കൂടെ ഉള്ള ഫ്രണ്ടിനെ കുറിച്ച് ഇടക്ക് ചോദിക്കുന്ന ഒരു വാക് മാത്രം . അവനോട് മാത്രം അല്ല , അക്കാലത്തു മെസ്സേജിങ് എന്നെത് വലിയ എന്തോ സംഭവം ആയതിനാൽ ദിവസവും ഏറ്റവും കൂടുതൽ മെസ്സേജ് അയക്കാൻ എല്ലാവരും മത്സരം ആയിരുന്നു .അതുകൊണ്ട് തന്നെ ഒരേ സമയം മെസ്സജ് അയക്കുന്നവരുടെ എണ്ണവും കൂടുതൽ ആയിരുന്നു
അങ്ങനെ ഒരു ദിവസം കൂടെ ഉള്ളവളുടെ പിറന്നാളിന്റെ അന്ന് അവൾക് ഇവനിൽ നിന്നും ലഭിച്ച ജന്മ ദിന ആശംസകൾ മെസ്സേജ് കണ്ടു ദേഷ്യം പിടിച്ച അവളുടെ അടുത്ത് പോയപ്പോൾ ആണ് ഒരു വലിയ സത്യം പുറത്തു വരുന്നത് .
എന്തിനാ എന്നോട് (ഡുണ്ടുവിനോട് ) ഇത്രയും ദേഷ്യം എന്ന എന്റെ ചോദ്യത്തിന് അവളുടെ ഉത്തരം വിചിത്രം ആയിരുന്നു
എന്റെ ബര്ത്ഡേ ആയിട്ട് എന്റെ കാമുകൻ ഇത് വരെ മെസ്സേജ് അയച്ചില്ല , പക്ഷെ ഇവന്റെ (ഡുണ്ടു) മെസ്സേജ് കൃത്യം സമയത്തു വരും .എന്റെ ദേഷ്യം ഇവനോടല്ല എന്റെ കാമുകനോട് ആണ് . കഴിഞ്ഞ 4 വര്ഷം ആയി ഈ മെസ്സേജ് മുടങ്ങാറില്ല .
അതിനു എന്താ കുഴപ്പം എന്ന എന്റെ ചോദ്യം ..
അത് നിനക്ക് അറിയാഞ്ഞിട്ടാ ആ വിഷമം . പിന്നെ ഇവന് പണ്ട് എന്നോട് ഇഷ്ടം ആയിരുന്നു , അപ്പോഴാണ് ഞാൻ അവനോട് മിണ്ടാതായത് പിന്നെ ഞാൻ വേറെ പ്രണയത്തിൽ ആയി , എന്നിട്ടും അവന്റെ മെസ്സേജ് ഇപ്പോഴും നിന്നിട്ടില്ല .
ഞെട്ടിത്തരിച്ചു ഞാൻ ഇരുന്നു .ഇതൊക്കെ നടക്കുന്നുണ്ടായിയുന്നോ , ഒന്നും ഞാൻ അറിഞ്ഞില്ല . ആ വലിയ സത്യം മനസ്സിൽ വച്ച് നടക്കാൻ മാത്രം ശേഷി എനിക്ക് ഇല്ലായിരുന്നു
അന്ന് രാത്രി തന്നെ ഞാൻ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം എന്ന് വിചാരിച്ചു , ഇവാൻ ഇത്രക്ക് സ്ത്രീ ലംബടൻ ആണോ , അവളെ കഴിഞ്ഞു ഇപ്പൊ എന്നെ ട്യൂൺ ചെയ്യാൻ നോക്കുന്നു , അത് പോട്ടെ അതിലിടക്ക് ഇപ്പോഴും അവളെയും ട്യൂൺ ചെയ്യുന്നുണ്ടോ .
അന്ന് രാത്രി വളരെ മയത്തിൽ ഞാൻ ചോദിച്ചു ,
നിനക്ക് ആരെയെങ്കിലും ഇഷ്ടം ഉണ്ടോ അതോ ആയിരുന്നോ ..
വളരെ സത്യസന്ധമായ മറുപടി ആണ് വന്നത് .അതെ എന്റെ ഫ്രണ്ടന്റെ പേര് .
അവൾ നിന്റെ കൂടെ ഉണ്ടെന്നു അറിഞ്ഞിട്ടാണ് നിനക്കു മെസ്സേജ് അയച്ചത് ,ചുമ്മാ അതൊരു സുഖം , അവളുടെ എല്ലാ കാര്യവും അപ്ഡേറ്റ് ആയി അറിയാം , ഇപ്പോഴും അവളെ ഇഷ്ടം ആണ് , അവളുടെ റിലേഷന്ഷിപ് അറിയുന്നത് കൊണ്ട് പിന്നീട് ശ്രമിച്ചില്ല , അവളെ വിഷമിപ്പിക്കണ്ടല്ലോ .
എന്റെ കിളി പരത്തിയ ഒന്നായിരുന്നു ആ മറുപടി . ഇത്രക്കും സുന്ദരമായി പ്രണയിക്കാൻ പറ്റുമോ . ഒപ്പം എന്റെ മനസിന്റെ ഏതോ ഒരു കോണിൽ അവൻ എന്നോട് ഉള്ള താല്പര്യത്തിനു അല്ല മെസ്സേജ് അയച്ചത് എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തുടിച്ചു . ഒരുപക്ഷെ അവളുടെ പുതിയ പ്രണയത്തിനും ഇടനിലക്കാരി ഞാൻ തന്നെ .ആ ഒരു ചിന്ത എന്റെ മനസ്സിൽ മറ്റൊരു വേദന സൃഷ്ടിച്ചു . ഒരു പക്ഷെ ഞാൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇവർ സെറ്റ് ആയേനെ , കാരണം കൂട്ടുകാരിക്ക് ഇവനോട് ഒരു സോഫ്റകോർനെർ ഉണ്ടല്ലോ .
അങ്ങനെ പിനീടുള്ള ദിവസങ്ങൾ പതിയെ എന്റെ ചാറ്റുകൾ ഡുണ്ടുവിലേക് മാത്രമായി ചുരുങ്ങികൊണ്ട് വന്നു .
അങ്ങനെ ഏതാണ്ട് ഒരു വർഷത്തിന് ശേഷം ആണ് ആ പ്രൊപോസൽ എനിക്ക് ലഭിക്കുന്നത് . അപ്പോഴേക്കും അത് തട്ടിക്കളയാൻ മാത്രം ഉള്ള മനക്കട്ടി എനിക്ക് നഷ്ടപ്പെട്ടിരുന്നു . ഞങ്ങൾ അടുത്തതും ആ അടുപ്പം കത്തിപ്പടർന്നതും വളരെ പെട്ടന്നായിരുന്നു .
ദിവസവും 100 മെസേജ് എന്നത് 400 ലേക്കും 500 ലേക്കും എത്തി . പിന്നെ പെയർ സിം എടുത്തു ഫ്രീ കാൾ ആയി . രാത്രികളിൽ ഉറക്കത്തെ വാതിൽക്കൽ നിർത്തി ഞങ്ങൾ നിരന്തരം സംസാരിച്ചു .
പ്രണയത്തിൽ തുടങ്ങി ശരീരവര്ണനകളും ശരീര മാസിക ആസ്വാദനങ്ങളുടെ ചിന്ടകളുടെ കൈമാറ്റവും ഞങ്ങളിൽ ഉണ്ടാക്കിയ വികാരം വര്ണനകൾക് അതീതം ആയിരുന്നു . എന്റെ ശരീരത്തിലെ ഹോർമോൺ മാറ്റവും കൂടെ കുടുംബാസൂത്രണവും കൂടി ആയപ്പോൾ എന്നിലെ അവനു വേണ്ടിയുള്ള വികാരം അതിരിട്ടു .
