ഇനിയുള്ള കുറച്ചു കാലം.. ഏട്ടന്റെ ഭാര്യയായി എനിക്ക് ജീവിക്കണം… പ്ലീസ് പോയി ഡ്രസ്സ് ഇട്ടു കൊണ്ടുവാ..
ഒരു കൊച്ചു കുട്ടി കണക്കെ.. ആ വാക്കുകൾ ശിരസാവഹിച്ചു ബെഡ്റൂമിലേക്ക് ഞാൻ നടന്നു..
വീണ്ടും ഞാൻ ഞെട്ടി !!!
ബെഡിൽ മടക്കി വെച്ചിരിക്കുന്നു.. ഒരു ചന്ദന കളർ ജുബ്ബയും.. അതിന്റെ മുകളിലായി ഏകദേശം ആറേഴു പവൻ തൂക്കം വരുന്ന സ്വർണ മാല..
ഗോൾഡ് ചെയിൻ വാച്ച്.. വെള്ള തൂവാല.. ഒരു ചന്ദന കളർ ഡബ്ബിൾ മുണ്ട്.. അതിന് തൊട്ടരികിലായി ഒരു
പ്ലാസ്റ്റിക് കവറിൽ രണ്ടു വലിയ പൂമാലകൾ !!!!
ഇതെല്ലാം കൂടി കണ്ടപ്പോൾ.. ആ ആത്മാർത്ഥതക്കു മുന്നിൽ രണ്ടാമതൊന്നു ആലോചിക്കാതെ.. ഞാനും ഒരു കല്യാണ ചെറുക്കൻ ആയി മാറാൻ തയ്യാറായി.. വേഗം തന്നെ ബാത്റൂമിൽ കയറി ഫ്രഷ് ആയി..
ഒരു കല്യാണ ചെറുക്കൻ കണക്കെ റൂമിന് പുറത്തു ഇറങ്ങുമ്പോൾ എന്നെയും പ്രതീക്ഷിച്ചു കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ ആതി നിൽക്കുന്നു…
എൻ്റെ കൈയിൽ ഇരുന്ന പൂമാലകൾ മേടിച്ചു വിളക്കിനു മുൻപിൽ വെച്ചിരുന്ന താലത്തിൽ വെച്ചു.. അതിന് ശേഷം അവള് കൈയിൽ കരുതിയിരുന്ന ആ താലി ചരട് അതിന്റെ മുകളിൽ വെച്ചു…
അതിന് ശേഷം നിവർന്നു നിന്നിട്ട്.. അല്പം മാറി നിന്നിരുന്ന എന്നേ ഒരു കൈ നീട്ടി എൻ്റെ കൈയിൽ പിടിച്ചു.. എന്നേ അവളുടെ അരികിലേക്ക് ചേർത്തു വിളക്കിനു നേരെ നിർത്തിയിട്ട്..
കൈ കൂപ്പി നിൽക്കുവാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു.. അത് ഞാൻ അപ്പാടെ അനുസരിച്ചു കണ്ണടച്ചു കൈകൂപ്പി ഒരു മിനിറ്റ് നിന്നു..
ഏട്ടാ.. ആ താലി എടുത്ത് എൻ്റെ കഴുത്തിൽ കെട്ടു.. താലി കൈയിൽ എടുത്ത ഞാൻ.. ഒരു നിമിഷം മനസ്സിൽ പറഞ്ഞു.. ഈ ചെയ്യുന്നത് തെറ്റാണോ..
ശരിയാണോ എന്ന് അറിയില്ല.. പക്ഷേ ഈ ആത്മാർത്ഥ സ്നേഹത്തിന് മുൻപിൽ ഞാൻ മുട്ടുമടക്കുന്നു.. ഇപ്പോൾ ഇതാണ് ശരി.. ഈ താലി ചരട് ഞാൻ ആതിയെ അണിയിക്കാൻ പോണു..
ഇപ്പോൾ മറ്റൊന്നും ചിന്തിക്കുന്നില്ല.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.. എൻ്റെ കൈകൾ അവളുടെ കഴുത്തിലേക്ക് നീങ്ങി.. ആ നിമിഷം.. ആതിയുടെ ശിരസ്സ് എൻ്റെ മുന്നിലേക്ക് അല്പം കുനിച്ചു കൊണ്ട്…
ആ താലി
ചരട് ആ കഴുത്തിലേക്ക് സ്വീകരിക്കാൻ നിന്ന് തന്നു.. ഏകദേശം രണ്ടു മിനിറ്റോളം എടുത്തു ആ താലിമാല ആ കഴുത്തിൽ കെട്ടാൻ..
എൻ്റെ അതുവരെ ഉള്ള ജീവിതത്തിലെ ആദ്യ വിവാഹം !!!
താലി കെട്ട് കഴിഞ്ഞപ്പോൾ.. ആതി കുനിഞ്ഞു പൂമാലയിൽ ഒരെണ്ണം എടുത്തു എൻ്റെ കൈയിൽ തന്നു.. അടുത്ത മാല അവളും കൈയിൽ എടുത്തു നിവർന്ന് നിന്നു..
എന്നിട്ട് എന്നോട് പറഞ്ഞു.. ഏട്ടാ ആ മാല കൂടി എൻ്റെ കഴുത്തിലിട്… തൽക്ഷണം ഞാൻ എൻ്റെ കൈയിലെ മാല അവളുടെ കഴുത്തിൽ ഇട്ടു..
അതിന് ശേഷം ആതി.. അവളുടെ കൈയിൽ ഇരുന്ന മാല എൻ്റെ കഴുത്തിന് നേർക്ക് കൊണ്ട് വന്നപ്പോൾ ഞാനും തല കുനിച്ചു കൊടുത്തു..
അവള് ആ മാല എൻ്റെ കഴുത്തിൽ ഇട്ടതിനു ശേഷം.. അവളുടെ കൈയിൽ കിടന്നിരുന്ന ആതിര എന്ന് എഴുതിയ ആ മോതിരം ഊരി എൻ്റെ ചെറുവിരലിൽ കയറ്റി ഇട്ടു..
അവളുടെ മോതിര വിരലിന്റെ വലിപ്പം ഉണ്ടായിരുന്നു എൻ്റെ അണിവിരലിനു.. അപ്പോഴാണ് എനിക്ക് അങ്ങനെ ഒരു ബോധം വന്നത്.. ഞാൻ പെട്ടന്ന് തന്നെ എൻ്റെ പേര് എഴുതിയ വൈറ്റ് ഗോൾഡ് മോതിരം അപ്പോൾ തന്നെ ഞാൻ ഊരി അവളുടെ നടുവിരലായിരുന്നു അതിന് പാകമായിരുന്നത് ആ വിരലിൽ ഇട്ടു
കൊടുത്തു.. അപ്പോൾ എൻ്റെ ആതിരയുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരി.. അവൾക്ക് എന്നോട് കാമം മാത്രം അല്ല.. പ്രേമം കൂടി യാണെന്നുള്ള തിരിച്ചറിവ്…
എനിക്ക് അവളോടുള്ള സ്നേഹം വീണ്ടും വർധിപ്പിച്ചു… അടുത്ത നിമിഷം അവളുടെ വലത് കൈ എൻ്റെ വലത് കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നിട്ട്
എന്നേ സെറ്റിയിൽ കൊണ്ട് ഇരുത്തിയിട്ട്..
ഏട്ടാ ഒരു നിമിഷം.. എന്ന് പറഞ്ഞിട്ട് അടുക്കളയിലേക്കു നടന്നു..
അടുക്കളയിൽ നിന്ന് പുറത്തേക്കു ആതി ഇറങ്ങിവരുമ്പോൾ.. അവള് ഇരു കൈകളും കൊണ്ട് ചേർത്തു പിടിച്ചു കൊണ്ട് ഒരു ഗ്ലാസും അതിനുള്ളിൽ പാലും പഴവും ഒരു സ്പൂണും ഉണ്ടായിരുന്നു..
