തന്റെ തോളിൽ കിടന്ന് തേങ്ങി കരയുന്ന സിന്ധുവിനെ സുശീല എഴുന്നേൽപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും സിന്ധു അമ്മയുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് കിടന്നു കരഞ്ഞു.
“എന്തിനാടി കരയുന്നെ…” സുശീല കാര്യം മനസിലാവാതെ ചോദിച്ചു.
അപ്പോഴും സിന്ധു തേങ്ങി കൊണ്ടിരുന്നു.
“എന്താ മോളെ, മോളെന്തിനാ കരയുന്നെ..” സുശീല മകളുടെ തലയിൽ തലോടി കൊണ്ട് വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ചോദിച്ചു.
കുറെ നേരം വിളിച്ചിട്ടും തലോടിയിട്ടും കരച്ചിൽ നിർത്തുകയോ തന്റെ തോളിൽ നിന്നും എഴുന്നേൽക്കുകയോ ചെയ്യാതിരുന്നപ്പോൾ കുറച്ച് നേരം കരയട്ടെ എന്ന് കരുതി സുശീല മകളെ തന്റെ തോളിൽ താങ്ങി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും തുടച്ച് സിന്ധു അമ്മയുടെ മാറിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി.
“മോളെ…” എന്ത് സംഭവിച്ചതാണെന്നറിയാതെ സുശീല മകളെ വിളിച്ചു. അടുപ്പത്ത് വെന്തു കൊണ്ടിരുന്ന ബീഫ് വാങ്ങി വെച്ച് സുശീലയും മകളുടെ പിന്നാലെ ചെന്നു.
റൂമിൽ കയറിയ സിന്ധു കട്ടിലിൽ കുനിഞ്ഞിരിക്കുന്ന്നതിന്റെ തൊട്ടടുത്ത് സുശീലയും ചെന്നിരുന്നു.
“എന്താ മോളെ പറ്റിയത്..” സിന്ധുവിന്റെ പുറത്ത് തലോടി കൊണ്ട് സുശീല ചോദിച്ചു.
“അമ്മെ…” ഒരു ഇടറിയ ശബ്ദത്തോടെ സിന്ധു സുശീലയെ നോക്കി വിളിച്ചു.
“എന്താടി.. എന്താ ഉണ്ടായേ..”
“ഞാ… ഞാൻ ഞാൻ അമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടല്ലേ…”
“ഏയ്.. അതൊന്നും സാരല്യ.. അതൊന്നും മോൾ ഇനി ആലോചിക്കണ്ട… മോളെ അമ്മയും കുറെ വിഷമിപ്പിച്ചില്ലേ.. പോട്ടെ.. സാരല്യ..” സുശീല മകളെ തലോടി കൊണ്ട് പറഞ്ഞു.
“അമ്മെ.. ഇപ്പൊ അമ്മയുടെ സ്നേഹം കാണുമ്പൊൾ.. ഇത് എനിക്ക് മുമ്പേ കിട്ടേണ്ടതായിരുന്നില്ലേ… എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു..” അത് കേട്ട സുശീലയുടെ കണ്ണും നിറഞ്ഞു.
“ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യല്ല്യ മോളെ… ” സുശീല കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
“മ്മ്.. നമ്മുടെ ഇടയിൽ കിടന്ന് വിഷമിച്ചത് അച്ഛനാണ്.. അച്ഛൻ ഇനി നമ്മൾ കാരണം വിഷമിക്കരുത്…”
“മ്മ്… വാ എണീക്ക് അച്ഛൻ വന്നെന്ന് തോന്നുന്നു… ഊണ് കഴിക്കാം..” ഉമ്മറത്ത് നിന്നും ചന്ദ്രന്റെ ശബ്ദം കേട്ട് കൊണ്ട് സുശീല പറഞ്ഞു. കണ്ണ് തുടച്ച് സുശീല അടുക്കളയിലേക്ക് പോയി.
“മോൾ എപ്പോയ പോകുന്നെ..” മൂന്ന് പേരും ഇരുന്ന് ഊണ് കഴിക്കുന്നതിനിടയിൽ ചന്ദ്രൻ മകളെ നോക്കി ചോദിച്ചു.
“എന്തെ അവൾ പോകഞ്ഞിട്ടു നിങ്ങൾക്ക് തിരക്കയോ..?” സുശീല ചന്ദ്രനെ ചൊടിപ്പിക്കാൻ ചോദിച്ചു.
“ഹോ.. എന്നുമുതൽ തുടങ്ങി പുത്രിസ്നേഹം..”
“അച്ഛാ.. ഞങ്ങൾ ഇപ്പൊ ചങ്ക്‌സാണ്..” സിന്ധു ചിരിച്ച് കൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.
“അല്ല.. എന്തിനാ നിങ്ങൾ അവൾ പോകുന്ന കാര്യം ഒക്കെ ചോദിച്ചെ..”
“അത്… നാളെ കാവുങ്കാലമ്പലത്തിൽ ഉത്സവത്തിന്റെ കൊടിയേറ്റാണ്. ഞാനും തെക്കേതിലെ രാഘവനും കൂടെ ഇന്ന് ഉച്ച തിരിഞ്ഞ് അങ് ഇറങ്ങിയാലോന്ന് വിചാരിച്ച്.. ”
“ഹോ.. അപ്പൊ ഒരു ആഞ്ചർ ദിവസത്തേക്ക് അച്ഛനെ ഈ വഴിക്ക് നോക്കണ്ട അമ്മെ..”
സിന്ധു അച്ഛനെ കളിയാക്കി കൊണ്ട് പറഞ്ഞു.
“എല്ലാ കൊല്ലവും പോകുന്നതല്ലെടി.. മുടക്കാനോക്കോ…”
“മ്മ്.. അച്ഛൻ പൊയ്ക്കോ ഞാൻ നാളെ പോകും.. പത്രോസേട്ടൻ നാളെ എന്നെ കൊണ്ടോവാൻ വരും..”
ഊണ് കഴിഞ്ഞ് ചന്ദ്രൻ ഒരു തോൾ സഞ്ചിയും തൂക്കി വരമ്പിലേക്കിറങ്ങി നടന്നു. കൂടെ ഉറ്റ സുഹൃത്ത് രാഘവനുമുണ്ടായിരുന്നു. ചന്ദ്രൻ ഇറങ്ങി പോകുന്നതും നോക്കി പൂമുഖത്ത് മകളും ഭാര്യയും നോക്കി നിന്നു.
“വെള്ളമടിച്ച് വരാതിരുന്നാൽ മതിയാർന്നു..” സുശീല ഒരു ദീർഘശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
ഊണ് കഴിഞ്ഞ് അമ്മയ്ക്കും മകൾക്കും പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. അച്ചൻ ആണെങ്കിൽ ഉത്സവത്തിനും പോയി. ഇനി തെണ്ടി തിരഞ്ഞു ദിവസങ്ങൾ കഴിയും വരാൻ. ആ വീട്ടിൽ അവർ മാത്രമൊള്ളു എന്ന് ഓർത്തപ്പോൾ, സുശീലയുടെ ഉള്ളിൽ മകളോട് ചോദിക്കാൻ ഉറച്ച കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ കുറെ കാര്യങ്ങൾ. തന്റെ മകളെ പറ്റിയും മകളുടെ ഭർതൃവീട്ടുകാരെ പറ്റിയും കേട്ടാൽ അറയ്ക്കുന്ന പലതും കേട്ടിട്ടും ആരോടും മറുപടി പറയാൻ സുശീല പോയില്ല. കേട്ടതൊക്കെ ഏറെക്കുറെ സത്യമാണെന്നും തോന്നിയിരുന്നു. ആ ദേഷ്യമൊക്കെയായിരുന്നു മകളോട്. എന്നാൽ ഇപ്പൊ അതെല്ലാം മാറി. താനും ആ കേട്ടതിന്റെ ഒക്കെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്നാലും മകളിൽ നിന്ന് തന്നെ അതെല്ലാം അറിയണം എന്നൊരു തോന്നലുണ്ടായി.
