കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും – 1
Kallan Gopanum Si Eliyamnmayum | Author : Sunil
[ Previous Part ] [ www.kambi.pw ]
“അമ്മേ…. അമ്മോ…
മാതാശ്രീ കാർത്ത്യായനീ…. രാജമാതാ കാർത്ത്യായനീ ദേവ്യേ….”
‘ഫ്‌ഭാ…. പന്ന കഴുവേർട മകനേ… എന്നാടാ നാറീ നീ കെടന്നു തൊള്ള തുറക്കുന്നേ… ”
അടുക്കളയിൽ നിന്നും നീട്ടി ഒരു ആട്ടും പിന്നാലെ പ്രാക്കും ആയി ഉടുത്തിരുന്ന കള്ളിമുണ്ടിന്റെ കോന്തല എടുത്ത് കുത്തിക്കൊണ്ട് എന്റെ അമ്മ സാക്ഷാൽ കാർത്ത്യായനിഅമ്മ ഇറങ്ങി വന്നു…!
“രണ്ടീസം നോം സ്ഥലത്ത് കാണില്യ… ജോലി സംബന്ധമായ ഒരു ടൂർ പോവാൻ സാധ്യത ഉണ്ട് ഒറ്റക്ക് കിടക്കേണ്ട എങ്കിൽ ബിന്ദുവിനെയോ സിന്ധുവിനെയോ വിളിച്ചു അവരുടെ കൂടെ പൊക്കോണം…”
‘നാറി ഇന്നെവിടെ കേറിയാടാ മുടിഞ്ഞോനേ നീ കട്ടത്….?’
തള്ള വീണ്ടും കത്തിക്കയറി….
“എന്റെ പൊന്നമ്മച്ചീ ഞാൻ ആളു ഡീസന്റാ ദൈവങ്ങളുടെ നക്കാപ്പിച്ച കാശീന്ന് നമ്മള് കയ്യിട്ടു വാരില്ല എന്നത് അമ്മച്ചിക്കറിയില്ലേ? ഇതാ കുരിശടീലെ നേർച്ചക്കുറ്റി പോയ കേസാ…
ആ… നീർക്കോലി കടിച്ചാലും പോരേ അത്താഴം മുടങ്ങാൻ അതാ രണ്ടീസം ഒന്ന് മാറി നിന്നേക്കാം എന്നു വച്ചത്…”
പറഞ്ഞു തീർന്നില്ല ദാ പാഞ്ഞു വന്ന ജീപ്പ് പടിക്കൽ സഡൻ ബ്രേക്ക് ഇട്ട് നിന്നു… പടപാടാന്ന് ബൂട്ടുകളുടെ ശബ്ദം മുഴങ്ങി…
വരാന്തയിലെ അരമതിലിൽ നിന്ന് ഒന്ന് എണീക്കാൻ ഉള്ള അവസരം പോലും എനിക്ക് കിട്ടിയുമില്ല.
“ഹ… ഇതെന്നാ ചാണ്ടിസാറേ ഇന്നീ പരേഡും മാർച്ചുപാസ്റ്റും ഒക്കെ? ഒരുമാതിരി മാന്യന്മാരെ കണ്ടിട്ടില്ലാത്ത പോലെ?”
‘ചേച്ചീ.. പിള്ളാരൊക്കെ വരാറില്ലേ.. അവളുമാരെ ഒക്കെ കണ്ടിട്ടിപ്പോ ഒരുപാട് കാലായി… ”
എന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ ഏഡ് ചാണ്ടി സാർ അമ്മയുമായി കുശലം പറഞ്ഞു..
“എന്റെ ഗോപൻചേട്ടാ ആ പുതിയ എസ് ഐ ആളിത്തിരി കലിപ്പുമോഡാ….. ചേട്ടനീയിനം കേസ് ഒന്നും പിടിക്കില്ലാന്ന് അവരോട് മിണ്ടാൻ പറ്റില്ല അതാ…”
കഴിഞ്ഞ വർഷം പുതുതായി വന്ന പോലീസ് ഡ്രൈവർ അരുൺ സാർ ആണ് അത് പറഞ്ഞത്…
നേർച്ചക്കുറ്റി മോഷണം നടന്നതും സ്ഥലത്തെ പ്രമുഖ മോഷ്ട്ടാക്കളെ എല്ലാം പിടിച്ച് അകത്ത് ഇടാൻ ഉള്ള എസ് ഐ ഏലിയാമ്മയുടെ ഉത്തരവ് കാരണം ആണ് ഇപ്പോൾ ഇവരുടെ ഈ വരവ്..
“ആ.. ഇപ്പൊ വന്നതേതായാലും നിങ്ങട ഭാഗ്യം.. ഒരു പത്തു മിനിറ്റൂടി കഴിഞ്ഞിരുന്നേ ഞാനെന്റെ പാടും നോക്കി പോയേനേ..”
‘കതേമ്പറഞ്ഞു നിക്കാതെ പോയി ഷർട്ടിട്ടു വാടാ മൂന്നാലെണ്ണത്തിനെ കൂടി ഇനീം പൊക്കാനുണ്ട്’
ബഷീർ സാർ തിരക്കു കൂട്ടി..
“അയ്യോ… ഷർട്ടില്ലേലും സാരമില്ല ആദ്യം ഷഡ്ഢി ഇടട്ടെ…. ജെട്ടിസാവൂന്റെ ഏ സി ഷഡ്ഢി വാങ്ങിച്ചു വച്ചിട്ടു കൊല്ലമൊന്നായി… അതീ പിന്നെ തറവാട്ടിലോട്ട് വരേണ്ടീം വന്നില്ലല്ലോ”
ഞാൻ വീടിന് അകത്തു കയറി വെള്ള പുത്തൻ ഷഡ്ഢിയും എടുത്ത് ഇട്ട് ഒരു കസവുമുണ്ടും ക്രീം കളർ ഫുൾ കൈ ഷർട്ടും എടുത്തിട്ടു മുടിയും ചീകി ഷർട്ടിന്റെ കയ്യും മടക്കി വെളിയിലോട്ട് ഇറങ്ങി…
“മണ്ഡപത്തിലോട്ട് അല്ലടാ സ്റ്റേഷനിലോട്ടാ പോകുന്നത്…”
എന്റെ വേഷം കണ്ടതും ചാണ്ടിസാർ പറഞ്ഞു!
ഒരു മാസം മുൻപ് പുതിയ വനിതാ എസ് ഐ ചാർജ്ജ് എടുത്തു എന്ന് അറിഞ്ഞു അവർ എന്തോ ഇതേവരെ എന്നെ പരിചയപ്പെടാൻ ഒട്ട് വിളിച്ചതുമില്ല!
സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടിയ ചെറുപ്പക്കാരി ആണ് ആൾ കാണാനും വലിയ തരക്കേടില്ല എന്നാണ് അറിഞ്ഞത് അപ്പോൾ പിന്നെ സുന്ദരനും സുമുഖനും ആരോഗദൃഢഗാത്രനും സർവോപരി അവിവാഹിതനും ആയ നമ്മളും അത്ര മടുപ്പിക്കരുതല്ലോ!
അതിപ്പോ ഈ കിളവൻ ചാണ്ടി സാറിനോട് പറഞ്ഞാൽ തേമ്പ് കിട്ടും ഞാൻ മിണ്ടാതെ ചെന്ന് ജീപ്പിൽ കയറി ഇരുന്നു…
“ഈ ഒണക്ക ബൊലേറോ മാറ്റി നമുക്കും ഇനി എന്നാ സാറേ ഒരു ഫോഴ്സ് ഗൂർഖ ഒക്കെ കിട്ടുന്നത്?”
ഞാൻ അടുത്ത് ഇരുന്നു ബഷീർ സാറിനോട് ചോദിച്ചു….
