ആനി ടീച്ചർ – 10 3

” സത്യം… ഇത് വാതിലിന് ഇടിച്ചതാ.. എന്റെ അമ്മച്ചിയാണ് സത്യം… എന്റെ അപ്പച്ചനാണ് സത്യം… ഇത് വാതിലിന് തട്ടി വന്ന പാടാ… അല്ലാതെ ആരും അടിച്ചപ്പോ ഉണ്ടായതൊന്നും അല്ല.. “
പാപ്പി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

” മതി.. മതി ഞാൻ വിശ്വസിച്ചു.. ”

കുട്ടാപ്പി വിശ്വാസം വന്നു എന്നർത്ഥത്തിൽ തൊഴുതുകൊണ്ട് പറഞ്ഞു.

” നീ വാ നമുക്ക് കണി കണ്ടിട്ട് വരാം.. ”

പാപ്പി വേഗം ജീപ്പിലേക്ക് കയറി.

” കണിയല്ലേ വീട്ടിലിരിക്കുന്നെ… ഇച്ചായന്റെ പിരി വെട്ടിയാ..”

” ഒ.. ഞാൻ അത് മറന്നു… ”

പാപ്പി എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു.

” എന്റെ കർത്താവെ.. ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോ ഇങ്ങേരുടെ മൊത്തം ഫ്യൂസും പോയോ… 🙄 ”

കുട്ടാപ്പി അന്താളിച്ചു കൊണ്ട് ചോദിച്ചു.

” എന്റെ ഫ്യൂസിനൊന്നും ഒരു കുഴപ്പവുമില്ല.. നീ വേഗം വണ്ടിയെടുക്ക് ”

പാപ്പി പറഞ്ഞു.

” എങ്ങോട്ടേക്ക്..? ”

” മനുഷ്യന് സമാധാനം കിട്ടുന്ന എങ്ങോട്ടെങ്കിലും പോടാ… ”

” എന്നാ ഷോപ്പിലേക്ക് പോകാം.. ”

” നീ എങ്ങോട്ടെങ്കിലും പോ.. ”

പാപ്പി ദേഷ്യത്തോടെ പറഞ്ഞു.

ഉടനെതന്നെ കുട്ടാപ്പി അടുത്തുള്ള കള്ളുഷാപ്പിലേക്ക് വണ്ടി വിട്ടു.

ഷാപ്പ്കാരൻ കുട്ടപ്പൻ പാപ്പിയെ അത്ഭുതത്തോടെ നോക്കി.

” എന്താടാ കണ്ണ് മിഴിച്ചു നോക്കുന്നേ.. നീ ഇതിനുമുമ്പ് എന്നെ കണ്ടിട്ടില്ലേ..? ”

പാപ്പി ചോദിച്ചു.

” പാപ്പിച്ചായൻ രാവിലെ ഷാപ്പിലേക്കുള്ള വരവ് പതിവില്ലാത്തതാണല്ലോ അതുകൊണ്ട് നോക്കിയതാ… ”

” നിന്ന് വാചകമടിക്കാതെ രണ്ടു കുപ്പിയും, പന്നിയിറച്ചിയും എടുക്ക്.. ”

പാപ്പി ഉറക്കെ പറഞ്ഞു.

” പാപ്പിച്ചായൻ ഇരുന്നാട്ടെ… ഞാൻ ഇപ്പോ എടുക്കാം.. ”

അതും പറഞ്ഞ് അയാൾ അടുക്കളയിലേക്ക് ചെന്നു.

അധികം വൈകാതെ പന്നി ഇറച്ചിയും, കള്ളും പാപ്പിയുടെ മുൻപിൽ നിരത്തി. നിമിഷനേരംകൊണ്ട് ഒരു കുപ്പി അടിച്ചു തീർത്തു. ഇത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുകയാണ് കുട്ടാപ്പി.

” പാപ്പിച്ചായാ… ശരിക്കും നിങ്ങൾക്ക് എന്താ പറ്റിയത്..? ”

” ഇറച്ചിക്ക് എരിവില്ല… ”

ഇറച്ചി തൊട്ട് നക്കിക്കൊണ്ട് പാപ്പി പറഞ്ഞു.

” പാപ്പിച്ചായാ ഇങ്ങോട്ട് നോക്ക്..”

കുട്ടാപ്പി പാപ്പിയുടെ മുഖം പിടിച്ചു തിരിച്ചു.

” എന്നാടാ..? ”

പാപ്പി ദേഷ്യത്തോടെ ചോദിച്ചു.

” നിങ്ങക്ക് ശരിക്കും എന്നാ പറ്റിയത്..? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ.. പതിവില്ലാത്ത ഓരോ ശീലങ്ങള്.. “
കുട്ടാപ്പി പറഞ്ഞത് മൈൻഡ് ചെയ്യാതെ ഒരു കുപ്പിക്ക് കൂടി പറഞ്ഞു.

” കുടിച്ചത് മതി എഴുന്നേറ്റെ… ”

കുട്ടാപ്പി പാപ്പിയെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് പുറത്തേയ്ക്ക് നടന്നു.

” എന്റെ കയ്യീന്ന് വിടടാ… ”

പാപ്പി അവനെ പിടിച്ചു മാറ്റാൻ നോക്കി. പക്ഷെ കുട്ടാപ്പി പിടിച്ചു വലിച്ച് വണ്ടിയിൽ കയറ്റി. വണ്ടിയെടുത്ത് പുഴക്കരയിൽ കൊണ്ടു നിർത്തി.

” നീ എന്തിനാടാ ഇവിടെ വണ്ടി നിർത്തിയേ..? ”

പാപ്പി ചോദിച്ചു.

” ഇച്ചായാ… നിങ്ങള് ആദ്യം ഒന്ന് റിലാക്സാവ്… ”

” റിലാക്സ് ആയി.. ”

ദീർഘശ്വാസം എടുത്തശേഷം പാപ്പി പറഞ്ഞു.

” എനി പറ എന്താ ഇച്ചായന്റെ പ്രശ്നം…? ”

” ഒരു പ്രശ്നവും ഇല്ല… ”

” കള്ളം പറയല്ലേ പാപ്പിച്ചാ… കാലം കുറേയായി നിങ്ങടെ ഓസിന് ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട്… ആ എനിക്ക് നിങ്ങള് കള്ളം പറഞ്ഞാൽ മനസ്സിലാകാതിരിക്കോ…? ”

” എടാ… ഒന്നുമില്ലെന്ന് പറഞ്ഞില്ലേ… ”

” ഇല്ല… ഞാൻ വിശ്വസിക്കില്ല… പറ പച്ചപ്പാ… ”

” എന്ത്…? ”

” സോറി… പറ പാപ്പിച്ചാ… പറ.. എന്താ നിങ്ങടെ പ്രശ്നം…? ”

കുട്ടാപ്പി ചോദിച്ചു.

പാപ്പി ഒരു നിമിഷം ആലോചനയിലായി.

” എന്താ പാപ്പിച്ചാ ഇങ്ങനെ ആലോചിക്കുന്നേ..? ”

” എനിക്കൊരു സംശയം… ”

പാപ്പി ചിന്തിച്ചുകൊണ്ട് പറഞ്ഞു.

” എന്ത് സംശയം…? ”

” സ്വന്തം ഭാര്യയുടെ ശരീരത്തിൽ ഭർത്താവ് തൊടുന്നത് തെറ്റാണോ..? ”

” ഒരു തെറ്റുമില്ല… ”

” ഭാര്യയുടെ സമ്മതമില്ലാതെ തൊടുന്നത് തെറ്റാണോ..? ”

” അത് തെറ്റാണ്… ”

കുട്ടാപ്പി പറഞ്ഞു.

” അതെങ്ങനെ തെറ്റാകും താലികെട്ടിയ സ്വന്തം ഭാര്യയെ അല്ലേ ഭർത്താവ് തൊടുന്നത്… ”

Leave a Reply

Your email address will not be published. Required fields are marked *