കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോറിൽ ആരോ മുട്ടുന്നു.. ഹാ എന്താ ചേട്ടാ.. സാർ കിടക്കുവാരുന്നോ.. എങ്ങനെ ഉണ്ട് തലവേദന.. കുറവുണ്ട് ചേട്ടാ..
സാറിന് കഴിക്കാൻ കൊണ്ട് വരട്ടെ.. അയ്യോ വേണ്ട ചേട്ട ഞാൻ പുറത്തു പോയി കഴിച്ചോളാം.. അപ്പോഴേക്കും ജോളി സാറെ ഇത് കൊണ്ടുപോയി അകത്തു വെക്കു ചപ്പാത്തിയും ചിക്കൻ കറിയുമാ..
സാർ വിശക്കുമ്പോൾ എടുത്തു കഴിക്ക്.. ബുദ്ധിമുട്ട് ആയി അല്ലെ.. അതെ ഇനി കഴിച്ചില്ലേൽ ആണ് എനിക്ക് ബുദ്ധിമുട്ട് എന്ന് പറഞ്ഞു കൊണ്ട് ജോളി കണ്ണിറുക്കി കാണിച്ചിട്ട് രണ്ടു പേരും നടന്നു പോയി..
അപ്പോൾ എൻ്റെ ഫോൺ റിംഗ് ചെയ്തു എടുത്തു നോക്കുമ്പോൾ സതീഷ് ഏട്ടൻ.. ഹലോ എന്താ ചേട്ടാ..
എടാ സനേഷേ നീ നാളെ ഉച്ചയാവുമ്പോൾ ഇവിടെ എത്തണം.. ഒരു ചെറിയ ഫങ്ക്ഷൻ ഉണ്ട്.. ഞാൻ രേവതിയുടെ കൈയിൽ കൊടുക്കാം.. അത് ഏട്ടാ ഞാൻ പറഞ്ഞില്ലാരുന്നോ മറ്റന്നാൾ അല്ലെ അബുദാബി ജോയിൻ ചെയ്യുന്നത്..
അത് കൊണ്ട് ഇവിടെയുള്ള ഓഫീസ് സ്റ്റാഫ്ന് എല്ലാം ചെറിയ ഒരു ട്രീറ്റ് കൊടുക്കാം എന്ന് ഇപ്പോഴാ തീരുമാനിച്ചത്.. അവരെ എല്ലാം
വിളിച്ചപ്പോൾ ok പറഞ്ഞു..
നാളെ വൈകിട്ട് ആണ് പരിപാടി.. ഏട്ടൻ ഉച്ചക്ക് ഇങ് എത്തണം.. ഞാൻ അമ്മായിടെ കൈയിൽ കൊടുക്കാം.. എടാ നീ എവിടാ.. റൂമിലാ ചേച്ചി..
വല്ലതും കഴിച്ചോ.. മേടിച്ചോണ്ട് വെച്ചിരിക്കുന്നു ചേച്ചി കഴിക്കണം.. രെവു.. നി രാത്രി തന്നെ പോരാൻ പറഞ്ഞതാ.. ഞാനാ പറഞ്ഞത് അവന്റെ അളിയൻ ആഫ്രിക്കയിൽ ഇരുന്നോണ്ട് നമ്മളെ തെറി പറയുമെന്ന്..
നീ എന്തായാലും ഉച്ചക്ക് മുൻപ് ജോലിയെല്ലാം തീർത്തു ഉണ്ണാൻ നേരം ആകുമ്പോൾ ഇങ്ങു എത്തണം.. നീ വന്നിട്ടേ ഞങ്ങൾ ഉച്ചക്കത്തെ ഭക്ഷണം കഴിക്കു..
കേട്ടല്ലോ.. നിന്റെ ചേച്ചിയെയും ചുമ്മാ വിളിച്ചേക്കാം.. ശരിയെട ദേ രേവതിക്ക് കൊടുക്കാം.. ഏട്ടാ എത്രയും നേരത്തെ വരണേ.. ശരി നാളെ കാണാം..
അടുത്ത ദിവസം ഉച്ചക്ക് മുൻപായി തന്നെ ഞാൻ ഷാർജയിൽ എത്തി.. ചെല്ലുമ്പോൾ എന്നെ പ്രതീക്ഷിച്ചു രേവതി ബാല്കണിയിൽ ഇരിപ്പുണ്ടായിരുന്നു ബാഹുബലിയിലെ അനുഷ്ക ഷെട്ടിയെക്കാൾ സുന്ദരിയായി തോന്നി..
അന്ന് കണ്ടതിലും കൊഴുത്തിട്ടുണ്ട്.. മുകളിൽ എത്തിയപ്പോൾ ഡോർ തുറന്നതും അവള് തന്നെ.. പെണ്ണെ നിന്നെ കണ്ടിട്ട് എൻ്റെ സകല കൺഡ്രോളും പോകുന്നു..
ഇനിയും വെച്ചു നീട്ടണോ ഇപ്പൊ തന്നെ ഒരു താലി കെട്ടി ഫസ്റ്റ് ഡേ ആഘോഷിച്ചാലോ.. എന്താ രണ്ടും കൂടി ഒരു കുശുകുശുപ്പ്..
ആ ആതിരേച്ചി.. അല്ല ഞാൻ ചോദിക്കുവാരുന്നു വരാൻ വൈകിയൊന്നു.. എടാ നീ ഓഫീസിൽ നിന്ന് ഇറങ്ങുവാന്ന് പറഞ്ഞപ്പോഴേ ബാല്കണിയിൽ പോയി ഇരുപ്പ് ഉറപ്പിച്ചതാ..
ആണോ രെവു.. പോ.. ഈ അമ്മായി വെറുതെ.. സതീഷേട്ടൻ എന്തിയെ.. എടാ ഇപ്പൊ വരും.. നീ ഇരിക്ക് കുടിക്കാൻ എന്തേലും എടുക്കാം..
രെവു ചാടി കേറി.. അമ്മായി ഞാൻ എടുത്തോളാം… ഓ.. ആയിക്കോട്ടെ.. ഇതാണോ ഭാവി ഭർത്താവിന് കുടിക്കാൻ എടുക്കാൻ പോയിട്ട്.. ചോക്ലേറ്റും ഐസ്ക്രീം ഒക്കെയായി വരുന്നത് കണ്ടപ്പോൾ..
ആതിരേച്ചി പോയി വെള്ളം വല്ലതും എടുത്തോണ്ട് കൊടുക്ക് കൊച്ചെ.. അത്
സാരമില്ല ഏച്ചി.. ഇതുമതി എന്ന് പറഞ്ഞു ഒരു കപ്പ് ഐസ്ക്രീം മേടിച്ചു കുറച്ചു കഴിച്ചിട്ട് ബാക്കി രെവുന് കൊടുത്തു..
അവള് അമ്മായിയെ നോക്കിയിട്ട് ആർത്തിയോട് അത് കഴിച്ചു..
എടാ സനേഷ് നീ നേരത്തെ വരാൻ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ.. ഇല്ല സതീഷേട്ട.. എടാ ഞാൻ അഭിഷേകുമായി സംസാരിച്ചിരുന്നു.. അവനാ പറഞ്ഞത് നിന്നോട് ചോദിച്ചു നോക്കാൻ..
എന്താ സതീഷേട്ട വളച്ചു കെട്ടാതെ കാര്യം പറ.. എടാ അത് പിന്നെ.. എനിക്ക് വീണ്ടും പഴയതു പോലെ വയറു വേദന ആണ്..
അപ്പോൾ ഞാൻ നേരത്തെ ട്രീറ്റ് ചെയ്ത കാരിത്താസിലെ ഡോക്ടറെ വിളിച്ചിരുന്നു.. അയാള് പറയുന്നത് നേരത്തെ ഓപ്പറേറ്റ് ചെയ്ത സ്റ്റിച്ചിൽ എന്തേലും പ്രോബ്ലം ആയിരിക്കുമെന്ന അവിടെ ചെന്ന് ചെക്കപ്പ് നടത്തിയാലേ കറക്റ്റ് ആയിട്ട് എന്തേലും പറയാൻ പറ്റുള്ളൂ എന്നാ..
പോയാൽ എന്തായാലും എനിക്ക് ഒരു രണ്ട് മാസം എങ്കിലും അവിടെ നിൽക്കേണ്ടി വരും.. ആതിരയും കൂടെ വരുന്നുണ്ട്.. പിള്ളേരെ ഊട്ടിയിൽ പോയി കണ്ടിട്ട് അവള് രണ്ട് ആഴ്ചക്കുളിൽ ഇങ്ങു തിരിച്ചു പോരും..
