കുടുംബപുരണം – 2 1

“രാവിലെ കണ്ടായിരുന്നു നീ കാറിൽ പോവണെ…. അപ്പൊ ഞാൻ കടേൽ അപ്പാന്റെ കൂടെ ഉണ്ടായിരുന്നു…. ഇപ്പോഴാ ഒന്ന് ഫ്രീ ആയെ എന്നാ പിന്നെ നിന്നെ ഒന്ന് കണ്ടേക്കാം എന്ന് വച്ചു..”” എന്ന് പറഞ്ഞു അവൻ എന്നെ നോക്കുന്നെന്റെ എടേൽ ഉമയെയും ഒന്ന് നോക്കി ഒരു ചെറു ചിരി കൊടുത്തു… അത് കണ്ട് ഞാൻ ഉമയെ ഒന്ന് നോക്കി… അവൾ അവനെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു….

സംഭവം എന്താച്ചാൽ…ഇവന് ഉമയിൽ ഒരു ചെറിയ കണ്ണുണ്ട്.. സംഭവം അത് തന്നെ പ്രേമം… പക്ഷെ ഇവൾക്ക് ഇഷ്ടം അല്ല…. ഇവൾ ആണ് എന്നോട് പറഞ്ഞെ ഇവന്റെ നോട്ടം ശെരി ആല്ല നോക്കെ… ഞാൻ അത് അവനോട് ചോദിച്ചപ്പോ പറഞ്ഞെ അവൻ അവളോട് ദിവ്യപ്രേമം ആണെന്ന്… എന്നോട് ഒന്ന് സഹായിക്കാൻ പറഞ്ഞു…. ഞാൻ പറഞ്ഞു

“”മോനെ അവൾക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് നിർബന്ധിപ്പിച്ച നിന്റെ കാര്യത്തിൽ താല്പര്യം വേരുത്തതാൻ ഒന്നും പറ്റില്ല…അവൾക് താല്പര്യം ഇല്ലേൽ വിട്ടാള് … പിന്നെ ഇതിന്റെ പേരും പറഞ്ഞു അവളെ സല്യപെടുത്താൻ ആണ് പരുപാടി എങ്കിൽ കളി കാര്യം ആവും….””

അതും പറഞ്ഞു ഞാൻ അവന്റെ തോളിൽ ഒന്ന് തട്ടി… ഞാൻ കാണുന്നത് പോലെ ഒന്നും അല്ല നല്ല അടിയാ…kick boxing ഒക്കെ പഠിച്ചിണ്ട് 😁😁.. അതിന്റെ പേരിൽ കൊറേ ട്രോഫിയും… പിന്നെ കൊറേ സസ്പെന്ഷന് ലെറ്ററും വീട്ടിൽ കിടപ്പുണ്ട്.. 😋😋😋…

എന്റെ ഭീഷണി ഏറ്റത്തു കൊണ്ടാണോ എന്തോ അവൻ പിന്നെ പിറ്റേന്ന് പോയി അവന്റെ പ്രേമം പറഞ്ഞു 😂😂😂…. അതിന്റെ റിപ്ലൈ ആപ്പോ തന്നെ കിട്ടി ബോധിച്ചു… അതിന് ശേഷം അവൻ അവളെ ശല്യപെടുത്തിയിട്ടില്ല… ഇടക്ക് ഇതുപോലെ പ്രേമംപുളകിതമായി ഒന്ന് നോക്കും… വേറെ ഉപദ്രവം ഇല്ല…എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് പൊക്കി പറയല്ല എഡ്യൂക്കേഷൻ ഒന്നും അത്ര പോരാ +2 ഫെയിൽ… ഇപ്പൊ അച്ഛന്റെ കടയിൽ സഹായത്തിന് നില്കുന്നു…..
Mr ദർമെന്ദർ നമ്മൾ വന്ന കാര്യത്തിൽ നിന്ന് തെന്നി മാറുന്നു …കഥയിലേക് വരാം….

അവളുടെ ആ തണുത്ത പ്രതികരണം കണ്ട് അവന്റെ മുഖം ഒന്ന് വാടി 😔😔😔… പിന്നെ എല്ലാവരും ശ്രെദ്ധിക്കുന്നെന്റെ മുൻപേ അവൻ പുഞ്ചിരിക്കാൻ ശ്രെമിച്ചു….

“ആഹ് man… ഉത്സവം ഒക്കെ അല്ലെ അപ്പൊ നേരത്തെ ഇങ്ങോട്ട് പൊന്നു….”” അവന്റെ എല്ലാ കോപ്രായങ്ങളും ശ്രെദ്ധിച്ച ഞാൻ അവന് മറുപടി കൊടുത്തു…

“കച്ചോടം എങ്ങെനെ ഉണ്ടെടാ മിഥുവേ…””അവനെ കണ്ട അമ്മച്ചൻ ചോദിച്ചു

“തരക്കേടില്ല രാഘവേട്ട… ഇപ്പൊ ഉത്സവത്തിന്റെ തിരക്ക് ഒക്കെ ആവാർ ആയില്ലേ അതുകൊണ്ട് കൊറച്ചു ആളുകൾ ണ്ട്…. അല്ലേൽ പിന്നെ എന്തേലും വീട്പണിക്കോ മറ്റോ പണികാർ വരണം..””മിഥു

“”ആഹ്.. നീ ഇപ്പൊ എങ്ങടാ വീട്ടിലേക് ആണോ “”ഞാൻ

“”ആഹ്ടാ… ഉച്ചക്കത്തെ തിരക്ക് കഴിഞ്ഞു ഇനി വൈകിട്ട് നോക്യാമതി അത് വരെ ഫ്രീ ആണ് “”മിഥു

“”അല്ല.. അപ്പൊ കടേൽ ബാലനെ സഹായിക്കാൻ ആരാ??…”അമ്മച്ചൻ

“അത്.. ഇപ്പൊ ഒരു ഹിന്ദികാരൻ ഉണ്ട്.. അവൻ ആയിക്കോളും..””മിഥു

“നീ ഇപ്പൊ ഫ്രീ ആണെന്നല്ലേ പറഞ്ഞെ…. ന്നാ വാ നമുക്കൊന്ന് ചുറ്റിട്ട് വരാം?? “”ഞാൻ ഉമയുടെ മടിയിൽ നിന്ന് എഴുനേറ്റ് അവനോട് ചോദിച്ചു

“ആഹ്… എന്നാ പോരെ…”” മിഥു

“നീ ഉണ്ടോടി ” ഞാൻ ഉമയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ചോദിച്ചു…

“”ആഹ് ഞാൻ എങ്ങും ഇല്ല…. എനിക്ക് ഉറക്കം വരണ്ട്.. ഞാൻ ഇത്തിരി നേരം കിടക്കാൻ പോവാ..””അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞട്ട് എഴുനേറ്റ് അകത്തേക്ക് പോയി….

അത് കണ്ട് എനിക്ക് വന്ന ചിരി ഞാൻ കഷ്ട്ട പെട്ടന്ന് ഒതുക്കി… 😋😋😋

“എന്നാ അമ്മച്ചാ ഞങ്ങൾ ഒന്ന് കറങ്യേച്ചും വരാം.. ആരേലും ചോദിച്ച പറഞ്ഞ മതി.ഓക്കേ ..””അമ്മച്ചനോട് അതും പറഞ്ഞു ഞാൻ തിരിഞ്ഞ് അവനോട് നടന്നോളാൻ കണ്ണ് കാണിച്ചു…

“ഇരുട്ടണെന്റെ മുന്നേ തിരിച്ചു പോരേണ്ടു… ഇഴജന്ധുക്കൾ ഒക്കെ ള്ളതാ…””അമ്മച്ചൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു..
അതിന് ഞാൻ തിരിഞ്ഞ് നോക്കാതെ കയ്പ്പൊക്കി ഒരു തുമ്പ്സപ്പ് കൊടുത്തു…👍🏻👍🏻

അങ്ങനെ ഞങ്ങൾ നടന്ന് കുറച്ചു എത്തിയപ്പോ…

“അല്ല.. എന്താ മോനെ നിന്റെ പരുപാടി??”” മിഥു എന്നോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *