ജന്മാനന്തരബന്ധം – 5 5

ജന്മാന്തര ബന്ധം 5

Janmanthara Bandham Part 5 | Author : Alchemist

[ Previous Part ] [ www.kambi.pw ]

fy2Ffaa

നമസ്കാരം Guys ഞാൻ വീണ്ടും ആഗതനായിരിക്കുന്നു ലേറ്റായില്ലല്ലോ ലേ ഞാൻ വാചാലിക്കാതെ കഥയിലേക്ക് കടക്കാം.

ആരംഭിക്കലാമാ……

ഒരു ദുസ്വപ്നം കണ്ടെന്നപ്പോലെ ഞാൻ ഞെട്ടിയെഴുന്നേറ്റു. മണ്ഡപത്തിൽ ഞാൻ ഒറ്റക്കായിരുന്നു. ആരോ എന്നെ ഒരു തുണി കൊണ്ട് പുതപ്പിച്ചിട്ടുണ്ട്. ഹാ അവളായിരിക്കും….

എണീക്കെടാ തുണ്ടേ..

അരികിൽ നിന്ന് ദേഷ്യം മുഴുമിപ്പിച്ച ശബ്ദം.

ഈ ശബ്ദം ഞാൻ എവിടെയോ…..

അർജുൻ. അത് ശരി ഇവനാണോ അപ്പോ എന്നെ പുതപ്പിച്ചത്…..

ശെടാ എന്റെ പുതപ്പ് കണ്ടിട്ടും എനിക്ക് മനസ്സിലായില്ല എന്ന് ഓർക്കുമ്പോഴാണ്……

ടാ നീ എന്റെ ബാഗ് എടുത്തല്ലേ ബ്രഷ് എടുത്തു താ…

അവന്റെ ഒരു ബ്രഷ്. ഇന്നലേ അവൾടെ കൂടെ ഒഴുകിപ്പോകുന്ന അരുവിയായി മാറുമ്പോൾ ഈ ഓർമ്മയില്ലായിരുന്നോ..

ഇന്നാ നീ ഈ പുതിയ ബ്രഷ് എടുത്തോ. നിന്റെ ബാഗ് മുഴുവൻ നിലത്ത് വീണ് ബ്രഷ് മലയുടെ താഴെ പോയി.

ഇന്ന് ആരെയാണോ കണി കണ്ടത്.

മറുപടിയായി അർജുൻ ഒന്ന് ഇളിച്ചു കാണിച്ചു.

ഞാൻ ആ ബ്രഷും എടുത്ത് മലഞ്ചെരിവിൽ പോയി. അവിടുത്തുകാർ അതിനെ നാഗപുരി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ഞാൻ ആ മലഞ്ചെരിവിലെ വെള്ളച്ചാട്ടത്തിൽ മുഖം കഴുകി. പെട്ടന്ന് എവിടുന്നിന്നോ ഒരു ശബ്ദം കേട്ടു എന്തോ ഇഴയുന്ന ശബ്ദം ഞാൻ കൈകളിൻ വെള്ളമെടുത്ത് മുഖം കഴുകുമ്പോൾ എന്റെ പ്രതിബിംബം അവിടെ കണ്ടു. പക്ഷെ അത് എന്റെതല്ലായിരുന്നു മറ്റാരുടേയോ മുഖം…..

അന്നുമുതൽ എനിക്ക് സ്വപ്നത്തിയും മറ്റുമായി വിചിത്രമായ സംഭവങ്ങൾ കാണാൻ തുടങ്ങി. ആ നശിച്ച ദിവസമാണ് എന്നെ ഇങ്ങനെയാക്കിയത്.

ഞാൻ ഓർമ്മയിൽ നിന്നും തിരികെ വന്നു. ഇപ്പോൾ എന്റെ എല്ലാ സ്വപ്നകാഴ്ച്ചകളും മാഞ്ഞു പോയിരുന്നു. പക്ഷെ അന്നു നടന്നിരുന്ന സംഭവങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു.

ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു. അവൾ ദേവ്ന എന്നെ നോക്കിയിരിക്കുന്നുണ്ട്. അവളുടെ കണ്ണിൽ ഒരു ഭയം നിറഞ്ഞു നിൽക്കുന്നുണ്ട്.

എ എന്തുപറ്റി. ഞാൻ വിക്കി വിക്കി ചോദിച്ചു.

അഖിൽ നീ blank out ആയിട്ട് 38 മണിക്കൂറായി. നിനക്ക് പൾസ് പോലും ഇല്ലായിരുന്നു.

മു മു മുപ്പത്തെ. …. മ് മുപ്പത്തെട്ട് മണിക്കു റോ. എനിക്ക് സംസാരിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നി.

അവൾ പെട്ടന്ന് ഒരു ബോട്ടിൽ എടുത്തു വെള്ളം തന്നു.

ഞാൻ ആർത്തിയോടെ അത് വാങ്ങി കുടിച്ചു.

കുറച്ചു കഴിഞ്ഞ് അവൾ മൗനം വെടിഞ്ഞു.

ഈ വീട്ടിലുള്ളവർ ബാംഗ്ലൂർ പോയതാണ്.

നമ്മൾ ഇങ്ങോട്ടു വന്ന രാത്രിയേ പോയി. നിന്നോടു പറയുവാൻ വന്നപ്പോൾ നീ ഉറങ്ങുകയായിരുന്നു. അതാ പറയാഞ്ഞത്.

its okey.

അഖിൽ…. can you help me.

എന്ത് സഹായമാണ് വേണ്ടത്.

അത് പിന്നെ… അവൾ ഒന്ന് മടിച്ചു. ഞങ്ങൾ പഠിച്ച കോളേജിൽ റീ-യൂണിയൻ നടക്കുകയാണ്. എന്നെ ഒന്ന് അവിടെ കൊണ്ടു വിടാമോ….

ഇതായിരുന്നോ. ഞാൻ കൊണ്ടു വിടാം മാറ്റിക്കോ..

thank you… പിന്നെ നിനക്ക് എന്നെ ഒരു friend ആയിട്ടെങ്കിലും കണ്ടുടെ.

സുഹൃത്തിന് ഞാൻ താലി കെട്ടികൊടുക്കാറില്ല.

ok എങ്കിൽ ഭാര്യയായി കണക്കാക്ക്.

ശരി നിനക്ക് സമ്മതമാണെങ്കിൽ അങ്ങനെയാട്ടെ……

അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തിളങ്ങി.

അവൾ ഡ്രസ്സ് മാറാൻ പോയി.

ഞാൻ ഞങ്ങളുടെ കാർ ഷെഡിൽ കയറി ഏത് കാർ എടുക്കും എന്ന് അലോചിച്ചു. പിന്നെ ഒടുവിൽ തീരുമാനിച്ചു…..

അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. ആ കാഴ്ച്ച കണ്ട് അവൾ ഒന്ന് ഞെട്ടി.

Rolls-Royce Cullinan

ഇനിയാണ് നീ യുദ്ധം കാണാൻ പോകുന്നത്.

അവൾ സൈഡ് സീറ്റിൽ കയറിയിരുന്നു.

ഞാൻ ഗൂഗിൾ അമ്മച്ചി പറഞ്ഞ വഴിയേ പറപ്പിച്ചു.

ആ കോളേജ് ഗേറ്റ് കടന്ന് കാർ ചീറിപ്പാഞ്ഞു. എല്ലാവരും ഒരു ഞെട്ടലും ആകാംഷയും നിറഞ്ഞ രീതിയിൽ കാറിലേക്ക് നോക്കുന്നുണ്ട്. ഞങ്ങൾ ഇറങ്ങി.

ആൺകുട്ടികൾ മുഴുവൻ അവളെ ആരാധനയോടെ നോക്കി. സൗന്തര്യം തന്നെ കാര്യം.

പെൺ കുട്ടികൾ അസൂയയോടെയും അവളെ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *