വന്നതെന്ന് എനിക്ക് മനസിലായി..
Ac യുടെ തണുപ്പുണ്ടായിട്ടും രണ്ടാളും നല്ലണം വിയർക്കുന്നുണ്ട്.
റാഫി പറഞ്ഞു തുടങ്ങി..
സർ തന്ന ബിൽ എങ്ങനെയാ വന്നതെന്ന് ഞങ്ങൾക്ക് അറിയില്ല..
ഞാൻ ആ ബില്ലിൻ്റെ ഫോട്ടോ എൻ്റെ ഫോണിൽ നിന്നെടുത്ത് അവർക്ക് നേരെ നീട്ടി
നോക്ക് ഇത് നിങ്ങളുടെ ഒപ്പല്ലേ..
അവർ വീണ്ടും പരുങ്ങാൻ തുടങ്ങി..
റാഫി : സർ പറ്റിപ്പോയി.. സാർ ഇത് ഒരു സീൻ ആക്കരുത്..
ഞാൻ : ഇതിനല്ലേ എന്നെ കൊണ്ടുവന്നത് അപ്പൊ എന്താകും ?
മഹേഷ്: പറ്റി പോയി ഇങ്ങനെ ഒക്കെ ആവുമെന്ന് പ്രതീക്ഷിച്ചില്ല..
ഞാൻ : എങ്ങനെയൊക്കെ… ഈ പൈസ നിങ്ങൾ എടുത്തതല്ലേ
അവർ അതിനു ഒന്നും പറഞ്ഞില്ല…
