അപ്പോഴാണ് പുറത്തേക്ക് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.
അതോടൊപ്പം അമ്മയുടെ ശബ്ദവും—
“എടി… ജീജേ മോന് ഇവിടെ ഉണ്ടോ?”
ആ ശബ്ദം കേട്ട നിമിഷം തന്നെ ഞാൻയും ആന്റിയും ഒരുമിച്ച് തമ്മിൽ ഒന്നു നോക്കി.
ആന്റി പെട്ടെന്ന് തന്നെ മുഖഭാവം ശരിയാക്കി ഇതുവരെ ഉണ്ടായിരുന്ന ആ ആലോചനയുടെ നിറം ഒന്നു മറച്ച്, പതിവ് പോലെ ഒരു ചെറിയ ചിരി.
“വാ…” എന്ന പോലെ അവൾ പറഞ്ഞു.
ഞാനും എഴുന്നേറ്റ് അവളുടെ കൂടെ ഉമ്മറത്തേക്കു നടന്നു.
“നടക്കാൻ പോയ നിന്നെ കാണാത്തപ്പോ തോന്നി നീ ഇവിടെ ഉണ്ടാകും എന്ന് ” അമ്മ പറഞ്ഞു.
” നടക്കാൻ ഇറങ്ങിയപ്പോ ആന്റിയെ ഇവിടെ കണ്ടപ്പോ ഇവിടെ അങ്ങ് ഇരുന്നു ”
ആന്റി ഉടനെ തന്നെ സംസാരിച്ചു തുടങ്ങി
“ഇവൻ വന്നത് കൊണ്ട് ഒന്ന് ടൈം പാസ് ആയി… അല്ലാതെ വെറുതെ ഇരിക്കുകയായിരുന്നു,” ഒരു ലളിതമായ ശബ്ദത്തിൽ.
അമ്മക്ക് അതിൽ എന്തെങ്കിലും വ്യത്യാസം തോന്നിയില്ല.
“അത് നല്ലതാ… ഒറ്റയ്ക്കിരുന്ന് ബോറടിക്കുമല്ലോ,” എന്ന് പറഞ്ഞു.
അങ്ങനെ ഉമ്മറത്ത് നിന്നു കുറച്ചു നേരം സാധാരണ പോലെ സംസാരിച്ചു. പുറത്തേക്ക് സന്ധ്യയുടെ കാറ്റ് മൃദുവായി വീശി… എല്ലാം നിസ്സാരമായൊരു സാഹചര്യമായി തന്നെ തോന്നി.
അമ്മ പിന്നെ എന്നെ നോക്കി
“വാ… പോകാം,” എന്ന് പറഞ്ഞു. പിന്നെ അമ്മ ആന്റിയോട് വീട്ടിലോട്ടു വാ ഇവിടെ രാത്രിയിൽ ഒറ്റക് നിൽക്കണ്ട എന്ന് പറഞ്ഞു.
.
ആന്റി ചെറിയൊരു ചിരിയോടെ പറഞ്ഞു ” “ആയോ.. ചേച്ചി അതൊന്നും കൊയപ്പം ഒന്നും ഇല്ല, ഞാൻ ഒറ്റക് നിന്നോളാം “എന്ന് വളരെ സാധാരണയായി പറഞ്ഞു.
അമ്മ കുറച്ചു നേരം അവളെ നോക്കി നിന്നു… പിന്നെ എന്നെ നോക്കി—
“അവൾ വരില്ലെങ്കിൽ… നീ ഇവിടെ നിന്നോട്ടെ അമ്മ ഇന്നലെ പോയതല്ലെ ഉള്ളു. കുറച്ച് ദിവസം കഴിഞ്ഞാലേ വരു, രാത്രിയിൽ ഒറ്റക് നിൽക്കണ്ടാലോ നിനക്ക് ഇവൻ കമ്പനി ആയിരിക്കുമലോ,” എന്ന് പറഞ്ഞു.
ആ വാക്കുകൾ കേട്ട നിമിഷം, ഞാൻ ആന്റിയെ ഒന്നു നോക്കി.
ആന്റി പെട്ടെന്ന് തന്നെ ഇടപെട്ടു—
“അയ്യോ വേണ്ടേ… അവനെ വിടൂ. അവൻ വീട്ടിലോട്ട് പോവട്ടെ,” എന്ന് പറഞ്ഞു, ശബ്ദം വളരെ നിസ്സാരമായെങ്കിലും, ഉറപ്പോടെ.
അമ്മക്ക് അതിൽ ഒന്നും സംശയം തോന്നിയില്ല.
“എന്തിനാ… അവൻ ഇവിടെ ഇരുന്നാൽ എന്താണ്?” എന്ന് ലളിതമായി ചോദിച്ചു.
“ഒന്നുമില്ല ചേച്ചി, ഞാൻ ഇവിടെ ഒറ്റക് നിന്നോള്ളാം” ആന്റി വീണ്ടും പറഞ്ഞു.
ഞാൻ ഒന്നു മിണ്ടാതെ നിന്നു…
ആന്റിയുടെ ശബ്ദത്തിൽ എന്തോ മറച്ചുവെച്ചത് പോലെ തോന്നി, പക്ഷേ പുറത്തേക്ക് എല്ലാം സാധാരണ.
അമ്മ പറഞ്ഞു,
“ശരി… നിനക്ക് ഇഷ്ടം പോലെ,” എന്ന് പറഞ്ഞു.
പിന്നെ എന്നെ നോക്കി—
“വാ… പോകാം,” എന്ന് പറഞ്ഞു.
ഞാൻ ഒന്നു പിന്നെയും ആന്റിയെ നോക്കി…
ആന്റി ചെറുതായി ചിരിച്ചു—ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ.
പക്ഷേ ആ ചിരിയുടെ അടിയിൽ എന്തോ ഒളിഞ്ഞിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി തോന്നി…
എന്നാൽ അതെന്താണെന്ന് ഇപ്പോഴും മനസിലായില്ല.
ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഗേറ്റ് അടയ്ക്കുന്ന ശബ്ദം പിന്നിൽ മങ്ങിയപ്പോഴും, എന്റെ മനസ്സ് അത്രയും ശാന്തമായിരുന്നില്ല.
നടക്കാൻ തുടങ്ങിയപ്പോൾ അമ്മ ഒന്നു എന്നെ നോക്കി,
“എന്താ… അവൾ എന്തെങ്കിലും നിന്നോട് പറഞ്ഞോ?” എന്ന് ചോദിച്ചു.
ഞാൻ ഒന്നു നിമിഷം മിണ്ടാതെ നിന്നു…
പിന്നെ തലകുനിച്ചു—
“ഇല്ല… ഒന്നും പറഞ്ഞില്ല. വെറുതെ ഇരിക്കുകയായിരുന്നു,” എന്ന് പറഞ്ഞു.
അമ്മ എന്റെ മറുപടി വിശ്വസിച്ചു.
“ഹ്മ്… ഒന്ന് സൈലന്റ് ആയിരുന്നു പോലെ…” എന്ന് ആന്റി സ്വയം പറഞ്ഞ പോലെ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും വീട്ടിലോട്ടു നടന്നു.
അടുത്ത വീടല്ലേ… കുറച്ചു അടികൾ മാത്രം.
പക്ഷേ ആ ചെറിയ ദൂരത്തിനുള്ളിൽ തന്നെ എന്റെ ചിന്തകൾ ഒട്ടേറെ മാറി.
ആന്റിയുടെ മുഖം… ശബ്ദം… ആന്റി പറയാതെ നിന്ന കാര്യങ്ങൾ…
എല്ലാം വീണ്ടും വീണ്ടും മനസ്സിൽ വരികയായിരുന്നു.
“ആന്റി ഒക്കെയായിരിക്കും…” അമ്മ പറഞ്ഞു, വിഷയം അടച്ചുപൂട്ടുന്ന പോലെ.
