എന്നെ ഒന്ന് മനസിലാക്കാനും എന്നോട് സംസാരിക്കാനും അയാൾ ഹസ്ബന്റിനെ കൂട്ടി വരാൻ പറഞ്ഞപ്പോൾ അയാൾ നിനക്കു ഭ്രാന്താണ് ചങ്ങലക് ഇടേണ്ടി വരും എന്ന് പറഞ്ഞു കളിയാക്കിയതല്ലാതെ ഒന്ന് കൂടെ വന്നില്ല .
ജീവിഅധം ഇനി മുന്നോട് കൊണ്ടുപോണോ എന്ന് ച്ന്തിച്ചു വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അയാൾ പറഞ്ഞത് ഇപ്പോഴത്തെ പപ്രശനം ഡുണ്ടുവിനെ ചതിച്ചു എന്ന തോന്നലാണ് , എങ്ങനെയെങ്കിലും അവനെ വിളിച്ചു ഒന്ന് മനസ്സ് തുറക്കൂ . എല്ലാം താനെ റെഡിയാകും എന്നതായാണ് ..
അതൊരു വഴിത്തിരിവ് ആയി
കൂടിച്ചേരൽ :
നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു ..
ഒട്ടും നിനച്ചിരിക്ക്യത്തെ എനിക്ക് മറുപടി വന്നു , എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ .
അതിനർത്ഥം അവൻ ഇപ്പോഴും എന്നെ ഓർക്കുന്നു . എന്റെ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞു .
ഒരു നിമിഷം എന്റെ കണ്ണിൽ കാർമേഘം ഉരുണ്ടു കൂടി , കുറച്ചു നേരത്തെ മൗനം . എന്റെ മെസ്സേജ് കിട്ടാത്തത് കൊണ്ടാണാവോ എന്തോ , അടുത്ത മെസ്സേജ് വന്നു
ഇത് അച്ചുവാണോ ..
ആ വിളി കേട്ടതും അണപൊട്ടി നിന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കവിളിലൂടെ എന്റെ നെഞ്ചിലേക്ക് എത്തി . ചുടുചോരയുടെ വിലയുള്ള ആ കണ്ണുനീർ ഒന്നിനും പകരം ആകില്ല എന്നറിയാം .
അതെ അച്ചുവാണ് ഞാൻ മൊഴിഞ്ഞു .
എന്നെ പറ്റിക്കുകയാണോ , ശരിക്കും ഇതാരാ .
ഞാൻ തന്നെടാ നിന്റെ അച്ചു , വിങ്ങിപൊട്ടുന്ന മനസോടെ ഞാൻ ഫോണിൽ കുത്തി
ചുമ്മാ പ്രാങ്ക് ചെയ്യല്ലേ .
അവനു വിശ്വസിക്കാൻ വിഷമം . കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല ഒരു സുപ്രഭാതത്തിൽ മെസ്സേജ് അയച്ചാൽ ആരും അങ്ങനെയേ വിചാരിക്കുകയുള്ളു .
അത് കേട്ടതും കലങ്ങിയ എന്റെ കണ്ണുകളിൽ ഒരു ചെറു പുഞ്ചിരി വന്നു .
നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലലോടാ , ഞാൻ ഇവിടെ വിഷമിച്ച ഇരിക്കുമ്പോൾ നീ കോമഡി പറയുന്നു . നീ പണ്ടും ഇങ്ങനെത്തന്നെ
സുഖാണോടീ നിനക്ക് ..
ആ , നിനക്കോ ..
ജീവിതം അല്ലെ ജീവിച്ചു തീർക്കുന്നു എന്ന് ഒരു കുത്തലോടെ പറഞ്ഞു .
നിന്റെ കല്യാണം കഴിഞ്ഞല്ലേ ഞാൻ ചോദിച്ചു .
ആ അതും നടന്നു . നീ വരും എന്നോർത്ത് വെയിറ്റ് ചെയ്തു . പിന്നെ എല്ലാരുടെയും നിർബന്ധം കൂടി ആയപ്പോ കഴിഞ്ഞു , അതുകൊണ്ട് ഇപ്പോഴെങ്കിലും പെണ്ണ് കിട്ടി . 30 കഴിഞ്ഞ ആണുങ്ങൾക് മാർക്കറ്റ് കുറവാണെന്നു ഞാൻ പിന്നെയാണെടീ മനസ്സിലാക്കിയേ . ഭാഗ്യത്തിന് ഒരുത്തിയെ കിട്ടി .
നീ ഇപ്പോഴും പഴയ കുട്ടിക്കളി തന്നെ ആണല്ലോടാ , ഒരു മച്യുരിറ്റി ആയില്ലലോ .
സീരിയസ് ആയിറ്റി എന്ത് കാര്യം .
ആ , മാരിയേജ് കഴിഞ്ഞിട്ട് നീ ഹാപ്പി ആണോടാ .
ആ അങ്ങനെ പറഞ്ഞില്ലേൽ നീ തല്ലൊ .
അവന്റെ സംസാരത്തിൽ എന്നോട് വെറുപ്പ് ഇല്ല എന്ന് മനസിലായി . എന്നാലും അതൊന്നും കേൾക്കാൻ ആയി ചോദിച്ചു .
നിനക്കു ഇപ്പോഴും എന്നോട് വെറുപ്പാണോ .
അതിനു ഇപ്പോഴും എന്ന് ചോദിക്കാൻ ഞാൻ എന്നാടി നിന്നെ വെറുത്തത് .
അപ്പൊ നിനക്ക് ഞാൻ തേച്ചിട്ട് പോയപ്പോ വെറുപ്പ് ഉണ്ടായില്ലേ .
വെറുപ്പോ , എനിക്ക് വിഷമം ഉണ്ടായി, ദേഷ്യവും , എന്നിരുന്നാലും വെറുത്തില്ല .
എന്നിട്ട് എന്ത് ചെയ്തു ദേഷ്യം വന്നിട്ട് എന്നെ കൊല്ലാൻ തോന്നിയോ .
ആ അത് തോന്നി .
അപ്പൊ ചെയർന്നില്ലേ .
ആ ബെസ്റ്റ് , എന്നിട്ട് വേണം ആ ഗോതമ്പുണ്ട ഞാൻ തിന്നാൻ . എടീ കൊല്ലാൻ ഒന്നും തോന്നില്ല .
പിന്നെ ?
വിഷമം ഉണ്ടായി , പിന്നെ ചിലപ്പോ ഇരുന്നു ആലോചിക്കും , അപ്പൊ നിന്റെ അവസ്ഥ മനസ്സിലാകും . നിന്റെ ‘അമ്മ സമ്മതിക്കിലാണ് എനിക്ക് നാണായി അറിയാം , പിന്നെ അസുഖം ഉള്ള അവരെ ഇറ്റിറ്റു നീ എന്റെ കൂടെ വന്നിട്ട് അവർക്ക് എന്തേലും പറ്റിയാൽ നമ്മൾ എങ്ങനെ സമാധാനത്തോടെ ജീവിക്കും , അതൊരു ജീവിതം ആകുമോ . അതൊക്കെ ആലോചിക്കുമ്പോ നീ ആണ് ശരി .
എടാ നീ തന്നെ ആണോ ഈ പറയുന്നത് .
എന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞപോലെ തോണി .
