” എന്റെ ഇച്ചായാ… നിങ്ങൾക്ക് അറിയാൻ മേലാഞ്ഞിട്ടാ… അനുവാദമില്ലാതെ ഭാര്യയുടേതെന്നല്ല ഒരു സ്ത്രിയുടെയും ശരീരത്തിൽ തൊടാൻ പാടില്ല… ”
” തൊട്ടാലോ… 😏 ”
” പെണ്ണിന് ഇഷ്ടപ്പെട്ടില്ലേൽ കോടതി കേറ്റും… ”
കുട്ടാപ്പി പറഞ്ഞു.
” ശോ… ഇത് വല്ലാത്ത നിയമം ആയിപോയി… 😒 “
പാപ്പി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
” എന്തെ… ഇച്ചായൻ സമ്മതമില്ലാതെ ആനി ടീച്ചറെ കേറി പിടിച്ചാ..? ”
കുട്ടാപ്പി സംശയരൂപേണെ ചോദിച്ചു.
” ഏയ്… ഞാൻ അത്തരക്കാരനല്ല… ഒരു സംശയം… അത് ചോദിചൂന്നെ ഉള്ളു.. ”
പാപ്പി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
” പിന്നെന്തിനാ ഇച്ചായൻ രാവിലെ തന്നെ തലക്ക് വെളിവില്ലാത്ത ആളെ പോലെ പെരുമാറിയത്… ”
കുട്ടാപ്പിയുടെ സംശയം മാറിയില്ല.
” അതൊന്നുമില്ലെടാ… ”
” ഫസ്റ്റ് നൈറ്റ് ശെരിക്കും നടക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണോ..? ”
” നിന്നോട് ആര് പറഞ്ഞു എന്റെ ഫാസ്റ്റ് നൈറ്റ് ശെരിക്കും നടന്നില്ലാന്ന്..? ”
പാപ്പി കള്ള ഭവത്തോടെ ചോദിച്ചു.
” പിന്നെന്താ നിങ്ങൾക്ക് ഒരു സന്തോഷം ഇല്ലത്തെ… 🤔”
” എന്റെ ഉള്ളില് നല്ലോണം സന്തോഷം ഉണ്ട്… അതൊക്കെ ഇങ്ങനെ പുറത്ത് കാണിച്ചു നടക്കാൻ പറ്റോ..? ആളുകൾ എന്ത് വിചാരിക്കും.. ”
” അത് ശെരിയാ… പാപ്പിച്ചായൻ നല്ല സന്തോഷത്തിലാണെന്നല്ലേ പറഞ്ഞത്.. ”
” അതെ.. ”
” എന്നാ എനിക്കൊരു വിസ്ക്ക് വാങ്ങിച്ചു തരോ..? ”
” എന്റെ വീട്ടില് നല്ല ടൈഗർ ബാം ഉണ്ട് അത് മതിയോ…? ”
” അതിന് ഇവിടെ ആർക്കാ ജലദോഷം..? ”
” നീയല്ലേ പറഞ്ഞത് നിനക്ക് വിക്സ് വേണമെന്ന്.. ”
” എന്റെ ഇച്ചായാ തലയിൽ പുരട്ടുന്ന വിക്സ് അല്ല… കുടിക്കുന്ന വിസ്ക്ക്.. ”
” വിക്സ് മരുന്ന് രൂപത്തിലും ഇറങ്ങിയോ..? ”
” 🥴 എന്റെ ഇച്ചായാ.. ഞാൻ കള്ളിന്റെ കാര്യമാ പറഞ്ഞത്…”
” ഓ… വിസ്ക്കി… ”
പെട്ടന്ന് പാപ്പിക്ക് കാര്യം പിടികിട്ടി.
” അഹ്.. അത് തന്നെ സാധനം… അതൊരെണ്ണം എനിക്ക് വാങ്ങിച്ചു തരണം… ”
” വല്ല പട്ട ചാരായം പോരെ… ”
” പോരാ… പറഞ്ഞ സാധനം തന്നെ കിട്ടണം..”
” അതൊന്നും ഇവിടെ കിട്ടില്ല… അങ്ങ് ടൗണിൽ പോണം… ”
പാപ്പി ഒഴിയാൻ ശ്രമിച്ചു.
” കാശ് തന്നാൽ മതി ഞാൻ പോയി വാങ്ങിച്ചോളാം… “
കുട്ടാപ്പി ഒഴിയുന്ന ലക്ഷണമില്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഉടനെ പോക്കറ്റിൽ നിന്നും ഒരു 2000ത്തിന്റെ നോട്ട് അവന് നേരെ നീട്ടി. നോട്ട് കണ്ട് കുട്ടാപ്പിയുടെ കണ്ണ് മഞ്ഞളിച്ചു.
” മുഴുവൻ തീർക്കരുത്… ബാക്കി കൊണ്ട് തരണം.. ”
പാപ്പി മുന്നറിയിപ്പ് നൽകി.
” ഉവ്വ് ഉവ്വ്… ”
കുട്ടാപ്പി മറുപടി നൽകി.
രാത്രി 8 മണി. തീൻമേശയിൽ ഇരിക്കുകയാണ് പാപ്പിയും,അപ്പൻ മത്തായിയും. അടുക്കളയിൽ നിന്നും ചോറും കറിയുമായി ആനിയും, അമ്മച്ചി മറിയയും, അനിയത്തി മോളിക്കുട്ടിയും വന്നു. അവർ വിഭവങ്ങൾ മേശയിൽ നിരത്തി.
” ആനി.. നീ എവിടെ ഇരിക്ക് മോളെ… ”
പാപ്പിയുടെ അരികിലുള്ള കസേരയിൽ ചൂണ്ടികൊണ്ട് മത്തായി പറഞ്ഞു.
” വേണ്ട അപ്പച്ചാ… നിങ്ങള് കഴിച്ചോ… ഞാൻ കുറച്ചുകഴിഞ്ഞ് അമ്മച്ചിയുടെ കൂടെ കഴിച്ചോളാം ”
ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” മോളേ… നീ പാപ്പിയുടെ അടുത്ത് ഇരിക്ക്, ഞാൻ വിളമ്പി തരാം..”
അമ്മച്ചി പറഞ്ഞു.
” വേണ്ട അമ്മച്ചി.. ഇവരിപ്പോ കഴിച്ചോട്ടെ, ഞാൻ അമ്മച്ചിയുടെ കൂടെ കഴിച്ചോളാം..”
ആനി അതേ സ്വരം ആവർത്തിച്ചു.
” എന്നാ പിന്നെ എല്ലാവരും ഇവിടെ ഇരിക്ക്.. നമുക്ക് ഒരുമിച്ച് കഴിക്കാം. ”
മത്തായി പരിഹാരം കണ്ടു.
” അതാ നല്ലത്.. ”
അമ്മച്ചിയും അതിനോട് യോജിച്ചു.
ശേഷം എല്ലാവരും മേശക്കു ചുറ്റും വട്ടത്തിൽ ഇരുന്നു. പതിവിൽ നിന്നും വിപരീതമായി ആരോടും ഒന്നും സംസാരിക്കാതെ ചോറുണ്ണുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യാണ് പാപ്പി.
” പാപ്പി.. നീയെന്താ ഒന്നും മിണ്ടാത്തെ..? ”
അമ്മച്ചി ചോദിച്ചു.
” കെട്ടു കഴിഞ്ഞാൽ പൊതുവെ പെണ്ണിനാണ് നാണം… ഇവന്റെ കാര്യത്തിൽ നേരെ തിരിച്ചാണല്ലോ കർത്താവേ 🤣🤣🤣 ”
പാപ്പിയെ ആക്കി പറഞ്ഞുകൊണ്ട് മത്തായി പൊട്ടിച്ചിരിച്ചു.
അപ്പച്ചന്റെ സംസാരം കേട്ട് പാപ്പിക്ക് ചൊറിഞ്ഞു വന്നു, പക്ഷേ അവനത് പുറത്തു കാണിച്ചില്ല.
