അതിനു അനീസിനെയും പറഞ്ഞിട്ട് കാര്യം ഇല്ല അവിരുടെ കല്യാണ ചിലവും വീട്ടിലെ ചിലവും എല്ലാം കൊണ്ട് അനീസ് ആകെ ടൈറ്റ് ആയി പോയി അതു കൊണ്ട് ഹിബയുടെ ഹണി മൂൺ എന്ന സ്വപ്നം നടന്നില്ല.
അനീസിന്റെ ഉമ്മ ഹിബയോട് വല്ലാത്ത അമ്മായി അമ്മ പോര് ആയിരുന്നു എന്നാലും ഹിബ അതു എല്ലാം സഹിച്ചു അനീസിന്റെ വീട്ടിൽ പിടിച്ചു നിന്നു പക്ഷെ അനീസിന്റെ അനുജമ്മാ കൂടി പെണ്ണ് കെട്ടി പെണ്ണുബിള്ളമ്മാരെ ആ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അവിരുടെ വീട്ടിൽ ആകെ കൂട്ട ഇടിയും കൂട്ട തല്ലുമായി.
ഹിബ അനീസിനോട് കുറച്ചു കാലമായി നമ്മുക്ക് ഒരു വാടക വീട് എടുത്തു മാറാമെന്നു പറയുന്നത്. അനീസ് ആണെങ്കിൽ അതു കേട്ട ഭാവം കാണിച്ചില്ല. അനീസിന്റെ കൈയിൽ പുതിയ വീട് വെക്കാൻ കാശു കണ്ണില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഹിബ വാടക വീട്ടിലെക്കു മാറാമെന്നു പറഞ്ഞത്. അനീസ് ആണെങ്കിൽ ഹിബ അതിനെ കുറിച്ച് പറയുമ്പോൾ എല്ലാം അതു മൈൻഡ് പോലും ചെയ്യാറില്ല.
ഹിബയ്ക്ക് ആണെങ്കിൽ അനീസിന്റെ ഉമ്മയുടെ അമ്മായി അമ്മ പോര് സഹിക്കാൻ വയ്യാതെ. ഒരു ദിവസം അനീസിന്റെ ഉമ്മയോട് വഴക്കിട്ടു ബ്ലേഡ് എടുത്തു ഞരമ്പ് മുറിക്കാൻ നോക്കി. അനീസ് തക്ക സമയത്തു ആ മുറിയിലേക്ക് വന്നത് കൊണ്ട് ഹിബ രക്ഷപ്പെട്ടു അല്ലെങ്കിൽ ഹിബയുടെ വെടി അന്ന് തീർന്നാനെ.
ഹിബ അങ്ങനെ ഒരു കടും കൈ ചെയ്തത് കൊണ്ട്. ഹിബയുടെ വീട്ടുക്കാർ എല്ലാം ഇടപെട്ടു അവളുടെ ജീവിതത്തിൽ അവൾ ആഗ്രഹിച്ച പോലെ ഒരു വാടക വീട് എടുത്തു അനീസും ഹിബയും അഫിയും അങ്ങോട്ടു താമസം മാറി.
അഫിക്ക് അന്ന് നാലു വയസ്സ് ആകുന്നതേ ഒള്ളു. ആ ഒരു മാറ്റം ഏറ്റവും സഹായിച്ചത് അഫിയെ ആയിരുന്നു പുതിയ താമസം മാറിയ ഉടനെ തന്നെ ഹിബ അഫിയെ കൊണ്ട് പോയി അടുത്ത് ഉള്ള ഒരു പാട്ടു ടീച്ചറിന്റെ ക്ലാസ്സിൽ പാട്ടു പഠിക്കാൻ ചെർത്തു.
ഹിബ പാട്ടു ഒന്നും പഠിച്ചിട്ടില്ലെങ്കിലിം നന്നായി പാട്ടു പാട്ടും. ഹിബക്കു ചെറുതിലെ പാട്ടും ഡാൻസ് ഒക്കെ പഠിക്കണം എന്നത് വെല്യ ആഗ്രഹം ആയിരുന്നു പക്ഷെ വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് അത് നടന്നില്ല അതു കൊണ്ട് തന്റെ മകളെ അതൊക്കെ ചെയ്യിക്കണം എന്നത് ഹിബയ്ക്ക് വെല്യ ആഗ്രഹം ആയിരുന്നു.
അവിർ മൂന്ന് പേരും ആ വീട്ടിൽ സന്തോഷം ആയി ജീവിക്കാൻ തുടങ്ങി. അനീസിന് ജോലിയിൽ പ്രൊമോഷൻ ഒക്കെ കിട്ടി . ഹിബയുമായി കല്യാണം നടക്കുമ്പോൾ ആ കമ്പനിയുടെ വെറും സെയിൽസ് എസ്ക്യൂട്ടീവ് ആയിരുന്നു അനീസ് പടി പടിയായി ഉയർന്നു ഇപ്പോൾ ആ കമ്പനിയുടെ റീജിയനൽ സെയിൽസ് മാനേജർ ആയി.
അനീസ് വാടക വീട് എടുത്തു താമസം മാറിയെങ്കിലും പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെ ആയിരുന്നു അവസ്ഥ. അനീസിന്റെ കാര്യത്തിൽ വെല്യ മാറ്റം ഒന്നും ഉണ്ടായില്ല. അനീസ് ഇപ്പോളും അവന്റെ വീടും വീട്ടുകാരും എന്ന് പറഞ്ഞു ചാകുകയിരുന്നു.
അനീസിന്റെ കൂട പിറപ്പുക്കൾ എന്തെങ്കിലും ആവിശ്യം വരുമ്പോൾ അനീസ് തന്നെ ആണ് സഹായിക്കുന്നത്. ഈ സമയം കൊണ്ട് അനീസിന്റെ കൂടാ പിരപ്പൂക്കൾ രണ്ടും മൂന്നും എല്ലാം പ്രസവിച്ചു അവിരുടെ പ്രസവം അങ്ങനെ ഉള്ള മറ്റു ചിലവുകൾ എല്ലാം അനീസ് തന്നെ ആണ് നോക്കിയത്.
അങ്ങനെ ആയതു കൊണ്ട് അനീസിന്റെ ബാങ്ക് അക്കൗണ്ടിൽ വലുതായി സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല അതു കൊണ്ട് ഹിബയുടെ ഏറ്റവും വെല്യ ആഗ്രഹമായ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം മാത്രം ഇപ്പോളും നടന്നില്ല എന്നാലും അവിർ ഉള്ളത് പോലെ ഒക്കെ അടിച്ചു പൊളിച്ചു ജീവിച്ചു.
അങ്ങനെ ഇരുന്നപ്പോൾ ആണ് മലയാളത്തിലെ ചാനൽ ചരിത്രത്തിൽ ആദ്യമായി 10 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ആയി ‘വോയിസ് കിഡ്സ് കേരള “ എന്നൊരു റിയാലിറ്റി ഷോ ആരംഭിച്ചത്. അതിന്റെ സീസൺ വൺ ഗംഭീരാ വിജയം ആയിരുന്നു.
ഹിബയ്ക്ക് പാട്ടു ഇഷ്ടം ഉള്ളത് കൊണ്ട് അവൾ ആ പരുപാടി എന്നും കാണുമായിരുന്നു. വോയിസ് കിഡ്സ് കെരളയുടെ സീസണിൽ 1ന്ടെ ഗoഭിര വിജയത്തിന് ശേഷം സീസൺ 2 നടത്താൻ ചാനൽ തീരുമാനിച്ചു അതിന്റെ ഓഡിഷൻ എറണാകുളത്ത് വെച്ചു നടക്കുന്ന കാര്യം ഹിബ ടീവീയിൽ കണ്ടു.
