ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ്
Hoory Hibayude Aniversary Surprice | Author : Benhar

അനീസ് അബ്ദുസലാം എന്ന അനീസ് കഴിഞ്ഞ രണ്ടു ദിവസമായി താൻ ജോലി ചെയുന്ന കമ്പനിയുടെ ബിസിനസ്സ് മീറ്റിംഗിന്റെ ഭാഗമായി തിരുവനന്തപുരത്താണ്. അനീസ് ഇപ്പോൾ ഒരു പെയിന്റ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിന്റെ റീജിയണൽ ഹെഡ്ആയി ജോലി ചെയുകയാണ്.
അനീസിനോട് കമ്പനിയിൽ നിന്നും മൂന്നു ദിവസത്തെ ആനുവൽ സെയിൽസ് മീറ്റിംഗ് ആണ് തിരുവനന്തപുരത്തു വെച്ചു നടക്കുന്നത് എന്ന് പറഞ്ഞതു കൊണ്ട് അവന്ടെ പ്രിയ പത്നി ഹിബ എന്ന ഹിബ അനീസ് അവനു മൂന്ന് ദിവസത്തെക്കു വെണ്ട ഡ്രെസ്സും സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു കൊടുത്താണ് തിരുവനന്തപുരതെക്കു അഴച്ചത് പക്ഷെ ആ വർഷം കമ്പനിക്ക് നല്ല സെയിൽസ് ഉണ്ടായിരുന്നത് കൊണ്ട് മീറ്റിങ് കമ്പനി ആദ്യം പറഞ്ഞതിലും ഒരു ദിവസം മുൻപ് രണ്ടാo ദിവസം വൈകീട്ടോടെ കഴിഞ്ഞു.
അനീസ് വൈകിട്ടു മീറ്റിംഗ് കഴിഞ്ഞപാടെ തന്റെ മൊബൈൽ എടുത്തു നോക്കി ഹിബയുടെ മൂന്ന് നാലു മിസ്സ് കാൾ വന്നു കിടപ്പുണ്ട്. അനീസ് മീറ്റിങ്ങിലായതു കൊണ്ട് ഫോൺ സൈലന്റിൽ ആയിരുന്നു സാധാരണ അഞ്ചു മണിക്ക് കഴിയെണ്ട മീറ്റിങ് ഇന്ന് തന്നെ അവസാനിപ്പിക്കേണ്ടത് കൊണ്ട് പതിവിലും കുറച്ചു നീണ്ടു പോയി.
ഈ മീറ്റിംഗ് ഒരു ദിവസം മുൻപ് കഴിഞ്ഞപ്പോൾ അതിൽ ഏറ്റവും സന്തോഷിച്ചത് അനീസ് ആയിരുന്നു. അനീസ് ജോലി ചെയുന്ന കമ്പിനിയുടെ മുന്ന് ദിവസത്തെ സെയിൽസ് മീറ്റിംഗ് അതു എല്ലാ വർഷവും ഉള്ളതാണ് കഴിഞ്ഞ വർഷം അതു കൊച്ചിയിൽ വെച്ചായിരുന്നു അതു കൊണ്ട് അനീസ് വീട്ടിൽ നിന്നു തന്നെ ആണ് പോയി വന്നത് പക്ഷെ ഈ വർഷം അതു തിരുവനന്തപുരത്തു ആണ് എന്ന് അറിഞ്ഞപ്പോൾ അനീസിന് വിഷമമായി അതിനു കാരണം നാളെ അനീസിന്റെയും ഹിബയുടെയും പത്തമത് വെഡിങ് ആനിവേഴ്സറി ആണ് പക്ഷെ അനീസിന്റെ ഭാഗ്യം കൊണ്ട് ആ മീറ്റിംഗ് നേരെത്തെ കഴിഞ്ഞു.
അനീസ് നേരെ മീറ്റിംഗ് ഹാളിൽ നിന്നും ഹോട്ടലിലെ തന്റെ മുറിയിലെക്കു പോയി അവിടെ ഉണ്ടായിരുന്ന അവന്ടെ സാധനങ്ങൾ എല്ലാം എടുത്തു റീസെപ്ഷനിൽ മുറിയുടെ കീയും കൊടുത്തു താഴെ കാർ പാർക്കിങ്ങിൽ ഇട്ടിരുന്നു തന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. അനീസ് കാറിൽ സാധനങ്ങൾ എല്ലാം വെച്ചു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മൊബൈൽ കൈയിൽ എടുത്തു അപ്പോൾ അതിന്റെ ഡിസ്‌പ്ലൈയിൽ തെളിഞ്ഞു വന്ന അനീസിന്റെ ഫാമിലി ഫോട്ടോയിൽ അവൻ കുറച്ചു നേരം നോക്കി നിന്നു. അനീസ് അപ്പോൾ മനസ്സിൽ ആലോചിച്ചു എത്ര പെട്ടന്നാണ് പത്തു വർഷം കടന്നു പോയത് അവിരുടെ നികാഹ് ഇന്നലെ കഴിഞ്ഞ പോലെ അനീസിന്റെ മനസ്സിൽ ഇപ്പോളുമുണ്ട്.
അനീസ് ഹിബക്കു ഈ കഴിഞ്ഞ ആനിവേഴ്സറിക്കു എല്ലാം എന്തെങ്കിലുമോക്കെ സർപ്രൈസ് കൊടുക്കുന്നത് പതിവാണ് . ഈ പ്രാവിശ്യം പെട്ടന്നു വന്ന മീറ്റിങ്ങു കാരണം അതു നടക്കില്ലല്ലോ എന്ന് വിഷമിച്ചു ഇരുന്നപ്പോൾ ആണ് മീറ്റിങ് ഒരു ദിവസം മുൻപ് കഴിഞ്ഞത്. അനീസ് നേരെ ഹിബയെ ഫോണിൽ വിളിച്ചു. ഹിബ അനീസിനോട് ഫോണിൽ സംസാരിക്കുന്നതിനു ഇടയിൽ നാളെ എപ്പോൾ എത്തും എന്നു തിരക്കിയിരുന്നു അപ്പോൾ അനീസ് “ നാളെ മീറ്റിംഗ് കഴിയുന്നതു അനുസരിച്ചു ഇരിക്കും നാളെ ഒരുപാട് വൈകി ആണ് മീറ്റിംഗ് കഴിയുന്നതെങ്കിൽ മറ്റന്നാളെ എത്തു എന്നു പറഞ്ഞു “ .
അനീസ് മീറ്റിങ് ഇന്ന് കഴിഞ്ഞ കാര്യം ഹിബയോട് പറഞ്ഞില്ല അതു അനീസ് സർപ്രൈസ് ആക്കി വെച്ചു. അനീസിന്റെ മീറ്റിംഗ് കഴിഞ്ഞപ്പോൾ സമയം ഏകദേശം വൈകീട്ട് ഏഴു മണി കഴിഞ്ഞു കാണും. ഈ നേരത്തു നൂറേ നൂറിൽ കൊച്ചിക്ക് വെച്ചു പിടിച്ചാൽ ട്രാഫിക് ഒന്നും കിട്ടിയില്ലങ്കിൽ രാത്രി ഒരു പന്തരണ്ടു മണിക്ക് കൊച്ചിയിലെ തന്റെ വീട്ടിൽ എത്താം എന്നായിരുന്നു അനീസിന്ടെ കണക്കു കുട്ടൽ.
ഹിബക്കു അണിവേഴ്സറി ആയിട്ടു എന്തെങ്കിലും സർപ്രൈസ് ഒപ്പിനായിരിക്കുo അതു ചോദിച്ചത് എന്നു കരുതിയയാണ് അനീസ് അങ്ങനെ കള്ളം അപ്പോൾ ഹിബയോട് പറഞ്ഞത്. ഹിബയോടെ സംസാരിച്ചു ഫോൺ വെച്ചതും അനീസ് നേരെ അവന്റെ കാർ സ്റ്റാർട്ട് ചെയ്തു കൊച്ചിക്ക് തിരിച്ചു. അനീസ് ഹിബയ്ക്ക് കൊടുക്കാനുള്ള സർപ്രൈസ് ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നത് കൊണ്ട് പോകും വഴി വണ്ടി നിർത്തി ഒരു കേക്ക് കൂടി മാത്രമേ വാങ്ങനുണ്ടായിരുന്നോള്ളൂ. അനീസ് അതിനു വെണ്ടി വഴിയിൽ കണ്ട ഒരു കേക്ക് ഷോപ്പിൽ വണ്ടി നിർത്തി കേക്ക് വാങ്ങി അതിൽ “ Happy 10th wedding anniversary Anis ❤️Hiba” എന്നു എഴുതിച്ചു.
