കടിഞ്ഞൂൽ കല്യാണം – 2 1

എന്നിട്ടും അവൾ ഇല്ലാ എന്ന് ആണ് പറഞ്ഞത്. അപ്പോൾ ആണ് കല്യാണത്തലേന്ന് നടന്ന കാര്യം അവൾ ഓർക്കുന്നത്.

അന്ന് ശ്രീഹരി അവളെ മാളിലേക്ക് വിളിച്ചപ്പോൾ അവൾ വരാൻ കൂട്ടാക്കിയില്ല. അത് പോലെ തന്നെ അവൻ അണിയിച്ച മോതിരം നോക്കി കരയുന്നത് ഉണ്ടാരുന്നു ഇത് എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അവൾക് ഇ കല്യാണത്തിന് തലപ്പര്യം ഇല്ലാരുന്നോ.

പ്രവീൺന്റെ വീട്ടിൽ,

: രാമേട്ടാ നിങ്ങൾ ഒന്ന് പോയി അവൻ എവിടെ പോയി എന്ന് അന്വേഷിച്ചു കൂടായിരുന്നോ.

: അതിനു അവന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല പോയത്. രാത്രിയിൽ ഒളിച്ചു പോയത് അല്ലേ. അവന് വരണം എന്ന് തോന്നുമ്പോൾ അവൻ വരട്ടെ.

: അങ്ങനെ പറയാതെ ഒന്ന് അല്ലെങ്കിലും നമ്മുടെ മോൻ അല്ലേ.

അത് എല്ലാം പറഞ്ഞു കൊണ്ട്യിരുന്നപ്പോൾ ആണ് ഗേറ്റ് കടന്ന് ദിയയും പ്രവീൺയും വരുന്നത്ത് അവർ കാണുന്നത്.

അത് കണ്ടപ്പോൾ തന്നെ അവന്റെ അച്ഛൻയും അമ്മയും പുറത്തേക് വന്നു.

: അച്ഛാ അമ്മേ ഞാൻ ഇവളെ കല്യാണം കഴിച്ചു. അത് പറഞ്ഞു തീരുന്നതിനുമുമ്പ് അവന്റെ കരണക്കുറ്റി നോക്കി അവന്റെ അച്ഛൻ അടിച്ചു.

: നിന്നോട് പറഞ്ഞത് അല്ലേ ഇവളെ മറക്കാൻ.

: എനിക്ക് അങ്ങനെ ഇവളെ മറക്കാൻ പറ്റത്തില്ലാ എനിക്ക് ഇവളെ ഇഷ്ടം ആണ് എന്ന് അച്ഛന് അറിയത്തില്ലേ.
: അത് കൊണ്ട് അല്ലേ നിന്നെയും ആയി ഇവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയത് തന്നെ.. എന്നിട്ട് അവർ എല്ലാം കൂടി നമ്മളെ അപമാനിച്ചു വിട്ടത് ഇത്രയും വേഗം നീ മറന്നോ.

: ഇല്ല ഇവളുടെ അച്ഛൻ ചെയ്യത തെറ്റിന് ഇവൾ എന്ത് ചെയ്യിതു.

: അത് എന്ത് ആയാലും ഇവളെ ഇ വീട്ടിൽ കേറ്റത്തില്ലാ. ഇവളെ ഞങ്ങളുടെ മരുമോൾ ആയി കാണാൻ പോലും എന്നെ കൊണ്ട് പറ്റത്തില്ലാ. നിനക്കു വീട്ടിൽ കേറണം എന്ന് ഉണ്ടെങ്കിൽ നീ ഇവളെ എവിടന്നു അന്നോ കൊണ്ട് വന്നത് അവിടെ തന്നെ തിരിച്ചു കൊണ്ട് വിടണം.

: തിരിച്ചു കൊണ്ട് വിടാൻ അല്ല കൊണ്ട് വന്നത് . ഇവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്. അങ്ങനെ കൊണ്ട്യെ കളയാൻ പട്ടിയോ പൂച്ചയോ ഒന്നുമല്ല ഇവൾ.അത് കൊണ്ട് ഞാൻ ഇവളെയും കൊണ്ട് പോവാ. നിങ്ങളക്ക് എന്ന് ഇവളെ സ്വീകരിക്കാൻ പറ്റുമോ അപ്പോഴേ ഞാൻ ഇങ്ങോട്ട് വരാത്തൊള്ളൂ.

എന്നും പറഞ്ഞു പ്രവീൺ ദിയയുടെ കൈയിയും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി.

: ഇനി നമ്മൾ എന്ത് ചെയ്യും പ്രവീൺ ഏട്ടാ.

: ഞാൻ ഇല്ലേ നിന്റെ കൂടെ നിന്നെ ഞാൻ ഒരിക്കലും തനിച് ആക്കി പോകാതില്ലാ. തൽക്കാലം ഇന്ന് നമുക്ക് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം.

പ്രവീൺയും ഒപ്പം അവന്റെ ഫ്രണ്ടിന്റെ വീട്ടിൽലേക്ക് പോകുമ്പോൾ അവളുടെ ചിന്ത മുഴുവനും പ്രവീണിനെ അന്നാദ്യം പരിചയപ്പെട്ടത്.

ഫേസ്ബുക്കിലൂടെയാണ് പ്രവീൺയും ദിയയും പരിചയപ്പെടുന്നത്. ആദ്യം വലിയ മിണ്ടാൻ താല്പര്യം രണ്ടുപേർക്കും ഇല്ലാരുന്നു.

പിന്നെ അവരിൽ സൗഹൃദം ഉണ്ടായി . ആ സൗഹൃദം പിന്നെ പ്രണയത്തിൽ ആയി. ഒരിക്കലും പിരിക്കാൻ പറ്റാത്ത അത്ര അടുത്തു കഴിഞ്ഞയിരുന്നു രണ്ടുപേരും.

അങ്ങനെ അവസാനം പെണ്ണ് ചോദിക്കാൻ വേണ്ടി അച്ഛനെയും അമ്മനെയും കൂട്ടി പ്രവീൺ ദിയയുടെ വീട്ടിൽലേക്ക് പോയി.

സാമ്പത്തികമായി വലിയ മോശം അല്ലാത്ത സ്ഥിതിയിൽ തന്നെയായിരുന്നു പ്രവീൺന്റെ കുടുംബം.

എന്നാൽ അച്ഛൻ പറഞ്ഞു കുടുംബം മോശം ആണ് എന്ന്.

: ഞങ്ങളുടെ കുടുംബത്തിന് എന്താ കൊഴപ്പം
: നിങ്ങൾയുടെ ജാതി തന്നെ ആണ് പ്രശ്നം. നിങ്ങൾ ഞങ്ങളെകാൾ താഴെ ആണ്.

: ജാതി അന്നോ മനുഷ്യൻ നല്ലവനാണെന്നും ചീത്തയാണെന്നും കണക്കാക്കുന്ന ഘടകം.

: എനിക്ക് അത് ഒന്നും അറിയത്തില്ലാ ഞങ്ങള്ക്ക് ഇ ബന്ധത്തിനു താല്പര്യമില്ല.

: നിങ്ങളുമായി ബന്ധം കൂടാൻ ആർക്കാണ് ഇത്ര താല്പര്യം. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വെച്ച് നോക്കിയാൾ എന്റെ മകനെ കെട്ടാൻ ആയിരം പേർ ക്യൂ നിൽക്കും.അവസാനം കലി വന്ന് പ്രവീൺന്റെ അച്ഛൻ പറഞ്ഞു.

: എന്നാൽ അവരിൽ ആരെങ്കിലും കൊണ്ട് കെട്ടിച്ചു കൂടെ.എന്റെ അച്ഛനും വിട്ടു കൊടുത്തില്ലാ.

: ഇവനു ഇവളെ മതി എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ കല്യാണം ആലോചിക്കാൻ വന്നത് തന്നെ അല്ലെങ്കിൽ ഞങ്ങൾ ഒന്നും ഇങ്ങോട്ട് വരത്തില്ലാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *