പോ പെണ്ണേ

വൈദ്യുതി ബോർഡിൽ അസി. എഞ്ചിനീയർ റോഷൻ…

വെളുത്തു സുന്ദരൻ…

മേൽ ചുണ്ട് നിറഞ്ഞു ഭംഗിയിൽ വെട്ടി നിർത്തിയ മേൽമീശ…

ആറടി എങ്കിലും വരും ഉയരം….

നല്ല ആരോഗ്യം…

കണ്ടു മോഹിച്ചു തിരക്കി വന്നതത്രേ…

ഡിമാൻഡ് ഒന്നും ഇല്ല…

തനിച്ചാണ് വന്നത്….

അയാൾ സ്വയം പരിചയപ്പെടുത്തി….

ശേഷം…. മുഖവുര കൂടാതെ കാര്യം പറഞ്ഞു,

” എനിക്ക് പ്രിയയെ ഇഷ്ടായി… എനിക്ക് തരുവോ…? ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം… ”

” പെണ്ണ് ചോദിച്ചു വരുന്നതിന് ഒരു രീതി.. ഇല്ലേ… നാട്ടിൽ…? വീട്ടുകാരും വേണ്ടപ്പെട്ടവരും ഒത്ത് വരൂ… വേറൊന്നും ഉണ്ടായിട്ടല്ല… ”

പ്രിയയുടെ അച്ഛൻ സുരേന്ദ്രനാഥ് പറഞ്ഞു…

” അവർ വഴിയേ വരും… തെറ്റി ധരിക്കരുത്.. ”

അത് പറയുന്നതിനിടെ റോഷൻ അകത്തേക്ക് നോക്കുന്നുണ്ടായിരുന്നു..

മറയത്ത് നിന്നാണെങ്കിലും പ്രിയ റോഷനെ കൺ നിറയെ കണ്ടു… ഇഷ്ടപ്പെട്ടു..

റോഷൻ പോയപ്പോൾ വീട്ടിൽ ചർച്ച നടന്നു…

” നല്ല ഒന്നാന്തരം ചെക്കൻ… കുടുംബക്കാർ വരട്ടെ… നോക്കാം… ”

പ്രിയയുടെ അച്ഛൻ അഭിപ്രായം പറഞ്ഞു…

” അതിരിക്കട്ടെ… മോള് കണ്ടോ…? ”

അച്ഛൻ ചോദിച്ചു..

” ഹൂം… ”

” എന്ത് തോന്നി…? ഇഷ്ടാണോ…? ”

ഒന്നും പറയാതെ പ്രിയ ചിരിച്ചു..

” ഇഷ്ടം……..അല്ലെങ്കിൽ.. പറഞ്ഞോളൂ.. ”

” ഇഷ്ടാ… ”

അത് പറഞ്ഞു, പ്രിയ ഓടി മറഞ്ഞു…

( വേറെ പണി ഒന്നും ഇല്ലാതിരിക്കുമ്പോ ” കളിക്കാൻ ” ആരെങ്കിലും വന്നെങ്കിൽ എന്ന് പ്രിയ മനസ്സ് പാകപ്പെടുത്തി വച്ച സമയം…)
വൈകുന്നേരം ഇട ഭക്ഷണം കഴിഞ്ഞു പ്രിയ തൊടിയിൽ ഇറങ്ങി…

കൂട്ടുകാരി രാജിയോട് വിശേഷം ചൊല്ലാൻ…

രാജിയെ വിളിച്ചു…

” എന്താ… പെണ്ണെ..ഈ നേരത്ത്..? ”

” ഒരു വിശേഷം ഉണ്ടെടി… ”

” എന്താ… കല്യാണം…? ”

” ഹൂം.. ”

” എങ്ങനെ… എങ്ങനെ… എങ്ങനെ..?

വിശദമായി പറ പെണ്ണേ…”

രാജി ധൃതി കൂട്ടി..

” ഇന്നൊരാൾ വന്നു…!”

” എങ്ങനെ…. ആള് ചുള്ളനാ…?

” ഹൂം…. ”

” വിസ്‌തരിച്ചു പറ പെണ്ണെ… ”

” നല്ല ഉയരം… വെളുത്തിട്ടാ… നല്ല ആരോഗ്യം… കട്ടി മീശ… ബോർഡിൽ എഞ്ചിനീയർ….. ”

” പറഞ്ഞു നീ എന്നെ കൂടി കൊതിപ്പിക്കും… ”

” പോടീ… ”

” നീ ഭാഗ്യം ചെയ്തോളാ…. ബെസ്റ്റ് വിഷസ് മോളെ ”

രാജി പ്രിയയെ അനുമോദിച്ചു..

മനസ്സിൽ സങ്കല്പിച്ച പോലുള്ള പുരുഷൻ തേടി എത്തിയതിൽ പ്രിയ വളരെ സന്തോഷിച്ചു..

നിറമുള്ള ആയിരം സ്വപ്‌നങ്ങൾ കണ്ടു കണ്ടാണ് പ്രിയ അന്ന് ഉറങ്ങിയത്..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *