ആരതി അഭി – 2 1

“നോക്കണം ” ഞാൻ പറഞ്ഞു..

“കഴിക്കാൻ എടുക്കട്ടെ ” അമ്മ ചോദിച്ചു…

“ഇപ്പോഴേ വേണ്ട “…..

ഞാൻ അങ്ങനെ തന്നെ കുറെ നേരം കിടന്നു… കുറച്ചു കഴിഞ്ഞു അമ്മ എഴുനേറ്റു പോയി..

“ടാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക്..” ഞാൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പോയി കഴിച്ചിട്ട് കിടന്നു…

CA പഠിച്ചിറങ്ങിയ ഞാൻ അക്കൗണ്ടന്റ് നുള്ള ജോലികൾ നോക്കാൻ തുടങ്ങി… അങ്ങനെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു.. ആദ്യമൊക്കെ നിരാശ ആയിരുന്നു..അങ്ങനെ ഇരിക്കെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തു തിരികെ വന്നു… അമ്മയുടെ പ്രാത്ഥന കൊണ്ട് ആയിരിക്കാം എനിക്ക് ആ ജോലി ശെരിയായി…15 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം..
ഞാൻ ബാംഗ്ലൂർ പോകുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു… അപ്പൊ അമ്മ പറഞ്ഞു നമ്മക്ക് കുറച്ചു ദിവസത്തേക്ക് അമ്മയുടെ വീട്ടിൽ പോയി നിക്കാമെന്ന്… ഞാനും അതിനു ശെരിവെച്ചു…

അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ അടുത്ത ദിവസം തന്നെ അങ്ങോട്ട് പോയി… അമ്മാവനും അമ്മായിയും ഞങ്ങൾ വരുന്നതറിഞ്ഞു പുറത്തു തന്നെ നിൽപ്പിനാടായിരുന്നു…

“എവിടയാട അഭി ഇങ്ങോട്ടുള്ള വഴി ഒക്കെ നീ മറന്നു അല്ലെ.. നീ ഇങ്ങോട്ട് ഒക്കെ വന്നിട്ട് എത്രകാലം ആയെന്നു വല്ല ഓർമയും ഉണ്ടോ.” അമ്മായി പരിഭവം പറഞ്ഞു…

”എന്താ സുധേ നീ അവരെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി പരിഭവം പറ പുറത്തു നിർത്തി ആണോ സംസാരിക്കുന്നെ ” അമ്മാവൻ ചോദിച്ചു…

“അയ്യോ ഞാൻ അത് മറന്നു… വാ കേറിവാ ” അമ്മായി ഞങ്ങളെയും കൊണ്ട് അകത്തേക്ക് പോയി ഞാനും അമ്മാവനും ഹാളിൽ തന്നെ ഇരുന്നു… അമ്മയും അമ്മായിയും കിച്ചനിലേക്ക് പോയി…

“പിന്നെ പറ… എന്നാ പോകുന്നെ ബാംഗ്ലൂരിലേക്ക്…” അമ്മാവൻ ചോദിച്ചു…

“ഈ വരുന്ന 25 നു ജോയിൻ ചെയ്യണം എന്നാ പറഞ്ഞേക്കുന്നെ… അതിനു മുൻപ് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് ”

“ആരതി എന്നാ വരുന്നേ ” ഞാൻ ചോദിച്ചു…

“അവൾക്ക് രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എക്സാം തീരും മറ്റന്നാൾ ഇങ് എത്തും…” അമ്മാവൻ പറഞ്ഞു…

അപ്പൊ രണ്ട് ദിവസം ഇവിടെ പോസ്റ്റ്‌ ആയിരിക്കും… ഞാൻ മനസ്സിൽ ആലോചിച്ചു… അപ്പോഴേക്കും വെള്ളവുമായി അമ്മയും അമ്മായിയും എത്തി…ഒരു ഗ്ലാസ്‌ എനിക്കും ഒരു ഗ്ലാസ്‌ അമ്മാവനും കൊടുത്തിട്ട് അവർ അവിടെ ഇരുന്നു… ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നു… ഉച്ചക്കുള്ള ഫുഡ് കഴിഞ്ഞു ചെറുതായി ഒന്ന് മയങ്ങി.. ഉറക്കം എഴുനേറ്റ് കഴിഞ്ഞു വീടിന്റെ ബാക്കിൽ ഒരു കുളം ഉണ്ട്.. അതിൽ വിസ്താരിചൊന്നു നീന്തി… രണ്ട് ദിവസം എങ്ങനെ ഒക്കെയോ തള്ളി നീക്കി…

(രണ്ട് ദിവസത്തിന് ശേഷം )

രാവിലെ ഉറക്കം എഴുനെറ്റ് പല്ലൊക്കെ തേച്ചു… ഹാളിലേക്ക് വന്നപ്പോൾ…
“മോനെ അവളെ ഒന്ന് വിളിച്ചുകൊണ്ട് വരാമോ ” അമ്മാവൻ എന്നോട് ചോദിച്ചു…

അവളോട് സംസാരിക്കാൻ പറ്റിയ അവസരം ആണെന്ന് എനിക്കു മനസിലായി…

“ആ ഞാൻ വിളിച്ചുകൊണ്ടാ വരാം..” ഞാൻ പറഞ്ഞു…

“എന്നാ പെട്ടന്ന് കഴിക്ക്… കാർ എടുത്തിട്ട് പോയിട്ട് വാ ” ഞാൻ വേഗം കഴിച്ചു.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പെട്ടന്ന് തന്നെ ഇറങ്ങി… Polo GT ആണ് കാർ.. കാർ മുൻപോട്ട് നീങ്ങി തുടങ്ങി… മനസ്സിൽ ഒരു ചെറിയ സന്ദോഷം ഒക്കെ ഉണ്ട്… മുൻപ് പല തവണയും ഇവളെ വിളിക്കാൻ പോയിട്ടുള്ളത്കൊണ്ട് എനിക്കു വഴി അറിയാമായിരുന്നു… വണ്ടി സ്മൂത്ത് ആയി മുൻപോട്ട് പോക്കൊണ്ടിരുന്ന..ഒന്നര മണിക്കൂർ യാത്രയുണ്ട് അവളുടെ ഹോസ്റ്റലിലേക്ക്… അങ്ങനെ ഞാൻ അവളുടെ ഹോസ്റ്റലിൽ എത്തി… എത്തി എന്ന അറിയിക്കാൻ ആയി ഞാൻ അവളെ വിളിച്ചു..

റിങ് ചെയ്യുന്നുണ്ട്… രണ്ട് റിങ് ആയപ്പോഴേക്ക് കാൾ അവൾ കട്ട്‌ ചെയ്തു…

ഞാൻ ഒന്നുകൂടെ ട്രൈ ചെയ്തു അപ്പോൾ അവൾ ബിസി ആയിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ കാൾ ഇങ്ങോട്ട് വന്നു…

” മോനെ നീ എവിടെയായി.. എത്താറായോ ” അമ്മ ചോദിച്ചു…

“ഞാൻ ഇവിടെ എത്തിയിട്ട് ഒരു 15 മിനിറ്റ് ആയി…അവളെ വിളിച്ചിട്ട് കിട്ടുന്നില്ല… നിങ്ങൾ ആരെങ്കിലും ഒന്ന് വിളിച്ചു നോക്ക് ” ഞാൻ കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *