ജന്മാനന്തരബന്ധം – 1 26

 

 

. അല്ലെങ്കിലും ഞാൻ സൗന്ദര്യത്തിന്റെ അവസാന വാക്കാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് അത്രയ്ക്ക് സൗന്തര്യമുണ്ടോ എന്നൊന്നും അറിയില്ല. പക്ഷെ എനിക്ക് ഉള്ള സൗന്ദര്യത്തിന് അഹങ്കാരം ഇല്ല കേട്ടോ . അതല്ല പ്രശ്ണംഎനിക്ക് കല്യാണപ്രായം ആയിട്ടുണ്ടോ എന്നാണ് സംശയം 25 വയസേ ആയിട്ടുള്ളു. കല്യാണപ്പെണ്ണിന് 27 വയസ്.

പോട്ടെ ആ പാവത്തിന് സൗന്ദര്യമുള്ള ഒരു ചെറുക്കനെ കിട്ടിക്കോട്ടെ എന്ന് ഹോമാഗ്നിയുടെ അടുത്ത് ചിന്തിച്ചിരിക്കുമ്പോഴാണ് അവൾ വന്നത്. കണ്ണ് മഞ്ഞളിച്ചു പോയി. ഉമിനീർ തൊണ്ട കുഴിയിൽ നിന്ന് ഇറങ്ങുന്നില്ല. അവളുടെ സൗന്ദര്യം കണ്ടിട്ട് അവളുടെ ദയയിലാണ് എന്നെ കല്യാണം കഴിക്കുന്നത് എന്ന് എനിക്കു പോലും തോന്നി അത്രയ്ക്കുണ്ട് സൗന്തര്യം ദേവ്ന എന്ന പേര് അവൾക്ക് ചേരുന്നു. അവളുടെ സൗന്തര്യം ദേവിയെപ്പോലെയാണ്.

 

അവളുടെ ഇളം ചാരനിറത്തിലുള്ള കണ്ണുകളും എന്റെ കണ്ണുകളും തമ്മിലുടക്കി. കൺമഷിയും വളരേ കുറച്ച് മേക്കപ്പും മാത്രമേ മുഖത്ത് അലങ്കാരമായിട്ടുള്ളു. എന്നിട്ടും എന്തോരു ഭംഗി.

പെട്ടന്ന് വാദ്യങ്ങൾ ഉയർന്നു അവളോട് പൂജാരി ഇരിക്കാൻ പറഞ്ഞു ശേഷം മന്ത്രങ്ങളും ചടങ്ങുകളും കഴിഞ്ഞ് താലി കെട്ടാൻ സമയമായി. താലി കെട്ടുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

 

പെട്ടന്ന് അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർതുള്ളി എന്റെ കൈ തലത്തിലേക്ക് വീണ്ടു ചിതറിത്തറിച്ചു.

എനിക്ക് എന്തോ കുറ്റബോധം തോന്നി. ഇനി എന്നെ ഇഷ്ടപ്പെട്ടില്ലേ. അതോ ഇനി ഇവൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിലോ. എന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.

 

 

 

കല്യാണം കഴിഞ്ഞ് എല്ലാവരും അവളേയും ചുറ്റി നടക്കുകയാണ്. എന്റെ കണ്ണ് കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു . തിരമാലകൾ അലയടിക്കുന്നത് പോലെ എന്റെ തലച്ചോർ പല ചിന്തയും മിന്നിമറഞ്ഞു. ശേഷം അമ്മയും പപ്പയും അടുത്തേക്ക് വന്നു. ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു പറ്റുന്നില്ല. എങ്കിലും ഒരു അപൂർണ്ണമായ ചിരി ഞാൻ കൈമാറി.

 

`പോട്ടെ ടാ. നീ നല്ല വിഷമത്തിലാണ് എന്ന് എനിക്കറിയാം അജു (അർജുൻ ) വന്ന് പറഞ്ഞപ്പോൾ രാമകൃഷ്ണൻ നാണം കെടാതിരിക്കാൻ… ഞാൻ നിന്റെ സന്തോഷം ഓർത്തില്ല പപ്പയോട് നീ ക്ഷമിക്കില്ലേ. പപ്പയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ഞാൻ പപ്പയെ മുറുക്കി കെട്ടിപിടിച്ചു. ആദ്യമായാണ് ആ കണ്ണുകൾ നിറഞ്ഞ് ഞാൻ കണ്ടത്

 

 

. ഞാൻ പപ്പയെ സമാധാനിപ്പിച്ചു. അപ്പോഴാണ് ശാന്തീ മുഹൂർത്തം തുടങ്ങാറായി എന്നും പറഞ്ഞ് അങ്കിൾ വിളിച്ചത്. അർജുൻ എന്നെ നോക്കി വഷളൻ ചിരി ചിരിച്ചു അവന്റെ ചെവിയിൽ കട്ട തെറി പറഞ്ഞ ശേഷം ഞാൻ അകത്തേക്ക് കയറി.

 

 

  • 5 മിനിറ്റു ശേഷം വെള്ളികുലുസിന്റെ ശബ്ദം കേട്ട് ഞാൻ ആങ്ങോട്ട് നോക്കി.

 

 

 

മേക്കപ്പില്ലാതെ അതി സുന്ദരിയായി ദേവന.

അവളുടെ ചാരകണ്ണുകൾ എന്നെ അലട്ടി അത് ഞാൻ എവിടെയോ കണ്ടത് പോലെ. അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടോ. ഒരിക്കലുമില്ല എന്റെ തോന്നലാകാം. അവൾ കയ്യിലെ പാലിന്റെ ഗ്ലാസ് എന്റെ നേർക്ക് നീട്ടി.

 

 

പാൽ.. ഏറെ മധുരവും ഇമ്പവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു.

 

എ..എനിക്ക് വേണ്ട. ഞാൻ എങ്ങനെയോ പറഞ്ഞാപ്പി ച്ചു. ശേഷം തലേണയും പുതപ്പും എടുത്ത് അവിടുള്ള സോഫയിലേക്ക് നടന്നു….അവൾ എന്നെ ചെറിയഞെട്ടലോടെ നോക്കി. ഞാൻ സോഫയിൽ കിടന്ന് ഉറങ്ങി. പാതി ഉറക്കം അവളുടെ കണ്ണുകൾ ഇപ്പോളും എന്നെ അലട്ടുന്നു. {..തുടരും..}

————————————————-

സമയക്കുറവ് കാരണമാണ് പേജ് കുറഞ്ഞത്. അടുത്ത പാർട്ടിൽ ഞാൻ പേജ് കൂട്ടാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *